Posted By user Posted On

storm soundsയുഎഇയിൽ അസ്ഥിര കാലാവസ്ഥ; ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ

ദുബായ് ; യുഎഇയിൽ ‌അസ്ഥിര കാലവസ്ഥ അനുഭവപ്പെടുന്നതിനാൽ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രാലയം. രാജ്യത്ത് താപനില നാല് ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലും മഴയും ഉണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അതിനാസ്‍ തന്നെ പൊതുജനങ്ങൾ വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കാനും, വെള്ളപ്പൊക്ക പ്രദേശങ്ങൾ, താഴ്‌വരകൾ, നീർത്തടങ്ങൾ എന്നിവിടങ്ങളിൽ നിന്നു വിട്ടുനിൽക്കാനും ശ്രമിക്കണമെന്നും അധികൃതർ വ്യക്തമാക്കി. ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള കാലാവസ്ഥാ അറിയിപ്പുകൾ ശ്രദ്ധിക്കാനും, ബന്ധപ്പെട്ട അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കാനും ജനങ്ങളോട് ബന്ധപ്പെട്ടവർ അഭ്യർഥിച്ചു.ചിലയിടങ്ങളിൽ ആകാശം ഭാഗികമായോ പൂർണ്ണമായോ മേഘാവൃതമായിരിക്കും. താപനില കുറയുന്നതിനൊപ്പം തീരദേശങ്ങളിലും വടക്ക് കിഴക്കൻ പ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും ആകാശം മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. തീരപ്രദേശങ്ങൾ, വടക്കു, കിഴക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നത്തെ കൂടിയ താപനില 24 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 18 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *