Posted By user Posted On

city check inസന്തോഷ വാർത്ത അറിഞ്ഞോ?; യുഎഇയിൽ യാത്രക്കാര്‍ക്ക് സിറ്റി ചെക് ഇന്‍ സേവനങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

യുഎഇ; രാജ്യത്ത് സിറ്റി ചെക് ഇന്‍ സേവനം ഉപയോഗിക്കുന്ന യാത്രക്കാര്‍ക്കിതാ city check in ഒരു സന്തോഷ വാർത്ത. സേവനങ്ങൾ ഉപയോ​ഗിക്കുന്നവർക്കായി ഇളവുകള്‍ പ്രഖ്യാപിച്ചതായി ‘മുറാഫിക്’ ഏവിയേഷന്‍ സര്‍വിസ് അറിയിച്ചു. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ പ്രമാണിച്ചാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇളവ് അനുസരിച്ച് ഇനി 35 ദിര്‍ഹം നല്‍കിയാല്‍ ഒരു യാത്രക്കാരന് സിറ്റി ടെര്‍മിനലില്‍ ചെക് ഇന്‍ ചെയ്യാൻ കഴിയും. മുമ്പ് ഒരാൾക്ക് 45 ദിര്‍ഹമായിരുന്നു നിരക്ക്. 25 ദിര്‍ഹമാണ് കുട്ടികള്‍ക്കുള്ള നിരക്ക്. ബുധനാഴ്ച മുതല്‍ പുതിയ നിരക്ക് നിലവില്‍വന്നു. ചെക് ഇന്‍ നടപടികള്‍ യാത്രക്ക് 24 മണിക്കൂര്‍ മുമ്പ് മുതല്‍ 4 മണിക്കൂര്‍ മുമ്പുവരെ പൂര്‍ത്തീകരിക്കാൻ സാധിക്കും. ബാഗേജുകള്‍ ഇവിടെ നല്‍കി ബോര്‍ഡിങ് പാസ് എടുക്കുന്ന യാത്രക്കാര്‍ എയർപോർട്ടിലെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കാൻ കഴിയും. ഇതാണ് സിറ്റി ചെക് ഇന്‍ ടെർമിനലിന്റെ പ്രധാന ആകർഷണം. നിലവില്‍ സിറ്റി ചെക് ഇന്‍ ഇത്തിഹാദ്, വിസ് എയര്‍, ഈജിപ്ത് എയര്‍ യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുത്താം. അബുദാബി ക്രൂയിസ് ടെര്‍മിനലിലാണ് സിറ്റി ചെക് ഇന്‍ സേവനം ലഭ്യമാവുക. രാവിലെ ഒമ്പതു മുതല്‍ രാത്രി ഒമ്പതു വരെയാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. മൂന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ ഉള്‍പ്പെടെ ആറു വിമാനക്കമ്പനികള്‍ കൂടി ഉടന്‍ സിറ്റി ടെര്‍മിനലിന്റെ ഭാഗമാകുമെന്നും മൊറാഫിക് ഏവിയേഷന്‍ സര്‍വിസ് വ്യക്തമാക്കി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *