Posted By Admin Admin Posted On

ദുബായില്‍ ജനവാസമേഖലയില്‍ തീപിടിത്തം

ദുബായ്: ദുബായില്‍ അല്‍ നഹ്‍ദ 1ലെ ജനവാസ മേഖലയില്‍ തീപിടുത്തം. ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്. തീപിടിത്തമുണ്ടായ സ്ഥലത്തു നിന്ന് ശക്തമായ പുക ഉയരുന്ന വീഡിയോകളും ചിത്രങ്ങളും പ്രദേശവാസികള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമം തുടരുകയാണെന്ന് സിവില്‍ ഡിഫൻസ് അധികൃതര്‍ അറിയിച്ചു. ആംബുലന്‍സുകളും അഗ്നിശമന സേനയുടെയും പൊലീസിന്റെയും വാഹനങ്ങളും ഹെലികോപ്റ്ററുകളും സ്ഥലത്തെത്തിയതായി സമീപത്ത് താമസിക്കുന്നവര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് പ്രദേശത്തെ പ്രവേശനം പൊലീസ് തടഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/DNQ4kG0y2jbK1tEoXb1pcL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *