Posted By user Posted On

insuranceയുഎഇയിലെ നിർബന്ധിത തൊഴിലില്ലായ്മ ഇൻഷുറൻസ് സംബന്ധിച്ച് പ്രധാന അറിയിപ്പ്; ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ പിഴ

നിർബന്ധിത തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാത്ത യുഎഇ ജീവനക്കാർക്ക് സാമ്പത്തിക പിഴ ചുമത്തും. insurance 2023 ജനുവരി 1 മുതൽ, സ്വകാര്യ, ഫെഡറൽ ഗവൺമെന്റ് മേഖലകളിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരും എമിറേറ്റികളോ പ്രവാസികളോ എല്ലാവരും ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യണം. 16,000 ദിർഹത്തിൽ താഴെ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാർ പ്രതിമാസം 5 ദിർഹം അല്ലെങ്കിൽ പ്രതിവർഷം 60 ദിർഹം കൂടാതെ വാറ്റ് പ്രീമിയമായി നൽകേണ്ടതുണ്ട്.തുടർച്ചയായി മൂന്ന് മാസത്തെ തൊഴിൽ നഷ്ടത്തിന് ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം നഷ്ടപരിഹാരമായി നൽകും. ഒന്നോ രണ്ടോ വർഷത്തേക്ക് പോളിസി കാലയളവ് ലഭ്യമാണ്. ദുബായ് ഇൻഷുറൻസിൽ നിന്ന് സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യമാണ്, എന്നാൽ എക്‌സ്‌ചേഞ്ച് ഹൗസുകൾ, ടെലികോം സ്ഥാപനങ്ങൾ, ബാങ്കുകൾ തുടങ്ങിയ മറ്റ് ചാനലുകൾക്ക് സേവനങ്ങൾക്ക് അധിക ഫീസ് ഈടാക്കാം. അതേസമയം നിക്ഷേപകർ, വീട്ടുജോലിക്കാർ, താൽക്കാലിക കരാർ തൊഴിലാളികൾ, 18 വയസ്സിന് താഴെയുള്ള പ്രായപൂർത്തിയാകാത്തവർ, പെൻഷന് അർഹതയുള്ളവരും പുതിയ ജോലിയിൽ ചേർന്നവർ മറ്റു ജോലികളിൽ നിന്നും വിരമിച്ചവർ എന്നിവരെ സ്കീമിൽ രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്..

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *