Posted By user Posted On

eb1aയുഎഇ ട്രാൻസിറ്റ് വിസ സംബന്ധിച്ച് ഏറ്റവും പുതിയ അറിയിപ്പ് ഇങ്ങനെ

യുഎഇയിലെ ട്രാൻസിറ്റ് വിസ സംബന്ധിച്ച അറിയിപ്പുമായി അധികൃതർ. മറ്റൊരു രാജ്യത്തേക്കുള്ള യാത്രാമധ്യേ eb1a ട്രാൻസിറ്റ് വീസയിൽ യുഎഇയിൽ ഇറങ്ങുന്നവർക്ക് പരമാവധി 4 ദിവസം (96 മണിക്കൂർ) രാജ്യത്ത് താമസിക്കാം എന്നാണ് പുതിയ അറിയിപ്പ്. ഇങ്ങനെ രാജ്യത്ത് താമസിക്കുന്നതിനായി 50 ദിർഹം (ഏകദേശം 1127 രൂപ) നൽകണം. 48 മണിക്കൂർ ട്രാൻസിറ്റ് വീസ 96 മണിക്കൂർ വീസയാക്കാൻ കഴിയില്ലെന്നും അധികൃതർ പറയുന്നു. 6 മാസം കാലാവധിയുള്ള പാസ്‌പോർട്ടും തുടർ യാത്രയ്ക്കുള്ള ടിക്കറ്റും ഉണ്ടായിരിക്കണ എന്നതാണ് വ്യവസ്ഥ. കൂടാതെ 30 ദിർഹം (676 രൂപ) ഡിപ്പാർച്ചർ ഫീസും ഈടാക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *