Posted By christymariya Posted On

’15 വര്‍ഷമായി ഭാഗ്യപരീക്ഷണം’, ഡ്യൂട്ടി ഫ്രീയുടെ അഞ്ഞൂറാമത്തെ കോടിപതിയായി മലയാളി, നേടിയത് കോടികൾ

15 വര്‍ഷമായി ഭാഗ്യപരീക്ഷണം, ഒടുവില്‍ മലയാളിയെ തേടി ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്ല്യനയർ നറുക്കെടുപ്പിൽ ഭാ​ഗ്യം. യുഎഇയിലെ അജ്മാനിൽ താമസിക്കുന്ന വേണു​ഗോപാൽ മുല്ലച്ചേരി (52) ക്കാണ് നറുക്കെടുപ്പിൽ സമ്മാനം നേടിയത്. കാസർകോട് സ്വദേശിയാണ് ഇദ്ദേഹം. 10 ലക്ഷം ഡോളർ (എട്ടരക്കോടിയോളം രൂപ) ആണ് സമ്മാനത്തുക. സീരീസ് 500ലെ അഞ്ഞൂറാമത്തെ വിജയിയാണ് വേണു​ഗോപാൽ. 10 ലക്ഷം ഡോളർ നേടുന്ന 249ാമത്തെ ഇന്ത്യക്കാരനും കൂടിയാണ് വേണുഗോപാല്‍. 15 വർഷമായി ഭാ​ഗ്യം പരീക്ഷിക്കാറുണ്ടായിരുന്ന ഇദ്ദേ​ഹത്തെ ഇത്തവണയാണ് ഭാ​ഗ്യം തേടിയെത്തിയത്. അജ്മാനിലെ ഒരു കമ്പനിയിൽ ഐടി സപ്പോർട്ട് സ്പെഷ്യലിസ്റ്റായി ജോലി ചെയ്തു വരികയാണ് വേണു​ഗോപാൽ. ഏപ്രിൽ 23ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ 2ൽ നിന്ന് വാങ്ങിയ 1163 നമ്പർ ടിക്കറ്റാണ് സമ്മാനത്തിനർഹമായത്. 15 വർഷമായി താൻ ഭാ​ഗ്യം പരീക്ഷിക്കുന്നുണ്ടെന്നും ഇപ്പോൾ വിജയി ആകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും വേണു​ഗോപാൽ പറഞ്ഞു. ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് നറുക്കെടുപ്പ് പ്രഖ്യാപനം തത്സമയമായി കണ്ടത്. പെട്ടെന്ന് തന്റെ പേര് പറഞ്ഞപ്പോൾ ഞെട്ടിപ്പോയി. ഇതുവരെയും ആ ഞെട്ടലിൽ നിന്ന് മാറാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറയുന്നു. 25 വർഷത്തിലേറെയായി പലരുടെയും ജീവിതങ്ങൾ മാറ്റിമറിച്ചതാണ് ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്ല്യനയർ നറുക്കെടുപ്പ്. ഇതിൽ ഒരു മില്ല്യൺ ഡോളർ സമ്മാനമായി 249ാമത്തെ ഇന്ത്യക്കാരനാണ് വേണു​ഗോപാൽ. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോൺകോഴ്‌സ് ബിയിലാണ് നറുക്കെടുപ്പ് പ്രഖ്യാപനം നടന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *