Posted By user Posted On

federal authority for identity and citizenship golden visaമൂന്ന് വർഷത്തിനിടയിൽ ഒന്നരലക്ഷത്തിലധികം ഗോൾഡൻ വിസകൾ അനുവദിച്ച് യുഎഇ; കൂടുതൽ വിവരങ്ങൾ അറിയേണ്ട

യുഎഇ; 2019 നും 2022 നും ഇടയിൽ ദുബായിൽ 151,600 ഗോൾഡൻ വിസകൾ അനുവദിച്ചതായി കണക്ക് federal authority for identity and citizenship golden visa. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 10 വർഷത്തേക്കാണ് ഇത്തരത്തിൽ ദീർഘകാല ​ഗോൾഡൻ വിസ ഇഷ്യൂ ചെയ്യുന്നത്. ഈ റസിഡൻസ് വിസയ്ക്ക് യോഗ്യരായ പ്രവാസികൾക്ക് യുഎഇയിൽ താമസിക്കാനോ ജോലി ചെയ്യാനോ പഠിക്കാനോ വേണ്ടിയുള്ള പ്രധാനപ്പെട്ട ആനൂകൂല്യങ്ങളാണ് ലഭ്യമാകുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം നൽകിയ വിസകളുടെ എണ്ണത്തിൽ 35% വർദ്ധനവ് രേഖപ്പെടുത്തിയതായി നേരത്തെ അധികൃതർ അറിയിച്ചിരുന്നു. കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖർക്കാണ് യുഎഇ ഗോൾഡൻ വിസ സമ്മാനിക്കുന്നത്. ഡോക്ടർമാർ, എൻജിനീയർമാർ തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ധർ, നിക്ഷേപകർ, ശാസ്ത്ര, സാങ്കേതിക മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ചവർ, മികവു പുലർത്തുന്ന വിദ്യാർത്ഥികൾ, സ്വയം സംരംഭകർ തുടങ്ങി വ്യത്യസ്ത മേഖലകളിലുള്ളവർക്കും ഗോൾഡൻ വിസ ലഭിക്കും. മലയാളികൾ ഉൾപ്പെടെ നിരവധി പേർ ഗോൾഡൻ വിസ നേടിയിട്ടുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *