
divorce papersയുഎഇയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചു; മൂന്ന് പ്രവാസികൾക്ക് ജയിൽ ശിക്ഷ
യുഎഇ; യുഎഇയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വേശ്യാവൃത്തിക്ക് നിർബന്ധിച്ച divorce papers മൂന്ന് പ്രവാസികൾക്ക് ജയിൽ ശിക്ഷ വിധിച്ച് കോടതി. മൂവർക്കും മൂന്ന് വർഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. മനുഷ്യക്കടത്ത് കുറ്റത്തിന് ശിക്ഷ അനുഭവിച്ച ശേഷം ഇവരെ നാടുകടത്തും. ഏഷ്യൻ വംശജരാണ് പ്രതികൾ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തങ്ങളുടെ രാജ്യത്ത് നിന്ന് ദുബായിലേക്ക് കൊണ്ടുവന്ന് വേശ്യാവൃത്തിക്ക് നിർബന്ധിച്ചെന്നാണ് ഇവർക്കെതിരെയുള്ള ആരോപണം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒരു അപ്പാർട്ട്‌മെന്റിലും ഒരു നിശാക്ലബ്ബിലും ഒരു സംഘം വേശ്യാവൃത്തിക്ക് ഉപയോഗിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് പ്രതികളെ പിടികൂടാൻ സിഐഡി സംഘം പ്രത്യേക പദ്ധതി ആസൂത്രണം ചെയ്തു. ഒരു പോലീസ് ഉദ്യോഗസ്ഥൻ പെൺകുട്ടി ജോലി ചെയ്യുന്ന ഹോട്ടലിലെത്തി പ്രതികളിലൊരാളെ കണ്ടു. തുടർന്ന് പെൺകുട്ടിയെ തനിക്ക് ഇഷ്ടമായെന്ന് പ്രതിയെ ധരിപ്പിച്ചു. പ്രതികൾ പ്രതിഫലമായി 3,000 ദിർഹം ആവശ്യപ്പെടുകയും ഹോട്ടൽ മുറിക്ക് 300 ദിർഹം നൽകണമെന്ന് പോലീസ് ഉദ്യോഗസ്ഥനോട് ആവശ്യപ്പെടുകയും ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്യാൻ ദുബായിലെ പബ്ലിക് പ്രോസിക്യൂഷനിൽ നിന്ന് അനുമതി ലഭിക്കുന്നതിന് വേണ്ടി സഹപ്രവർത്തകരുമായി സംസാരിച്ച് ആവശ്യമായ വിവരങ്ങൾ നൽകിയതായി പോലീസുകാരൻ രേഖകളിൽ പറയുന്നു. ശിക്ഷിക്കപ്പെട്ടവരിൽ ഒരാളിൽ നിന്ന് ജോലി വാഗ്‌ദാനം ലഭിച്ചതിനെ തുടർന്നാണ് താൻ ഒരു മാസം മുമ്പ് രാജ്യത്ത് എത്തിയതെന്ന് പെൺകുട്ടി പറഞ്ഞു. തന്റെ സുഹൃത്തിൽ നിന്നാണ് പ്രതികളിൽ ഒരാളുടെ നമ്പർ തനിക്ക് ലഭിച്ചതെന്നും തുടർന്ന് ജോലി കണ്ടെത്തുന്നതിനായി പ്രതിയുമായി ബന്ധപ്പെട്ടതായും അവർ പറഞ്ഞു. 2000 ദിർഹം മാസ ശമ്പളത്തിൽ ദുബായിൽ ജോലി സാധ്യതയുണ്ടെന്ന് പ്രതികളിലൊരാൾ പറഞ്ഞതായി അവർ കൂട്ടിച്ചേർത്തു. പിന്നീട് അവർ അവൾക്ക് ദുബായിലേക്ക് പോകുന്നതിനായി പ്രായം വ്യത്യാസപ്പെടുത്തി പാസ്പോർട്ട് എടുത്തും നൽകി. ദുബായിൽ എത്തിയ ശേഷം പ്രതികളിലൊരാളും അതേ വിമാനത്തിൽ വന്ന മറ്റൊരാളുമാണ് തന്നെ സ്വീകരിച്ചതെന്ന് പെൺകുട്ടി പറഞ്ഞു. പാസ്‌പോർട്ട് വാങ്ങിയതിന് ശേഷം അവർ പെൺകുട്ടിയെ ഒരു അപ്പാർട്ട്‌മെന്റിലേക്ക് കൊണ്ടുപോയി പൂട്ടിച്ചു. ഒരു മാസത്തോളം വേശ്യാവൃത്തി ചെയ്യാൻ അവർ തന്നെ നിർബന്ധിച്ചുവെന്നും പെൺകുട്ടി പറയുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)