Posted By user Posted On

google play console സർക്കാർ സേവനങ്ങൾ ഒരു കുടക്കീഴിൽ; യുഎഇയിലെ വിവിധ എമിറേറ്റുകളുടെ പ്രത്യേക ആപ്പുകൾ അറിയാം

അബുദാബി∙ ഫെഡറൽ ആപ്ലിക്കേഷനായ യുഎഇ പാസ് പോലെ ഓരോ എമിറേറ്റിനും അവരുടെ സേവനങ്ങൾ google play console ഒരു കുടക്കീഴിൽ ലഭ്യമാക്കുന്നതിനായി വിവിധ ആപ്പുകളുമുണ്ട്. ഇവയിലൂടെ അതതു എമിറേറ്റുകളിലെ സേവന നടപടികൾ പൂർത്തിയാക്കാം. ഓരോ എമിറേറ്റിലും പ്രചാരത്തിലുള്ള ആപ്പുകളിലേക്കുള്ള പ്രവേശനം യുഎഇ പാസ് മുഖേനയായിരിക്കും. ഏതൊക്കെയാണ് ഈ ആപ്പുകൾ എന്ന് നോക്കാം.

ടാം അബുദാബി

അബുദാബിയിലെ സർക്കാർ സേവനങ്ങൾക്കും ഉപയോ​ഗിക്കുന്ന ആപ്പാണിത്. വീസ അപേക്ഷ, ആരോഗ്യസേവനങ്ങൾ, ജലവൈദ്യുതി, ഫോൺ ബിൽ, വിദ്യാഭ്യാസ സേവനങ്ങൾ തുടങ്ങി നിരവധി സേവനങ്ങൾ ഇതിലൂടെ ലഭിക്കും. എമിറേറ്റിലെ സ്വദേശികൾക്കും വിദേശികൾക്കും എവിടെയിരുന്നും ഓൺലൈൻ സേവനങ്ങൾ 24 മണിക്കൂറും നടത്താനും സാധിക്കും. https://www.tamm.abudhabi/en

ദുബായ് നൗ

ദുബായിലെ 120 സർക്കാർ, സ്വകാര്യ മേഖലാ സേവനം ഈ ആപ്പിലൂടെ ലഭിക്കും. ആരോഗ്യം, ഗതാഗതം, സുരക്ഷ, നീതി, താമസം, വിദ്യാഭ്യാസം, ബിസിനസ്, കാർ റജിസ്ട്രേഷൻ പുതുക്കൽ, സേവന ഫീസ് അടയ്ക്കൽ, മരുന്നു വാങ്ങൽ, സകാത്ത് നൽകൽ, വീസയ്ക്ക് അപേക്ഷിക്കൽ തുടങ്ങിയ സേവനങ്ങളാണ് ആപ്പിന്റെ പ്രത്യേകത. https://dubainow.dubai.ae/Pages/default.aspx

ഡിജിറ്റൽ ഷാർജ

ഷാർജയിലെ സർക്കാർ സേവനങ്ങൾക്കുള്ള ഏകീകൃത പ്ലാറ്റ് ഫോമാണിത്. ടാക്സി ബുക്ക് ചെയ്യുന്നതു മുതൽ പാർക്കിങ് ഫീസ് അടയ്ക്കുന്നതുവരെ ഇതിലൂടെ എളുപ്പം ചെയ്യാൻ സാധിക്കും. വെബ്സൈറ്റ് https://ds.sharjah.ae/home

അജ്മാൻ വൺ

അജ്മാനിലെ സർക്കാർ സേവനങ്ങൾക്കുള്ള ഏകീകൃത ആപ്പാണ്. നമസ്കാര സമയം, വിനിമയ നിരക്ക് എന്നിവ വരെ AjmanONEൽ ലഭിക്കും. https://www.ajman.ae/en

സ്മാർട് യുഎക്യു

ഉമ്മുൽഖുവൈനിലെ സർക്കാർ സേവനങ്ങൾക്കുള്ള ആപ്പാണിത്. സ്വദേശികൾക്കും വിദേശികൾക്കും ആവശ്യമായ എല്ലാ സേവനങ്ങളും ഇതിലൂടെ ലഭിക്കും. http://uaq.ae

എംറാക്

റാസൽഖൈമയിലെ നൂറോളം സർക്കാർ സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന ആപ്പാണിത്. ഗവൺമെന്റ് ജോലിക്കും ഇതിലൂടെ അപേക്ഷിക്കാം. https://www.rak.ae/

‍ഡിജിറ്റൽ ഫുജൈറ

നിത്യജീവിതവുമായി ബന്ധപ്പെട്ട് ഫുജൈറയിലെ എല്ലാ ആവശ്യങ്ങൾക്കും ഈ ആപ്പ് നിങ്ങളെ സഹായിക്കും. സർക്കാർ സേവനങ്ങൾക്കു പുറമെ പൊതുവിവരങ്ങളും ഇതിൽ ലഭ്യം. ആപ് സ്റ്റോറിൽ നിന്നും പ്ലേ സ്റ്റോറിൽനിന്നും ഡൗൺലോഡ് ചെയ്യാം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *