Posted By user Posted On

indian couplesയുഎഇയില്‍ ഇന്ത്യന്‍ ദമ്പതികളെ വീട്ടില്‍ കയറി കുത്തിക്കൊന്ന കേസ്; പ്രതിയുടെ വധശിക്ഷ അപ്പീല്‍ കോടതി ശരിവച്ചു

ദുബായ്: ഇന്ത്യന്‍ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ വധശിക്ഷ അപ്പീല്‍ കോടതി ശരിവച്ചു. ദുബായ് ക്രിമിനൽ കോടതിയാണ് കേസ് ആദ്യ പരി​ഗണിച്ചത് indian couples. ആ സമയത്ത് തന്നെ പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ പാക്കിസ്ഥാൻ സ്വദേശിയായ പ്രതി അപ്പീൽ കോടതിയെ സമീപിക്കുകയായിരുന്നു. ഇപ്പോളിതാ, പ്രതിയുടെ അപ്പീൽ തള്ളിയ കോടതി വധശിക്ഷ ശരിവച്ചു. 2020 ജൂണ്‍ 17ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഗുജറാത്ത് സ്വദേശികളായ ഹിരണ്‍ ആദിയ (48), വിധി ആദിയ (40) എന്നിവരാണ് കൊല്ലപ്പെട്ടത്. ദുബായ് അറേബ്യന്‍ റാഞ്ചസിലെ വില്ലയിൽ വച്ചാണ് 26കാരനായ പാകിസ്ഥാനി നിര്‍മ്മാണ തൊഴിലാളി ഇരുവരെയും കുത്തിക്കൊന്നത്. ഷാര്‍ജയില്‍ ബിസിനസ് നടത്തിയിരുന്ന ദമ്പതികളെ അവരുടെ മക്കളുടെ മുമ്പിലിട്ടാണ് കൊലപ്പെടുത്തിയത്. 18ഉം 13ഉം വയസ്സുള്ള പെണ്‍മക്കള്‍ ഈ സമയം വീട്ടിലുണ്ടായിരുന്നു. ഹിരണിന് ശരീരത്തിന്റെ പല ഭാഗങ്ങളിലായി 10 തവണ കുത്തേറ്റെന്നും ഇദ്ദേഹത്തിന്റെ ഭാര്യയെ 14 തവണ കുത്തിയെന്നും ഫോറന്‍സിക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വില്ലയ്ക്ക് പുറത്ത് ആറു മണിക്കൂര്‍ ഒളിച്ചിരുന്ന ശേഷമായിരുന്നു പ്രതി വീടിന്റെ നടുമുറ്റത്തെ വാതിലിലൂടെ അകത്തേക്ക് കയറിയതും കൊലപാതകങ്ങള്‍ നടത്തിയതും. സ്വര്‍ണവും പണവും മോഷ്ടിക്കുന്നതിനായിട്ടാണ് പ്രതി വീട്ടിൽ എത്തിയത്. മുൻപ് ഇയാൾ വീടിന്റെ അറ്റകുറ്റപണികൾക്കായി ഇവിടെ എത്തിയിരുന്നു. വീട്ടിൽ കയറി ദമ്പതികളുടെ മുറിയിൽ മോഷണം നടത്തുന്നതിനിടെ ഇരുവരും ശബ്ദം കേട്ട് ഉണരുകയായിരുന്നു. തുടർന്നാണ് ഇരുവരെയും കുത്തിവീഴ്ത്തിയത്. ശബ്ദം കേട്ടെത്തിയ മൂത്തമകളെയം പ്രതി ആക്രമിച്ചു. പെണ്‍കുട്ടി അലാറാം മുഴക്കിയതിനെ തുടര്‍ന്ന് പൊലീസ് എത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ പിടിയിലായ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. അമ്മയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനായിട്ടാണ് മോഷ്ടിക്കാൻ ശ്രമിച്ചതെന്നും എന്നാൽ ഇത് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നെന്നും പ്രതി പൊലീസിനോട് പറഞ്ഞിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *