Posted By user Posted On

rta road signsഅ​പ്ര​തീ​ക്ഷി​ത​മാ​യി ട്രാഫിക്​ സിഗ്​നൽ നിലച്ചു, വാഹനങ്ങളെ നിയന്ത്രിച്ച് പ്രവാസി; അഭിനന്ദനവുമായി പൊലീസ്

ദു​ബായ്: ന​ഗ​ര​ത്തി​ലെ തി​ര​ക്കി​ട്ട ജ​ങ്​​ഷ​നി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി സി​ഗ്​​ന​ൽ നി​ല​ച്ച​പ്പോ​ൾ ട്രാ​ഫി​ക്​ നി​യ​ന്ത്രി​ച്ച്​ താരമായിരിക്കുകയാണ് ഒരു പ്രവാസി rta road signs. പാക്കിസ്ഥാൻ പൗരനായ അബ്ബാസ് ഖാന്‍ ഭട്ടി ഖാന്‍ എന്നയാൾ റോഡില്‍ ഗതാഗതം നിയന്ത്രിക്കുന്ന ദൃശ്യങ്ങളാണ് യുഎഇയിലെ സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. തിരക്കേറിയ നിരത്തിലെ ഇന്റര്‍സെക്ഷനില്‍ രാവിലെ 6.30ഓടെ സിഗ്നല്‍ പ്രവര്‍ത്തിക്കാതായപ്പോള്‍ അബ്ബാസ് ഖാന്‍ ഇന്റര്‍സെക്ഷന്റെ മദ്ധ്യഭാഗത്ത് നിന്ന് വാഹനങ്ങള്‍ നിയന്ത്രിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഓരോ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങളെ ഊഴമനുസരിച്ച് കടത്തിവിടുകയായിരുന്നു. പൊ​ലീ​സ്​ ​പ​ട്രോ​ളി​ങ്​ സം​ഘം സം​ഭ​വ​സ്ഥ​ല​ത്ത്​ എ​ത്തി​ച്ചേ​രും​വ​രെ ഇ​ദ്ദേ​ഹം ട്രാ​ഫി​ക്​ നി​യ​ന്ത്ര​ണം തു​ട​ർ​ന്നു. വി​ഡി​യോ വൈ​റ​ലാ​യ​തോ​ടെ അ​ബ്ബാ​സ്​ ഖാ​ൻ ഭാ​ട്ടി​ക്ക്​ വി​വി​ധ തു​റ​ക​ളി​ൽ​നി​ന്ന്​ അ​ഭി​ന​ന്ദ​നം പ്ര​വാ​ഹ​മാ​യി​രു​ന്നു. ഇദ്ദേഹത്തെ പ്രത്യേക പുരസ്‍കാരം നല്‍കി ദുബായ് പൊലീസും ആദരിച്ചു. ദുബായ് പൊലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലും ഇയാളുടെ വീഡിയോ ക്ലിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. അ​ബ്ബാ​സ്​ ഖാ​ന്‍റെ പ്ര​വ​ർ​ത്ത​നം അ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യെ​യാ​ണ്​ കാ​ണി​ക്കു​ന്ന​തെ​ന്നും റോ​ഡ്​ യാ​ത്രി​ക​രു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​ൻ പ്ര​വ​ർ​ത്ത​നം സ​ഹാ​യി​ച്ചെ​ന്നും ദു​ബൈ പൊ​ലീ​സ് ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ് ല​ഫ്. ജ​ന​റ​ൽ അ​ബ്ദു​ല്ല ഖ​ലീ​ഫ അ​ൽ മ​ർ​റി പ​റ​ഞ്ഞു. പൊലീസ് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ മേജര്‍ ജനറല്‍ സൈഫ് മുഹൈര്‍ അല്‍ മസ്റൂഇയും മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. പ​ണ​ത്തി​നോ പ്ര​ശ​സ്തി​ക്കോ വേ​ണ്ടി​യ​ല്ല പ്ര​വ​ർ​ത്തി​ച്ച​തെ​ന്നും മാ​നു​ഷി​ക​മാ​യ പ്ര​വ​ർ​ത്ത​ന​മെ​ന്ന നി​ല​യി​ൽ ക​ണ്ടാ​ണ്​ ചെ​യ്ത​തെ​ന്നും അ​ബ്ബാ​സ്​ ഖാ​ൻ പ​റ​ഞ്ഞു. തനിക്ക് ലഭിച്ച ആദരവില്‍ അദ്ദേഹം നന്ദി അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *