Posted By user Posted On

blossom nurseryനഴ്‌സറി ജീവനക്കാരന്റെ അശ്രദ്ധ, വാതിലിനിടയിൽ കുടുങ്ങി കുഞ്ഞിന്റെ വിരൾ അറ്റു; ഉടമയ്ക്കും ജീവനക്കാർക്കും പിഴ ചുമത്തി കോടതി

യുഎഇ; നഴ്‌സറി ജീവനക്കാരന്റെ അശ്രദ്ധ മൂലം വാതിലിനിടയിൽ കുടുങ്ങി കുഞ്ഞിന്റെ blossom nursery വിരലിന്റെ ഒരു ഭാ​ഗം മുറിഞ്ഞ സംഭവത്തിൽ നഴ്സറി ഉടമയും രണ്ട് വനിതാ ജീവനക്കാരും പിഴ അടയ്ക്കണമെന്ന് കോടതി. കുട്ടിയുടെ പിതാവാണ് നഴ്സറി ഉടമയ്ക്കും ജീവനക്കാർക്കുമെതിരെ കോടതിയെ സമീപിച്ചത്. ഒരു കുട്ടിയുടെ പിതാവിന് 30,000 ദിർഹം നഷ്ടപരിഹാരം നൽകാനാണ് അൽ ഐൻ അപ്പീൽ കോടതി നിർദേശിച്ചത്. അൽ ഐൻ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയുടെ വിധി അൽ ഐൻ അപ്പീൽ കോടതി ശരിവയ്ക്കുകയായിരുന്നു. നേരത്തെ കേസിലെ അൽ ഐൻ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയുടെ വിധിക്കെതിരെ പ്രതികൾ അപ്പീൽ കോടതിയെ സമീപിക്കുകയായിരുന്നു. വനിതാ ജീവനക്കാരിലൊരാൾ കുട്ടിയുടെ വിരൾ ഉണ്ടായിരുന്നത് ശ്രദ്ധിക്കാതെ വാതിൽ അടച്ചതിനെ തുടർന്നാണ് കുട്ടിക്ക് പരിക്ക് പറ്റിയത്. തുടർന്ന് രണ്ട് വയസ്സുള്ള മകന്റെ വലതു വിരലിന്റെ അറ്റം മുറിഞ്ഞതിനും ഗുരുതരമായ രക്തസ്രാവത്തിനും നഴ്‌സറിയിലെ രണ്ട് ജീവനക്കാരും അതിന്റെ ഉടമയും ഉത്തരവാദികളാണെന്ന് കാണിച്ച് കുട്ടിയുടെ പിതാവ് കേസ് ഫയൽ ചെയ്യുകയായിരുന്നു. മൂന്ന് സെന്റീമീറ്റർ ചർമ്മത്തിന് പുറമേ നഖത്തിന്റെ പകുതിയും മുറിഞ്ഞിട്ടുണ്ടെന്ന് പരാതിയിലുണ്ട്. രണ്ട് ജീവനക്കാർ അവരുടെ ചുമതലകൾ നിർവഹിക്കുമ്പോൾ കാണിച്ച അശ്രദ്ധയാണ് പരാതിക്കാരന്റെ മകന് അപകടമുണ്ടാക്കിയതെന്ന് കോടതി സ്ഥിരീകരിച്ചു. തന്റെ ജീവനക്കാരന്റെ തെറ്റുകൾക്ക് നഴ്സറി ഉടമ സിവിൽ ഉത്തരവാദിയാണെന്നും കോടതി കണ്ടെത്തി. തുടർന്ന് പ്രതികളുടെ അപ്പീൽ തള്ളുകയും പിഴ വിധിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ കുട്ടിയുടെ പിതാവിന്റെ നിയമപരമായ ഫീസും ചെലവുകളും പ്രതികൾ വഹിക്കണമെന്നും കോടതി ഉത്തരവിട്ടു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *