Posted By user Posted On

dupixentയൂറോപ്യൻ ‘സൂപ്പർ സംഘ’ത്തെ തകർത്ത് പൊലീസ്; ദൗത്യത്തിൽ പങ്കാളിയായി യുഎഇയും

ദുബായ് ; കൊക്കെയ്ൻ ലഹരിമരുന്ന് മാഹിയയായ യൂറോപ്യൻ ‘സൂപ്പർ സംഘ’ത്തെ തകർത്ത് പൊലീസ് dupixent. ഭൂഖണ്ഡത്തിലെ കൊക്കെയ്ൻ ലഹരിമരുന്ന് വ്യാപാരത്തിന്റെ മൂന്നിലൊന്ന് നിയന്ത്രിക്കുന്നത് ഈ സംഘമാണ്. ആറു രാജ്യങ്ങളിലായിട്ടാണ് ഈ ഓപ്പറേഷൻ നടത്തിയത്. ഡസൻ കണക്കിന് ആളുകളെ ഓപ്പറേഷനിൽ അറസ്റ്റ് ചെയ്തു. ഇൗ മാസം എട്ടു മുതൽ 19 വരെ യൂറോപ്പിലും യുഎഇയിലും നടത്തിയ ഓപ്പറേഷൻ ഡെസേർട്ട് ലൈറ്റ് എന്നാണ് പേരിട്ടത്. ഈ ഓപ്പറേഷനിൽ 49 പ്രതികളെ അറസ്റ്റ് ചെയ്തതായി യൂറോ പോൾ അറിയിച്ചു. യൂറോപ്പിലെ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ, ലോജിസ്റ്റിക്കൽ ലഹരിമരുന്ന് കടത്ത് ഇൻഫ്രാസ്ട്രക്ചർ എന്നിവയെ പൊലീസ് സേന ലക്ഷ്യം വച്ചതായി ഏജൻസി പറഞ്ഞു. രാജ്യാന്തര കള്ളപ്പണം വെളുപ്പിക്കൽ, ലഹരിമരുന്ന് കടത്ത് എന്നിവയെ ചെറുക്കുന്നതിൽ എമിറേറ്റ്‌സ് പ്രധാന പങ്കുവഹിച്ചുവെന്ന് യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. അതോടൊപ്പം തന്നെ ലോകത്തെങ്ങുമുള്ള വിവിധ പൊലീസ് ഏജൻസികളുമായി ശക്തമായ ബന്ധം വളർത്താനും എല്ലായിടത്തും സംഘടിത കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനും രാജ്യം പ്രതിഞ്ജാബന്ധമാണെന്നും അധികാരികൾ അറിയിച്ചു. സ്പെയിൻ, ഫ്രാൻസ്, ബെൽജിയം, നെതർലാൻഡ്‌സ്, യുഎഇ എന്നീ രാജ്യങ്ങളിലാണ് അന്വേഷണം നടന്നത്. യൂറോപോളിന്റെ പിന്തുണയോടെയാണ് അന്വേഷണം നടത്തിയത്. അന്വേഷണത്തിൽ 30 ടണ്ണിലധികം ലഹരിമരുന്ന് പിടിച്ചെടുത്തു. കള്ളപ്പണം വെളുപ്പിക്കുന്നതിൽ ഏർപ്പെട്ടിരുന്ന സംഘത്തെ തകർക്കുന്നതിൽ യുഎസ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷനും പങ്കുവഹിച്ചു. അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കീഴിൽ യൂറോപ്പിലേയ്ക്ക് കൊക്കെയ്ൻ ഇറക്കുമതി വൻ തോതിൽ നടന്നിരുന്നുവെന്ന് യൂറോപോൾ പറഞ്ഞു. ഏറ്റവും കൂടുതൽ അറസ്റ്റുകൾ നടന്നത് നെതർലാൻഡ്സിലാണ്. 14 പേരെയാണ് ഇവിടെ നിന്ന് പിടികൂടിയത്. ആറു വൻ കുറ്റവാളികൾ ദുബായിൽ നിന്ന് പിടിയിലായി. 2020-ൽ യൂറോപ്പിൽ നിന്ന് 214 ടണ്ണിലേറെ കൊക്കെയ്ൻ പിടിച്ചെടുത്തു, മുൻ വർഷത്തേക്കാൾ ആറു ശതമാനം വർധനയാണ് ഇതിൽ രേഖപ്പെടുത്തിയത്. 2022ൽ ഇത് 300 ടണ്ണിലെത്തുമെന്ന് ഡ്രഗ്‌സ് ആൻഡ് ഡ്രഗ് അഡിക്ഷൻ, യൂറോപ്യൻ മോണിറ്ററിങ് സെന്ററിലെ വിദഗ്ധർ വ്യക്തമാക്കുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *