
puppy training near meയുഎഇയിലെ ബീച്ചിൽ അമ്മയെയും രണ്ട് കുട്ടികളെയും നായ ആക്രമിച്ച സംഭവം; നായയുടെ ഉടമസ്ഥരായ മൂന്ന് പെൺകുട്ടികൾ അറസ്റ്റിൽ
യുഎഇ; യുഎഇയിലെ ബീച്ചിൽ അമ്മയെയും രണ്ട് കുട്ടികളെയും നായ ആക്രമിച്ച സംഭവത്തിൽ നായയുടെ puppy training near meഉടമസ്ഥരായ മൂന്ന് പെൺകുട്ടികൾ അറസ്റ്റിൽ. ശനിയാഴ്ച ഉച്ചയ്ക്കാണ് ബീച്ചിൽ വച്ച് മൂന്ന് പേരെ നായ ആക്രമിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കാണ് ആശുപത്രിയിൽ നിന്നും കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസിനെ അറിയിച്ചത്. ഭാര്യയും രണ്ട് കുട്ടികളും കടൽത്തീരത്ത് ഇരിക്കുമ്പോൾ മൂന്ന് പെൺകുട്ടികൾ കൊണ്ടുവന്ന നായ അവരെ ആക്രമിച്ച് പരിക്കേൽപ്പിച്ചതായി കുടുംബനാഥൻ പറഞ്ഞു. തുടർന്ന് ഫുജൈറ പൊലീസ് നായയുടെ ഉടമസ്ഥരായ പെൺകുട്ടികൾക്കായി തിരച്ചിൽ നടത്തുകയും അവരെ പിടികൂടുകയുമായിരുന്നു. പൊതുസ്ഥലങ്ങളിൽ മറ്റുള്ളവരെ ദ്രോഹിക്കുന്ന തരത്തിലുള്ള ആക്രമണം ഉണ്ടായി എന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പെൺകുട്ടികളെ പബ്ലിക് പ്രോസിക്യൂഷന് റഫറൽ ചെയ്യുന്നതിനായുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി വരികയാണെന്ന് അധികൃതർ പറഞ്ഞു. അതോടൊപ്പം തന്നെ പൊതുസ്ഥലങ്ങളിൽ മറ്റുള്ളവരെ ദ്രോഹിക്കുന്ന തരത്തിലുള്ള പെരുമാറ്റം കണ്ടാൽ 999 എന്ന നമ്പറിൽ പോലീസുമായി ബന്ധപ്പെടണമെന്ന് ഫുജൈറ പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)