Posted By user Posted On

docket sheetsമോഷണം, ആൾമാറാട്ടം, നിയമ വിരുദ്ധമായി മദ്യം ഉപയോ​ഗിക്കൽ; യുഎഇയിൽ കൗമാരക്കാരനെ പൂട്ടി പൊലീസ്, മാതാപിതാക്കൾക്ക് മുന്നറിയിപ്പ്

മോഷണം, സിഐഡി ഉദ്യോഗസ്ഥനായി ആൾമാറാട്ടം, ലഹരിപാനീയങ്ങൾ ഉപയോ​ഗിക്കൽ എന്നീ കുറ്റങ്ങൾ docket sheets ചുമത്തി 17കാരെ ദുബായ് പബ്ലിക് പ്രോസിക്യൂഷൻ ജുവനൈൽ കോടതിയിലേക്ക് റഫർ ചെയ്തു. മദ്യലഹരിയിലായിരിക്കെ സുരക്ഷാ ഉദ്യോഗസ്ഥനെന്ന വ്യാജേന ആൾമാറാട്ടം നടത്തി പ്രതി ഒരാളെ ആക്രമിച്ച് പഴ്സ് മോഷ്ടിക്കുകയായിരുന്നുവെന്ന് ഫാമിലി ആൻഡ് ജുവനൈൽ പ്രോസിക്യൂഷൻ അസിസ്റ്റന്റ് ചീഫ് പ്രോസിക്യൂട്ടർ ബഷായർ ഈസ അൽ ഹമ്മദി പറഞ്ഞു. ചോദ്യം ചെയ്യലിൽ ഇയാൾ മേൽപ്പറഞ്ഞ രണ്ട് കുറ്റകൃത്യങ്ങൾ ചെയ്തതായി സമ്മതിച്ചതായും എന്നാൽ മോഷണക്കുറ്റം നിഷേധിച്ചതായും അവർ പറഞ്ഞു. അസഭ്യം പറഞ്ഞതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ താൻ ഇരയെ ആക്രമിക്കുകയും ഉദ്യോഗസ്ഥനെന്ന നിലയിൽ ആൾമാറാട്ടം നടത്തുകയും ചെയ്തുവെന്ന് പ്രതി പറഞ്ഞു. പൊതു തെരുവിൽ മോഷണം നടത്തിയതിനും പൊതുസ്ഥലത്ത് ഒരാളായി ആൾമാറാട്ടം നടത്തിയതിനും നിയമവിരുദ്ധമായി മദ്യം കഴിച്ചതിനുമായി പ്രതിക്കെതിരെ ഫാമിലി ആന്റ് ജുവനൈൽ കേസുകളുടെ വകുപ്പുകൾ ചുമത്തി. കുറ്റപത്രത്തിലെ ആർട്ടിക്കിൾ അനുസരിച്ച് ശിക്ഷയ്ക്കായി ജുവനൈൽ കോടതിയിലേക്ക് റഫർ ചെയ്തു. കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടാതിരിക്കാൻ മാതാപിതാക്കളോടും കുടുംബങ്ങളോടും കുട്ടികളെ നിരീക്ഷിക്കാൻ പബ്ലിക് പ്രോസിക്യൂഷൻ അഭ്യർത്ഥിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *