Posted By user Posted On

international day of charityയുഎഇ ദേശീയ ദിന ഷോ തത്സമയം കാണാന്‍ ഇനി കുറച്ച് ദിവസങ്ങൾ കൂടി മാത്രം ബാക്കി; എങ്ങനെ ടിക്കറ്റെടുക്കും?

യുഎഇ; 51-ാമത് ദേശീയ ദിന ഷോ തത്സമയം കാണാന്‍ ഇനി കുറച്ച് ദിവസങ്ങൾ കൂടി മാത്രം ബാക്കി. ഡിസംബര്‍ 11 വരെയാണ് അബുദാബി നാഷണല്‍ എക്സിബിഷന്‍ സെന്ററില്‍ പൊതുജനങ്ങള്‍ക്കായി international day of charityഷോ ഉണ്ടാവുക. അതായത് ഇനി 5 ദിവസങ്ങൾ കൂടി ഷോ കാണാം. യു.എ.ഇ.യുടെ സമ്പന്നമായ സംസ്‌കാരത്തില്‍ നിന്നും ഇന്നത്തെ അഭിലാഷങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള അവതരണങ്ങള്‍ എക്സിബിഷനില്‍ കാണാം. തലമുറകളിലുടനീളം പ്രചോദിപ്പിക്കുന്ന യുഎഇ വ്യക്തികളുടെ യാത്രകള്‍ വിവരിക്കുന്ന മൂവിംഗ് വിഗ്‌നെറ്റുകള്‍ ഷോയില്‍ അവതരിപ്പിക്കുന്നുണ്ട്. പ്രേക്ഷകരെ കാലത്തിലൂടെയുള്ള യാത്രയിലേക്ക് കൊണ്ടുപോകാനുള്ള രംഗം ഒരുക്കിയാണ് ഷോ ആരംഭിക്കുന്നത്. തുരങ്കത്തിലെ പ്രകാശമാണ് ഭൂതകാലത്തെയും ഭാവിയെയും സൂചിപ്പിക്കുന്നത്. 51 ലൈറ്റുകളാണ് കാണിക്കുക, ഇത് യുഎഇയുടെ 51 വര്‍ഷങ്ങളെ പ്രതിനിധീകരിക്കുന്നു. സമുദ്ര ശാസ്ത്രം, പരിസ്ഥിതി, കൃഷി, ബഹിരാകാശം, ഗതാഗതം, സൗരോര്‍ജ്ജം, വിദ്യാഭ്യാസം എന്നിങ്ങനെ ഏഴ് പ്രധാന മേഖലകളില്‍ ഗണ്യമായ സംഭാവന നല്‍കിയ വിവിധ മേഖലകളിലെ എമിറാത്തി പയനിയര്‍മാരെ പ്രേക്ഷകര്‍ക്ക് കാണാനും അറിയാനും കഴിയും. ജലജീവികളാല്‍ സമ്പന്നമായ യുഎഇയുടെ ജൈവവൈവിധ്യവും ഷോയില്‍ അവതരിപ്പിക്കുന്നു. മറ്റ് നിരവധി ആവേശകരമായ പരിപാടികളും ഷോയുടെ ഭാഗമായി നടക്കുന്നുണ്ട്. യുഎഇ നിവാസികള്‍ക്ക് ഔദ്യോഗിക യുഎഇ ദേശീയ ദിന വെബ്‌സൈറ്റായ www.UAENationalDay.ae വഴി ഷോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *