Posted By user Posted On

google ads youtubeഇനി ഡിസ്‌ലൈക്ക് ബട്ടൺ ഉണ്ടാവില്ല; ഏറ്റവും പുതിയ അപ്ഡേറ്റുമായി യൂട്യൂബ് മ്യൂസിക്

ഏറ്റവും പുതിയ അപ്ഡേറ്റുമായി യൂട്യൂബ് മ്യൂസിക് google ads youtube. ഇത്തവണ നിരവധി ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുള്ളതും, പ്രധാന ഫീച്ചർ നീക്കം ചെയ്തും പുതിയ രൂപത്തിലും ഭാ​ഗത്തിലുമാണ് യൂട്യൂബ് മ്യൂസിക് എത്തുന്നത്. യൂട്യൂബ് മ്യൂസിക്കിലെ ഡിസ്‌ലൈക്ക് ബട്ടൺ പുതിയ അപ്ഡേറ്റിൽ ഉണ്ടാകില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ, ലൈക്ക് ബട്ടൺ നിലനിർത്തിയിട്ടുണ്ട്. ഒരു ഗാനം എവിടെ നിന്നാണ് പ്ലേ ചെയ്തത് എന്നറിയാൻ സാധിക്കുന്ന തരത്തിൽ പ്ലേ സ്ക്രീനിന്റെ മുകളിൽ പുതിയ ഓപ്ഷനും നൽകുന്നതാണ്. ഉപയോക്താക്കൾ ആസ്വദിക്കുന്ന ഗാനം ഏത് ആൽബത്തിൽ ഉള്ളവയാണ്, അല്ലെങ്കിൽ ഏത് ക്യൂവിൽ ഉൾപ്പെടുന്നതാണെന്ന് അറിയാൻ ഈ ഫീച്ചർ സഹായിക്കും. അതോടൊപ്പം തന്നെ പാട്ടിന്റെ പേരും കലാകാരന്റെ പേരും സംബന്ധിച്ച വിശദാംശങ്ങളും മനസ്സിലാക്കാൻ സാധിക്കും. ചിൽ, ഫോക്കസ്, വർക്കൗട്ട്, എനർജി മൂഡുകൾ എന്നിവയ്ക്കാനുള്ള മിക്സുകൾ ക്ലീൻ ഗ്രിഡ് രീതിയിൽ കാണാൻ സാധിക്കുന്ന ഓപ്ഷനും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഉപയോക്താക്കൾക്ക് കോംപാക്റ്റ് കാർഡിൽ അടുത്തിടെ പ്ലേ ചെയ്ത മൂന്ന് ട്രാക്കുകളും കാണാൻ സാധിക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *