
ഹൃദയാഘാതം മൂലം പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു
മലപ്പുറം ജില്ലയിലെ പൊന്നാനി മാറഞ്ചേരി നീറ്റിക്കൽ സ്വദേശിയായ ചക്കൻ തെങ്ങിൽ റാഫി (53) അബുദാബിയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു.പരേതനായ കുമ്പത് വളപ്പിൽ അബൂബക്കറിന്റേയും ഉമ്മു ചക്കൻ തെങ്ങിന്റെയും മകനാണ്. ഭാര്യ ഷെറീന. ദാരി, മിഷാരി എന്നിവർ മക്കളാണ്.
ബഷീർ, അഷ്‌റഫ്, ഷെരീഫ എന്നിവർ സഹോദരങ്ങളാണ്. അബുദാബി കെ.എം.സി.സി ലീഗൽ വിംഗിന്റെ സഹായത്തോടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Comments (0)