
യുഎഇ; അമിത വേഗതയിലെത്തിയ ബൈക്ക് മറിഞ്ഞ് ദേശീയ അമ്പെയ്ത് താരവും സഹോദരനും മരണപ്പെട്ടു
യുഎഇയിൽ ബൈക്ക് മറിഞ്ഞ് ദേശീയ അമ്പെയ്ത് താരവും സഹോദരനും മരണപ്പെട്ടു. ഷാർജ എമിറേറ്റിലെ അൽ മദാമിൽ ചൊവ്വാഴ്ച് രാത്രിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ 24 കാരനായ എമിറാത്തി ദേശീയ ടീമിലെ അമ്പെയ്ത്ത് താരവും 14 വയസുള്ള സഹോദരനുമാണ് മരണപ്പെട്ടത്. അമിത് വേഗതയാണ് അപകടത്തിൻ്റെ കാരണമെന്ന് അധികൃതർ പറയുന്നു. 14 കാരൻ സംഭവ സ്ഥലത്ത് വെച്ചും മൂത്ത സഹോദരൻ ആശുപത്രിയിൽ വെച്ചുമാണ് മരണപ്പെട്ടത്. ഇരുവരുടെയും മരണാനന്തര ചടങ്ങുകൾ ഫിലി പള്ളിയിൽ നടന്നു. ഗതാഗത നിയമങ്ങൾ പാലിക്കാനും അമിതവേഗത ഒഴിവാക്കാനും, പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവർ, ഷാർജ പോലീസ് വീണ്ടും താമസക്കാരോട് അഭ്യർത്ഥിച്ചു. ഹെൽമെറ്റ് ധരിക്കേണ്ടതിന്റെയും സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കേണ്ടതിന്റെയും പ്രാധാന്യം അധികൃതർ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)