Posted By user Posted On

physician near meയുഎഇയിലെ ആരോ​​ഗ്യ മേഖലയുമായി ബന്ധപ്പെട്ട പരാതികൾ ഉണ്ടോ? ഇലക്ട്രോണിക് സംവിധാനം പ്രയോജനപ്പെടുത്തണമെന്ന് മന്ത്രാലയം

ദുബായ്; രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളിലെ ആരോഗ്യ സംരക്ഷണ ക്രമക്കേടുകൾ പരാതിപ്പെടാൻ ഇലക്ട്രോണിക് സംവിധാനം physician near me പ്രയോജനപ്പെടുത്തമെന്ന് പൊതുജനങ്ങളോട് അഭ്യർഥിച്ച് ആരോഗ്യ-പ്രതിരോധ മന്ത്രാലയം.സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളെയും അവരുടെ മെഡിക്കൽ ജീവനക്കാരെയും കുറിച്ചുള്ള മെഡിക്കൽ, അഡ്മിനിസ്ട്രേറ്റീവ് പരാതികൾ അറിയിക്കാനാണ് ഇ- കംപ്ലെയിന്റ് സംവിധാനം ഉപയോ​ഗപ്പെടുത്തേണ്ടത്. ഇതിലൂടെ പരാതി നൽകുകയാണെങ്കിൽ ആ പരാതിയുമായി ബന്ധപ്പെട്ട് അന്വേഷണങ്ങൾ അവസാനിക്കുന്നത് വരെ പരാതിക്കാരന് തന്റെ പരാതിയുടെ നിലയും പുരോഗതിയും അറിയാനും കഴിയും. അതോടൊപ്പം തന്നെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തെക്കുറിച്ച് മെഡിക്കൽ ബാധ്യതാ കമ്മിറ്റി അന്വേഷിക്കാനും ഇരു കക്ഷികളെയും കേൾക്കാനും ഡോക്ടർ പിന്തുടരുന്ന മെഡിക്കൽ നടപടിക്രമങ്ങൾ വിലയിരുത്താനും ഒരു നിഷ്പക്ഷ മെഡിക്കൽ കമ്മിറ്റി രൂപീകരിക്കുകയും ചെയ്യും. പരാതി ലഭിച്ച് 30 ദിവസത്തിനകം പരാതിക്കാരന് ഇതുമായി ബന്ധപ്പെട്ട തീരുമാനം അറിയിക്കണമെന്നാണ് വ്യവസ്ഥ. മെഡിക്കൽ ആശങ്കകൾ പരിഹരിക്കുന്നതിനുള്ള സമയപരിധി പ്രശ്നത്തിന്റെ സ്വഭാവമനുസരിച്ചാണ് നിർണയിക്കപ്പെടുക. അതിനാൽ, എല്ലാ കക്ഷികളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി കൂടുതൽ സമഗ്രമായ അന്വേഷണത്തിന് സമയം എടുക്കുമെങ്കിലും മികച്ച ഫലങ്ങൾ ഉണ്ടാക്കാനാകും. അതേസമയം, ഈ കാലയളവിലും തീരുമാനമുണ്ടാകാതെ, വെല്ലുവിളി നേരിടുന്ന റിപോർട്ടുകൾ പുനരന്വേഷണത്തിനായി ഹയർ മെഡിക്കൽ ലയബിലിറ്റി കമ്മിറ്റിക്ക് കൈമാറും
ഇലക്ട്രോണിക് ഉപയോക്തൃ പരാതി സംവിധാനം മെഡിക്കൽ പരാതികൾ മാത്രമാണ് സ്വീകരിക്കുക. അതായത്, സാമ്പത്തികം, ഇൻഷുറൻസ് സംബന്ധമായ പരാതികൾ പോലെയുള്ളവ ഉപഭോക്തൃ സംരക്ഷണ വിഭാഗത്തിന്റെയോ ജുഡീഷ്യൽ അധികാരികളുടെയോ അധികാരത്തിന് കീഴിലാണ് വരുന്നത്. കൂടുതൽ വിവരങ്ങൾക്ക്: https://mohap.gov.ae/ar/home എന്ന് വെബ്സൈറ്റ് സന്ദർശിക്കാം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *