Posted By user Posted On

Arabic teachingഇനി അറബിക് ഭാഷ എളുപ്പത്തില്‍ പഠിക്കാം; പുതിയ ഗവേഷണ കേന്ദ്രം ആരംഭിച്ച് സ​ർ​വ​ക​ലാ​ശാ​ല

അ​ബു​ദാ​ബി: യുഎഇയില്‍ അ​റ​ബി​ക് അ​ധ്യാ​പ​ന​ത്തി​ലും പ​ഠ​ന​ത്തി​ലും കൂടുതല്‍ ഊ​ന്ന​ൽ ന​ൽ​കു​ന്ന​തി​നാ​യി ഗ​വേ​ഷ​ണ കേ​ന്ദ്രം ആ​രം​ഭി​ച്ച​താ​യി സാ​യി​ദ് സ​ർ​വ​ക​ലാ​ശാ​ല അ​റി​യി​ച്ചു. ന​മ്മു​ടെ പൈ​തൃ​ക​വു​മാ​യും സം​സ്‌​കാ​ര​വു​മാ​യും അ​റ​ബി ഭാ​ഷ അ​ഭേ​ദ്യ​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നും അ​തി​നാ​ൽ, അ​റ​ബി പ​ഠി​പ്പി​ക്ക​ൽ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും സം​ര​ക്ഷി​ക്കാ​നും മെ​ച്ച​പ്പെ​ടു​ത്താ​നും ന​മു​ക്കെ​ല്ലാ​വ​ർ​ക്കും ക​ട​മ​യു​ണ്ടെ​ന്നും സാം​സ്‌​കാ​രി​ക യു​വ​ജ​ന മ​ന്ത്രി​യും സാ​യി​ദ് യൂ​ണി​വേ​ഴ്‌​സി​റ്റി ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റി ചെ​യ​ർ​മാ​നു​മാ​യ നൂ​റ ബി​ൻ​ത് മു​ഹ​മ്മ​ദ് അ​ൽ കാ​ബി പ​റ​ഞ്ഞു. ഡോ. ​ഹ​ന​ദ താ​ഹ തോ​മു​റെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​ബി​ക് പ​ഠി​പ്പി​ക്കു​ന്ന​തി​ന്​ മി​ക​ച്ച പ​രി​ശീ​ല​ന ഉ​പാ​ദി​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​ന്​ ഗ​വേ​ഷ​ണ കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കും. 2026-ഓ​ടെ ലോ​ക​ത്തി​ലെ അ​റ​ബി ഭാ​ഷാ വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള ആ​ദ്യ​ത്തെ അം​ഗീ​കൃ​ത സ്ഥാ​പ​ന​മാ​യി സാ​യ് സെ​ൻ​റ​ർ മാ​റ്റി​യെ​ടു​ക്കു​ക എ​ന്ന​താ​ണ് ഞ​ങ്ങ​ളു​ടെ അ​ഭി​ലാ​ഷം -അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *