Posted By user Posted On

physician near meകേരളത്തിൽ വീണ്ടും മാസ്ക് നിർബന്ധം; ആരോ​ഗ്യ വകുപ്പിന്റെ ഉത്തരവിലെ വിശദാംശങ്ങൾ പരിശോധിക്കാം

ലോക രാജ്യങ്ങൾ വീണ്ടും കൊവിഡ് ആശങ്കയിൽ ആയതോടെ, പ്രതിരോധം കടുപ്പിച്ച് കേരളം. സംസ്ഥാനത്ത് physician near me വീണ്ടും മാസ്‌ക് നിർബന്ധമാക്കി. കൊവിഡ് ഭീഷണി വിട്ടുമാറാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കിയത്. ഇത് സംബന്ധിച്ച് ആരോ​ഗ്യ വകുപ്പ് ഉത്തരവിറക്കി. ഒരു മാസത്തേക്കാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പൊതുസ്ഥലത്തും ജോലി സ്ഥലങ്ങളിലും ആളുകൾ കൂടുന്നിടത്തും മാസ്ക് ധരിക്കണം. ജോലി സ്ഥലത്തും വാഹനങ്ങളിലും മാസ്ക് നിർബന്ധമാണെന്നും ഉത്തരവിൽ പറയുന്നു. മാസ്കിനോടൊപ്പം തന്നെ സാനിറ്റൈസറും നിർബന്ധമാക്കിയിട്ടുണ്ട്. സ്ഥാപനങ്ങൾ, കടകൾ, തിയറ്ററുകൾ എന്നിവയുടെ നടത്തിപ്പുകാർ ഉപഭോക്താക്കൾക്ക് കൈ ശുചിയാക്കാനായി സോപ്പോ സാനിറ്റൈസറോ നൽകണം. പൊതു ചടങ്ങുകളിൽ സാമൂഹിക അകലം നിർബന്ധമാക്കിയിട്ടുണ്ട്. നിലവിൽ കേരളത്തിലെ സ്ഥിതി​ഗതികൾ നിയന്ത്രണ വിധേയമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കുന്നുണ്ട്. എന്നാൽ, ജാഗ്രത കൈവിടേണ്ട സമയമായിട്ടില്ലെന്ന് കണക്കിലെടുത്താണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ ദേശീയതലത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങൾ പുതുക്കിയാണ് സംസ്ഥാനം ഇപ്പോൾ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *