Posted By christymariya Posted On

മികച്ച താമസയോഗ്യമായ രാജ്യം; യുഎഇക്ക് വൻ നേട്ടം

മധ്യപൂർവദേശം, ഉത്തരാഫ്രിക്ക, അറബ് ലോകം എന്നിവിടങ്ങളിലെ മികച്ച താമസയോഗ്യമായ രാജ്യമായി യുഎഇ. ഈ വർഷത്തെ യുഎൻ മാനവശേഷി വികസന സൂചികയിൽ (യുഎൻ ഹ്യൂമൻ ഡെവലപ്മെന്റ് ഇൻഡെക്സ് 2025) ആണ് യുഎഇ ഒന്നാമതും ആഗോളതലത്തിൽ 15-ാമതുമായ റാങ്കിൽ എത്തിയതായ റിപോർട്ട് പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ 8 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് ഈ നേട്ടം.കാനഡ, ന്യൂസീലൻഡ്, യുഎസ്, ഓസ്ട്രിയ, ജപ്പാൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളെക്കാൾ മുന്നിലാണ് യുഎഇ. ജീവിതനിലവാരം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് റാങ്കിങ്. ‘വെരി ഹൈ ഹ്യൂമൻ ഡവലപ്മെന്റ്’ വിഭാഗത്തിൽ ഉൾപ്പെട്ട യുഎഇക്ക് പുറമേ സൗദി (37), ഖത്തർ (43), ഒമാൻ (50), കുവൈത്ത് (52) എന്നിവയും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. 1990ൽ 0.713 ആയിരുന്ന യുഎഇയുടെ സ്കോർ 2023ൽ 0.940 ആയി ഉയർന്നു.

ലിങ്ക്ഡ്ഇൻ ഡാറ്റ പ്രകാരം, എഐ നിപുണരായ പ്രവാസികളെ ആകർഷിക്കുന്നതിൽ യുഎഇ മൂന്നാമതാണ് (ലക്സംബർഗ്, സ്വിറ്റ്സർലൻഡ് എന്നിവയ്ക്ക് ശേഷം). എഐ സ്കിൽ പീനെട്രേഷനിൽ യുഎഇ അറബ് ലോകത്തിലും മധ്യപൂർവദേശം-ഉത്തരാഫ്രിക്ക മേഖലയിലുമെല്ലാം മുൻപന്തിയിലാണ്. എങ്കിലും ആഗോള ശരാശരിയേക്കാൾ കുറവാണെന്നും യുഎൻ റിപ്പോർട്ടിൽ പറയുന്നു. എഐ മേഖലയിലേക്ക് യുഎഇ ശക്തമായി നിക്ഷേപം നടത്തുന്നുണ്ട്. നാലു വയസ്സ് പൂർത്തിയായ കുട്ടികൾക്ക് സർക്കാർ സ്കൂളുകളിൽ എഐ പഠനം നിർബന്ധമാക്കിയത് ഈ നയത്തിന്റെ ഭാഗമാണ്. 2024ൽ ഏറ്റവും കൂടുതൽ എഐ നിക്ഷേപം യുഎസിലാണ് (70.2 ബില്യൻ ഡോളർ), തുടർന്ന് ചൈന (6.5 ബില്യൻ), മധ്യപൂർവദേശം (0.7 ബില്യൻ ഡോളർ) എന്നിങ്ങനെയാണ് കണക്കുകൾ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *