Posted By user Posted On

britway airport transferഇനി അബുദാബി എയർപോർട്ടിൽ നിന്നും താമസസ്ഥലത്തേക്ക് എയർപോർട്ട് ടാക്സിയിൽ പറന്നിറങ്ങാം; പുതിയ പദ്ധതി ഉടൻ ആരംഭിക്കുന്നു

അബുദാബി; അബുദാബിയില്‍ പറക്കും എയര്‍പോര്‍ട്ട് ടാക്‌സി സേവനം ഉടൻ തന്നെ യാഥാർത്ഥ്യമാകുന്നു britway airport transfer. അബുദാബി എയർപോർട്ടും ഫ്രഞ്ച് എൻജിനീയറിങ് ആൻഡ് ഓപ്പറേഷൻസ് സ്ഥാപനമായ ഗ്രൂപ്പ് എഡിപിയും തമ്മിലാണ് ഇത്തരത്തിൽ ഒരു ധാരണ കരാർ ഒപ്പുവച്ചിരിക്കുന്നത്. ആളുകളെയും ചരക്കുകളെയും നീക്കാന്‍ ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ്, ലാന്‍ഡിംഗ് വിമാനങ്ങള്‍ ഉപയോഗിക്കുന്ന എയര്‍ ട്രാന്‍സ്പോര്‍ട്ടേഷന്റെ പുതിയ ആശയമായ അഡ്വാന്‍സ്ഡ് എയര്‍ മൊബിലിറ്റിയുടെ സാധ്യതകള്‍ പര്യവേക്ഷണം ചെയ്യാന്‍ ഇരു കക്ഷികളും സമ്മതിച്ചു. അബുദാബി എയര്‍പോര്‍ട്ടുകളും ഗ്രൂപ്പ് എഡിപിയും പുതിയ പദ്ധതിയുടെ ആസൂത്രണവും വികസന ഘട്ടവും മുതല്‍ ഗ്രൗണ്ട് ഇന്‍ഫ്രാസ്ട്രക്ചറിന്റെ പ്രവര്‍ത്തനം വരെ സംയുക്തമായിട്ടാണ് തയ്യാറാക്കുന്നത്. പദ്ധതി സജ്ജമാക്കുന്നതിന് മുന്നോടിയായി വ്യവസായ റോഡ്മാപ്പ് വികസിപ്പിക്കുന്നതിനുള്ള സാധ്യതാ പഠനവും വിപണി വിലയിരുത്തലും നടത്താനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. പദ്ധതി ആരംഭിക്കുന്നതോടെ എയര്‍പോര്‍ട്ട് യാത്രക്കാര്‍ക്ക് പറക്കും ടാക്‌സിയില്‍ വീടുകളിലേക്കും ഹോട്ടലുകളിലേക്കും പറന്നിറങ്ങാം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *