Posted By user Posted On

mahzooz all resultനിരവധി പ്രവാസികളുടെ ജീവിതം മാറ്റി മറിച്ച് മഹ്സൂസ്; സൂപ്പർ സാറ്റർഡേ നറുക്കെടുപ്പിൽ 1,548 വിജയികൾ, 1,829,200 ദിർഹത്തിന്റെ സമ്മാനങ്ങൾ

മഹ്‌സൂസിന്റെ സൂപ്പർ സാറ്റർഡേ നറുക്കെടുപ്പിൽ 1,548 പേർ മൊത്തം സമ്മാനത്തുകയായി 1,829,200 ദിർഹം സ്വന്തമാക്കി mahzooz all result. 33 പേർ രണ്ടാം സമ്മാനമായ 1,000,000 ദിർഹം പങ്കിട്ടു. എല്ലാവർക്കും അഞ്ചിൽ നാല് നമ്പറുകളാണ് കൃത്യമായി വന്നത്. ഓരോരുത്തരും 30,303 ദിർഹം വീതമാണ് നേടിയത്. മറ്റ് 1,512 വിജയികൾക്ക് അഞ്ചിൽ മൂന്ന് നമ്പറുകൾ ശരിയാക്കി മൂന്നാം സമ്മാനമായ 350 ദിർഹം വീതം നേടി. പ്രതിവാര റാഫിൾ നറുക്കെടുപ്പിൽ മൂന്ന് പ്രവാസികൾ 300,000 ദിർഹം തുല്യമായി പങ്കിട്ടു. ഫിലിപ്പൈൻസിൽ നിന്നുള്ള ഡാരിയോയും ലുസിലിയും ഫലസ്തീനിൽ നിന്നുള്ള ഹന്നയുമാണ് 100,000 ദിർഹം വീതം ലഭിച്ച ഭാഗ്യശാലികൾ . 10,000,000 ദിർഹത്തിന്റെ വലിയ സമ്മാനം ഇപ്പോഴും ഭാ​ഗ്യശാലിയെ കാത്തിരിക്കുകയാണ്. മഹ്സൂസിൽ പങ്കെടുക്കുന്നതിനായി www.mahzooz.ae വഴി രജിസ്റ്റർ ചെയ്‌ത് 35 ദിർഹത്തിന് ഒരു കുപ്പി വെള്ളം വാങ്ങുകയാണ് വേണ്ടത്. ഇത്തത്തിൽ ഒന്നിലധികം നറുക്കെടുപ്പുകളിലേക്കാണ് ഉപഭോക്താക്കൾ പ്രവേശിക്കുന്നത്. സൂപ്പർ സാറ്റർഡേ നറുക്കെടുപ്പിൽ പങ്കെടുക്കുന്നവർ 49 നമ്പരുകളിൽ നിന്ന് 5 എണ്ണം തിരഞ്ഞെടുക്കണം.ഈ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 10,000,000 ദിർഹം, രണ്ടാം സമ്മാനമായ 1,000,000 ദിർഹം അല്ലെങ്കിൽ മൂന്നാം സമ്മാനമായ 350 ദിർഹം എന്നിവ നേടാനുള്ള അവസരമാണ് ലഭിക്കുന്നത്. ഈ നറുക്കെടുപ്പിൽ പങ്കെടുക്കുന്നവർ റാഫിൾ നറുക്കെടുപ്പിലേക്ക് സ്വയമേവ പ്രവേശിക്കപ്പെടും, അതിൽ മൂന്ന് വിജയികൾക്ക് 100,000 ദിർഹം ലഭിക്കാനുള്ള അവസരമാണുള്ളത്. ഫെന്റാസ്റ്റിക് ഫ്രൈഡേ നറുക്കെടുപ്പിലൂടെ 10,000,000 ദിർഹം നേടുന്നതിനായി പങ്കെടുക്കുന്നവർ 39-ൽ നിന്ന് 6 നമ്പറുകളാണ് തിരഞ്ഞെടുക്കേണ്ടത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *