Posted By Admin Admin Posted On

little drawപത്തു ലക്ഷം ദിർഹം വരെ നേടാൻ അവസരം ഒരുക്കി യുഎഇയിൽ ലിറ്റിൽ ഡ്രോ

ഒരു മില്യൻ ദിർഹം ഭാഗ്യം നേടാൻ യുഎഇ നിവാസികൾക്കു സുവർണാവസരം. യുഎഇയിലെ ഓൺലൈൻ നറുക്കെടുപ്പായ ലിറ്റിൽ ഡ്രോയിൽ പങ്കെടുത്ത് വെറും മൂന്നക്കങ്ങൾ മാച്ച് ചെയ്താലാണ് പത്തുലക്ഷത്തിന്റെ ഭാഗ്യം തേടിയെത്തുന്നത്. പങ്കെടുക്കുന്നവർക്ക് ഇഷ്ടമുള്ള മൂന്നക്കങ്ങൾ തിരഞ്ഞെടുക്കാം. 10 ദിർഹം, 20 ദിർഹം, 50 ദിർഹം 100 ദിർഹം എന്നീ നിരക്കുകളിൽ ടിക്കറ്റുകൾ ലഭ്യമാണ്. യുഎഇ.ിൽ ഏറ്റവും വിജയസാധ്യതയുള്ള ലോട്ടറി ടിക്കറ്റിന്റെ നിരക്ക് കൂടുന്നതനുസരിച്ചു സമ്മാനത്തുകയും കൂടും. ലിറ്റിൽ ഡ്രോ നറുക്കെടുപ്പിൽ രണ്ടു തരത്തിലാണ് വിജയത്തിന് അവസരമുള്ളത്. എല്ലാ ആഴ്ചയിലും ഒന്നു വീതം മാസത്തിൽ നാലു തവണ നടക്കുന്ന റോളിങ് ബോൾ നറുക്കെടുപ്പും വർഷാവസാനം നടക്കുന്ന മെഗാ റാഫിൾ നറുക്കെടുപ്പും. മാസത്തിൽ 7,14,21,28 തീയതികളിലാണ് റോളിങ് ബോൾ നറുക്കെടുപ്പുണ്ടാകുക. അതിൽ വാട്ടർ ബോട്ടിൽ വാങ്ങി ഭാഗമാകാം. പങ്കെടുക്കുന്ന ഓരോരുത്തരും മൂന്നു വ്യത്യസ്ത സെറ്റുകളിൽ നിന്നു പൂജ്യം മുതൽ 9 വരെയുള്ള മൂന്ന് അക്കങ്ങൾ തിരഞ്ഞെടുക്കണം.നറുക്കെടുപ്പ് ദിവസം ഒരുപോലെ ആണു വരുന്നതെങ്കിൽ സമ്മാനം ലഭിക്കും. നിങ്ങൾ 10 ദിർഹത്തിനു തിരഞ്ഞെടുക്കുന്ന മൂന്നക്കങ്ങൾ ആണ് ഒരുപോലെ വരുന്നതെങ്കതിൽ 2500 ദിർഹം ലഭിക്കും.20 ദിർഹത്തിനു ടിക്കറ്റ് വാങ്ങിയ ആൾക്കു മൂന്നക്കം ഒരുപോലെ ലഭിച്ചാൽ 5000 ദിർഹം ഒന്നാം സമ്മാനമായി ലഭിക്കും. 50 ദിർഹത്തിനു ടിക്കറ്റ് വാങ്ങി മൂന്നക്കങ്ങൾ ഒരുപോലെ വന്നാൽ 12500 ദിർഹം ലഭിക്കും . കൂടുതൽ വിവരങ്ങൾക്കും നറുക്കെടുപ്പ് തത്സമയം കാണാനും www.littledraw.ae സന്ദർശിക്കുക യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL 100 ദിർഹത്തിനു ടിക്കറ്റ് വാങ്ങി മൂന്നക്കങ്ങൾ ഒരുപോലെ വന്നാൽ 25000 ദിർഹം ഒന്നാം സമ്മാനമായി ലഭിക്കും.ഇതേ അക്കങ്ങൾ.റിവേഴ്സ് ആയി വന്നാൽ 250 ദിർഹം രണ്ടാം സമ്മാനവും അക്കങ്ങൾ ഇടകലർന്നു വന്നാൽ 25 ദിർഹം മൂന്നാം സമ്മാനവും ഉണ്ടായിരിക്കും. 20 ദിർഹത്തിന്റെ ടിക്കറ്റിന് രണ്ടാം സമ്മാനം 500 ദിർഹവും മൂന്നാം സമ്മാനം 50 ദിർഹവുമാണ്. 50 ദിർഹത്തിന്റെ ടിക്കറ്റിൽ രണ്ടാം സമ്മാനമായി ലഭിക്കുക 1250 ദിർഹമാണ്. മൂന്നാം സമ്മാനം 125 ദിർഹവും ലഭിക്കും. അതേസമയം, 100 ദിർഹത്തിന്റെ ടിക്കറ്റ് എടുത്ത് രണ്ടാം സമ്മാനമടിച്ചാൽ 2500 ദിർഹം വിജയിക്കു ലഭിക്കും. 250 ദിർഹം ആണു മൂന്നാം സമ്മാനം.വർഷാവസാനം നടക്കുന്ന മെഗാ റാഫിൾ നറുക്കെടുപ്പിൽ വിജയിക്കു ടിക്കറ്റിന്റെ നിരക്ക് അനുസരിച്ച് ഒരു ലക്ഷം മുതൽ 10 ലക്ഷം വരെ ലഭിക്കുന്നതാണ്. 2022 ഡിസംബർ 28നാണു ഈ നറുക്കെടുപ്പ്. ഇതിൽ ഒരാൾ മാത്രമായിരിക്കും വിജയിക്കുക. 10 ദിർഹത്തിനു നിങ്ങൾ തിരഞ്ഞെടുക്കുന്ന മൂന്നക്കങ്ങൾ ഒരുപോലെ ആകുകയാണെങ്കിൽ 1,00,000 ദിർഹം സമ്മാനമായി ലഭിക്കും. 20 ദിർഹത്തിന്റെ ടിക്കറ്റിന് 2,00,000 ദിർഹവും 50 ദിർഹത്തിന്റെ ടിക്കറ്റിന് 5,00,000 ദിർഹവുമാണ് സമ്മാനം ലഭിക്കുന്നത്. 100 ദിർഹത്തിന്റെ ടിക്കറ്റ് എടുത്ത് ഒന്നാം സമ്മാനം ലഭിക്കുന്നയാളെ കാത്ത് 10 ലക്ഷം അഥവാ ഒരു മില്യൻ ദിർഹം ആണുള്ളത്.
കൂടുതൽ വിവരങ്ങൾക്കും നറുക്കെടുപ്പ് തത്സമയം കാണാനും www.littledraw.ae സന്ദർശിക്കുക.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *