Posted By user Posted On

യുഎഇയിൽ ഇമാറാത്തിവത്കരണം നടപ്പാക്കാത്ത കമ്പനികൾക്ക് നേരിടേണ്ടി വരിക കടുത്ത നടപടികൾ: മുന്നറിയിപ്പുമായി അധികൃതർ

യുഎഇയിൽ ഇമാറാത്തിവത്കരണവുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണ്. ഇമാറാത്തിവത്കരണത്തിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് വൻ പിഴയാന്ന് ചുമത്തുന്നത്. ഈ പിഴയടച്ചില്ലെങ്കില്‍ കനത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അധികൃതര്‍.ഇമാറാത്തി ജീവനക്കാരെ നിയമിക്കുന്നതില്‍ വീഴ്ചവരുത്തുന്ന സ്ഥാപനങ്ങള്‍ നിശ്ചിത സമയത്ത് പിഴ അടച്ചില്ലെങ്കില്‍ തൊഴില്‍ പെര്‍മിറ്റ് റദ്ദാകും എന്നാണ് മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിരദേശങ്ങളിൽ വ്യക്തമാക്കിയിരിക്കുന്നത്.50ല്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ രണ്ട് ശതമാനം ഇമാറാത്തികളെയാണ് നിയമിക്കേണ്ടത്. ഈ വര്‍ഷം അവസാനം നാല് ശതമാനമായി ഇമാരാത്തി ജീവനക്കാരുടെ ശതമാനം ഉയർത്തും. ഫ്രീ സോണില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ഇമാറാത്തിവത്കരണം നടപ്പാക്കി തുടങ്ങിയിട്ടില്ല. ഒരു ജീവനക്കാരന് മാസം 6000 ദിര്‍ഹം എന്നകണക്കില്‍ 72,000 ദിര്‍ഹമാണ് നിയമത്തിൽ വീഴ്ച്ച വരുത്തുന്നവർ ഒരു വര്‍ഷം പിഴ അടക്കേണ്ടത്. കൃത്യമായി പിഴ അടച്ചില്ലെങ്കില്‍ സ്ഥാപനത്തെ ഇ- ഫോളോ അപ് എന്ന പട്ടികയില്‍ ഉള്‍പ്പെടുത്തും. രണ്ടാമാത്തെ ഘട്ടത്തിൽ സ്ഥാപനത്തിന്റെ തൊഴില്‍ പെര്‍മിറ്റ് പുതുക്കാതിരിക്കുകയും പുതിയ പെര്‍മിറ്റ് അനുവദിക്കുകയും ചെയ്യാതിരിക്കും. നിശ്ചിത ദിവസത്തിന് ശേഷം മൂന്ന്, 10, 17 ദിവസങ്ങളിലായി പിഴ അടക്കാനും ഇമാറാത്തികളെ നിയമിക്കാനും നിർദ്ദേശം നൽകി സ്ഥാപനത്തിന് നോട്ടീസ് അയക്കും. രണ്ട് മാസത്തിന് ശേഷവും നടപടിയില്ലെങ്കില്‍ ഉടമയുടെ ഉടമസ്ഥതയിലുള്ള മറ്റ് സ്ഥാപനങ്ങള്‍ക്കും പെര്‍മിറ്റ് അനുവദിക്കുന്നതും പുതുക്കുന്നതും നിര്‍ത്തലാക്കും. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും നിശ്ചിത എണ്ണം ഇമാറാത്തികളെ നിയമിക്കാത്ത സ്ഥാപനങ്ങളെ മൂന്നാം കാറ്റഗറിയിലേക്ക് തരംതാഴ്ത്തുകയും ചെയ്യും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *