Month: March 2025

  • സ്‍പാം കോളുകളെ കുടുക്കാൻ ഇനി ട്രൂകോളർ വേണ്ട, വരുന്നൂ കോളിംഗ് നെയിം പ്രസന്‍റേഷൻ; കൈകോർത്ത് ടെലികോം കമ്പനികൾ

    സ്‍പാം കോളുകളെ കുടുക്കാൻ ഇനി ട്രൂകോളർ വേണ്ട, വരുന്നൂ കോളിംഗ് നെയിം പ്രസന്‍റേഷൻ; കൈകോർത്ത് ടെലികോം കമ്പനികൾ

    മൊബൈൽ ഉപയോക്താക്കൾക്ക് ഉടൻ തന്നെ സ്പാം കോളുകളിൽ നിന്ന് ആശ്വാസം ലഭിക്കും. ട്രൂകോളർ പോലുള്ള ഒരു മൂന്നാം കക്ഷി ആപ്പ് ഡൗൺലോഡ് ചെയ്യാതെ തന്നെ നിങ്ങളുടെ ഫോണിൽ വരുന്ന ഏതൊരു കോളറുടെയും പേര് പ്രദർശിപ്പിക്കാനും അജ്ഞാത കോളുകളോട് വിട പറയാനും കഴിയും. അതായത് വിളിക്കുന്നയാളുടെ പേരറിയാൻ ഇനി ട്രൂകോളർ പോലുള്ള മൂന്നാം കക്ഷി ആപ്പുകളെ ആശ്രയിക്കേണ്ടി വരില്ല. കാരണം ടെലികോം കമ്പനികൾ തന്നെ വിളിക്കുന്നയാളുടെ പേര് മൊബൈൽ സ്‌ക്രീനിൽ കാണിക്കും. ഇതിനായി ജിയോ, എയർടെൽ, വോഡഫോൺ, ഐഡിയ എന്നീ ടെലിക്കോം കമ്പനികൾ എച്ച്പി, ഡെൽ, എറിക്സൺ, നോക്കിയ എന്നിവയുമായി കൈകോർത്തു. വിളിക്കുന്നയാളുടെ പേര് മൊബൈൽ സ്ക്രീനിൽ കാണിക്കുന്ന സെർവറുകളും സോഫ്റ്റ്‌വെയറുകളും ഈ കമ്പനികൾ ഒരുമിച്ച് വികസിപ്പിക്കും. കോളിംഗ് നെയിം പ്രസന്റേഷൻ (CNAP) എന്ന പുതിയ സംവിധാനം നടപ്പിലാക്കാൻ ആവശ്യമായ ഉപകരണങ്ങൾ ടെലികോം കമ്പനികൾ ഓർഡർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പല സ്ഥലങ്ങളിലും ഇതിനുള്ള പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്, സാങ്കേതികവിദ്യ സ്ഥിരത കൈവരിക്കുന്നതോടെ രാജ്യമെമ്പാടും ഇത് വ്യാപിപ്പിക്കും.

    2024 ഫെബ്രുവരിയിൽ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) എല്ലാ സ്‍മാർട്ട്‌ഫോണുകളിലും സിഎൻഎപി നടപ്പിലാക്കാൻ ശുപാർശ ചെയ്തിരുന്നു. ഇതിനുപുറമെ, എല്ലാ ടെലികോം കമ്പനികളും ഇത് നിർബന്ധമായും നടപ്പിലാക്കണമെന്ന് ട്രായ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സിഎൻഎപി നടപ്പിലാക്കുന്നതോടെ, സ്‍പാം കോളുകളുടെ ബുദ്ധിമുട്ടിൽ നിന്ന് ഉപഭോക്താക്കൾക്ക് മുക്തി നേടാൻ കഴിയും. ഇത് പ്രധാനപ്പെട്ട കോളുകൾ തിരിച്ചറിയുന്നത് ഉപഭോക്താക്കൾക്ക് എളുപ്പമാക്കും.

    സിഎൻഎപി എങ്ങനെ പ്രവർത്തിക്കും?

    ലളിതമായി പറഞ്ഞാൽ, മൊബൈൽ സ്ക്രീനിൽ വിളിക്കുന്നയാളുടെ പേര് കാണിക്കുന്ന ട്രൂകോളർ പോലെയാണ് ഈ സേവനം പ്രവർത്തിക്കുക. മൊബൈൽ ഫോണിൽ സിഎൻഎപി നടപ്പിലാക്കുമ്പോൾ, ടെലികോം കമ്പനിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉപയോക്താവിന്റെ പേര് മൊബൈൽ സ്ക്രീനിൽ ദൃശ്യമാകും. എങ്കിലും, തുടക്കത്തിൽ ഒരേ കമ്പനിയിലുള്ള ഉപയോക്താക്കളുടെ പേരുകൾ മാത്രമേ സ്ക്രീനിൽ ദൃശ്യമാകൂ. ഉദാഹരണത്തിന്, ഒരു ജിയോ ഉപയോക്താവിന് മറ്റൊരു ജിയോ ഉപയോക്താവിൽ നിന്ന് കോൾ ലഭിക്കുകയാണെങ്കിൽ, അയാളുടെ പേര് ദൃശ്യമാകും. ഏതെങ്കിലും എയർടെൽ ഉപയോക്താവ് അദ്ദേഹത്തെ വിളിച്ചാൽ, അയാളുടെ പേര് സ്‌ക്രീനിൽ ദൃശ്യമാകില്ല. ടെലികോം കമ്പനികൾക്കിടയിൽ ഉപഭോക്തൃ ഡാറ്റ പങ്കിടാൻ സർക്കാർ ഇതുവരെ അനുവദിച്ചിട്ടില്ല എന്നതാണ് ഇതിന് കാരണം.

    ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

  • ഇനി സ്റ്റാറ്റസിലും കുറച്ച് മ്യൂസിക് ആകാം; പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ് 

    ഇനി സ്റ്റാറ്റസിലും കുറച്ച് മ്യൂസിക് ആകാം; പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ് 

    ഇനി സ്റ്റാറ്റസിന്റെ കൂടെ മ്യൂസിക്കും ഇടാന്‍ സാധിക്കുന്ന രീതിയിലുള്ള അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്. സ്പോട്ടിഫൈയില്‍ നിന്നുള്ള ഒരു ഇന്റഗ്രേഷന്‍ വഴി സ്റ്റാറ്റസ് അപ്ഡേറ്റുകളില്‍ മ്യൂസിക് ഷെയര്‍ ചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് ഈ അപ്‌ഡേഷന്‍ ഡെവലപ്പ് ചെയ്യുന്നത്. ഫീച്ചര്‍ ട്രാക്കര്‍ WABetaInfo അനുസരിച്ച്, വാട്‌സ് ആപ്പ് ഈ ടൂള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്, ഇത് ഉപയോക്താക്കള്‍ക്ക് സ്പോട്ടിഫൈയില്‍ നിന്ന് വാട്ട്സ്ആപ്പ് സ്റ്റാറ്റസുകളിലേക്ക് അവരുടെ പ്രിയപ്പെട്ട ട്രാക്കുകള്‍ നേരിട്ട് പങ്കിടാന്‍ അനുവദിക്കുന്നു.

    നിലവില്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസുകളില്‍ മ്യൂസിക് ഇടുന്നത് മറ്റേതെങ്കിലും ആപ്പുകളില്‍ നിന്നും എഡിറ്റ് ചെയ്തിട്ടാണ് എന്നാല്‍ ഈ ഫീച്ചര്‍ പ്രാവര്‍ത്തികമാക്കി കഴിഞ്ഞാല്‍ അതിന്റെ ആവശ്യമില്ല. iOS ആപ്പിനായുള്ള ഏറ്റവും പുതിയ വാട്ട്സ്ആപ്പ് ബീറ്റ പതിപ്പ് 25.8.10.72-ല്‍ കാണുന്നത് പോലെ, ഉപയോക്താക്കള്‍ക്ക് ഉടന്‍ തന്നെ അവരുടെ സ്റ്റാറ്റസ് അപ്ഡേറ്റുകളിലേക്ക് സ്പോട്ടിഫൈ നേരിട്ട് കണക്ട് ചെയ്യാന്‍ സാധിക്കും.

  • അറിഞ്ഞോ? വിമാനത്താവളത്തിലെ ചായയ്ക്ക് 10 രൂപ! ഉഡാന്‍ യാത്രി കഫേ സൂപ്പര്‍ ഹിറ്റ്

    അറിഞ്ഞോ? വിമാനത്താവളത്തിലെ ചായയ്ക്ക് 10 രൂപ! ഉഡാന്‍ യാത്രി കഫേ സൂപ്പര്‍ ഹിറ്റ്

    ആദ്യമായി വിമാനയാത്ര നടത്തുന്ന ഭൂരിഭാഗം പേരെയും ഞെട്ടിച്ചിട്ടുണ്ട് വിമാനത്താവളങ്ങളിലെ ഉയര്‍ന്ന നിരക്കുകള്‍. ഇന്ത്യയിലെ ആഭ്യന്തര വിമാനത്താവളങ്ങളില്‍ 150 രൂപയുടെ ചായയും 200 രൂപയുടെ കാപ്പിയും സമൂസയുമൊക്കെ സാധാരണ ഞെട്ടലുകളാണ്. സാധാരണക്കാരെ വിമാനയാത്രയിലേക്ക് ആകര്‍ഷിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായുള്ള ഉഡാന്‍ യാത്രി കഫേ ഞെട്ടിക്കുന്നത് കുറഞ്ഞ വിലയുടെ പേരിലാണ്. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ആദ്യമായി ആരംഭിച്ച ഉഡാന്‍ യാത്രി കഫേ സൂപ്പര്‍ ഹിറ്റായതോടെ ചെന്നൈയിലും അഹമ്മദാബാദിലുമെല്ലാം എത്തിയിരിക്കുകയാണ്. രാജ്യതലസ്ഥാനമായ ഡല്‍ഹി അടക്കമുള്ള വിമാനത്താവളങ്ങളില്‍ ഉഡാന്‍ യാത്രി കഫേക്കായുള്ള ആവശ്യം ഉയര്‍ന്നിട്ടുമുണ്ട്. വിമാന ടിക്കറ്റ് പോലും സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിലയിലേക്കെത്തിയിട്ടും വിമാനത്താവളങ്ങളിലെ ചായക്കും കാപ്പിക്കുമെല്ലാം താങ്ങാനാവാത്ത വിലയാണെന്നത് യാത്രികരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചിരുന്നത്. ഏറ്റവും ഒടുവിലെ ഉഡാന്‍ യാത്രി കഫേ സിവില്‍ വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡുവാണ് അഹമ്മദാബാദ് വിമാനത്താവളത്തില്‍ ഉദ്ഘാടനം ചെയ്തത്. ചായക്ക് 10 രൂപയും സമൂസക്കും കാപ്പിക്കും 20 രൂപയും അടക്കം എല്ലാ വിഭവങ്ങള്‍ക്കും താങ്ങാനാവുന്ന വിലയാണെന്നതാണ് സവിശേഷത. 

    ഇന്നും ഇന്ത്യയിലെ ഭൂരിഭാഗം ആഭ്യന്തര വിമാനത്താവളങ്ങളിലും ഉയര്‍ന്ന നിരക്കാണ് ഭക്ഷണ പാനീയങ്ങള്‍ക്കായി നല്‍കേണ്ടി വരുന്നത്. ഒരു കുപ്പി വെള്ളത്തിന് 100 രൂപ ഈടാക്കുന്നത് വിമാനത്താവളങ്ങളില്‍ സാധാരണയാണ്. ചായക്ക് 150 രൂപ മുതല്‍ 350 രൂപ വരെയും രണ്ടു സമൂസക്ക് 250 രൂപയുമൊക്കെയാണ് വിമാനത്താവളങ്ങളിലെ ഭക്ഷണ നിരക്കുകള്‍. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ഈ ഉയര്‍ന്ന നിരക്കുകള്‍ ഒരു വിഭാഗം വിമാന യാത്രികരെ വിമാനത്താവളങ്ങളിലെ ഭക്ഷണശാലകളില്‍ നിന്നും അകറ്റിയിരുന്നു. ഉഡാന്‍ യാത്രി കഫേയുടെ വരവ് ഈ അവസ്ഥക്കാണ് മാറ്റമുണ്ടാക്കിയിരിക്കുന്നത്. ഏറ്റവും ഒടുവില്‍ ഉഡാന്‍ യാത്രി കഫേ അവതരിപ്പിച്ച അഹമ്മദാബാദ് വിമാനത്തില്‍ പ്രതിദിനം 30,000ത്തിലേറെ യാത്രികരാണ് വന്നു പോവുന്നത്. 200ലേറെ വിമാനങ്ങളും അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും പ്രതിദിനം സര്‍വീസ് നടത്തുന്നുണ്ട്. റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണ ശാലകളുടേതിനു സമാനമായ വിലയില്‍ വിമാനത്താവളങ്ങളിലും ഭക്ഷണം ലഭിക്കുന്നതു കൂടുതല്‍ പേരെ ഉഡാന്‍ യാത്രി കഫേയിലേക്ക് ആകര്‍ഷിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. 

    പ്രാദേശിക വിമാനത്താവളങ്ങളേയും ഹെലിപാഡുകളേയും ബന്ധിപ്പിച്ചുകൊണ്ട് കൂടുതല്‍ സാധാരണക്കാരെ ആകാശയാത്രക്കു പ്രേരിപ്പിക്കുന്ന പദ്ധതിയാണ് ഉഡാന്‍(ഉഡേ ദേശ് കാ ആം നാഗരിക്). ഈ പദ്ധതിയുടെ ലക്ഷ്യത്തിനോട് ചേര്‍ന്നു നില്‍ക്കുന്നതാണ് ഉഡാന്‍ യാത്രി കഫേകളുടെ വരവും. കഴിഞ്ഞ ഡിസംബറില്‍ കൊല്‍ക്കത്ത വിമാനത്താവളത്തിലാണ് ആദ്യ ഉഡാന്‍ യാത്രി കഫേ ആരംഭിച്ചത്. ഇത് വന്‍ വിജയമായതിനു പിന്നാലെ ചെന്നൈയില്‍ ടി1 ഡൊമെസ്റ്റ്ക് ടെര്‍മിനലിനു സമീപം ഉഡാന്‍ യാത്രി കഫേ ആരംഭിച്ചു. വെള്ളവും ചായയും 10 രൂപക്കും കാപ്പിയും സമൂസയും മധുരപലഹാരവും 20 രൂപക്കും ലഭിക്കുന്ന ചെന്നൈയിലെ ഉഡാന്‍ യാത്രി കഫേയും സൂപ്പര്‍ ഹിറ്റാണ്.

    ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

  • വിദേശയാത്രക്കിടെ പാസ്പോർട്ട് നഷ്ടപ്പെട്ടാൽ എന്തു ചെയ്യണം? പരിഭ്രാന്തരാകേണ്ട, ഈ കാര്യം മാത്രം ശ്രദ്ധിച്ചാൽ മതി

    വിദേശയാത്രക്കിടെ പാസ്പോർട്ട് നഷ്ടപ്പെട്ടാൽ എന്തു ചെയ്യണം? പരിഭ്രാന്തരാകേണ്ട, ഈ കാര്യം മാത്രം ശ്രദ്ധിച്ചാൽ മതി

    ഏറ്റവും പ്രധാനപ്പെട്ട രാജ്യാന്തര യാത്രാരേഖയാണ് പാസ്പോർട്ട്. വിദേശ യാത്രയിൽ പാസ്പോർട്ട് നഷ്ടപ്പെട്ടു പോയാൽ എന്തുചെയ്യും? പരിഭ്രാന്തരാകാതെ, ശാന്തത പാലിച്ചുകൊണ്ട് ഉടനടി നടപടിയെടുക്കുകയാണ് വേണ്ടത്. ആദ്യം തന്നെ, നിങ്ങളുടെ എല്ലാ വസ്തുവകകളും ബാഗുകളും പോക്കറ്റുകളും അടുത്തിടെ നിങ്ങൾ സന്ദർശിച്ച സ്ഥലങ്ങളും പരിശോധിക്കുക. പാസ്പോർട്ട് ശരിക്കും നഷ്ടമായതു തന്നെയാണ് എന്ന് ഉറപ്പുവരുത്തുക.ശേഷം, അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പോയി, പാസ്പോർട്ട് നഷ്ടപ്പെട്ട കാര്യം റിപ്പോർട്ട് ചെയ്യുക. പൊലീസിൽ പരാതി നൽകുമ്പോൾ, നിങ്ങളുടെ യാത്രയെക്കുറിച്ചുള്ള ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും പ്രസക്തമായ തിരിച്ചറിയൽ രേഖകൾ നൽകുകയും വേണം. പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോഴും യാത്രാ ഇൻഷുറൻസ് ക്ലെയിം ചെയ്യുമ്പോഴുമെല്ലാം ഈ ഔദ്യോഗിക റിപ്പോർട്ട് വളരെ സഹായകരമാകുമെന്നതിനാൽ പരാതി റിപ്പോർട്ട് നിങ്ങളുടെ കൈവശം സൂക്ഷിക്കുക. മാത്രമല്ല, നഷ്ടപ്പെട്ട പാസ്‌പോർട്ടുകളുടെ ദുരുപയോഗത്തിൽ നിന്നും ഇത് നിങ്ങളെ രക്ഷിക്കും.പാസ്‌പോർട്ട് നഷ്ടപ്പെട്ടാൽ അടുത്തതായി ചെയ്യേണ്ടത് നിങ്ങൾ യാത്ര ചെയ്യുന്ന രാജ്യത്തെ ഇന്ത്യൻ എംബസിയെയോ കോൺസുലേറ്റിനെയോ ബന്ധപ്പെടുക എന്നതാണ്. പൊലീസ് റിപ്പോർട്ടുകൾ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ അവർക്കു നൽകുക, അടുത്തതായി എന്തുചെയ്യണമെന്നതിനെക്കുറിച്ചുള്ള അവരുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുക.പാസ്‌പോർട്ട് നഷ്ടപ്പെട്ടതുപോലുള്ള അടിയന്തര സാഹചര്യങ്ങളിൽ പൗരന്മാരെ സഹായിക്കാൻ എംബസികളും കോൺസുലേറ്റുകളും സജ്ജമാണ്. തിരിച്ചറിയൽ രേഖകൾ പരിശോധിച്ച്, പൗരത്വം സ്ഥിരീകരിച്ചതിനു ശേഷം, പകരം താൽക്കാലിക യാത്രാ രേഖകൾ എംബസി നൽകും. ഇന്ത്യൻ എംബസിയിൽ പോകുമ്പോൾ, നഷ്ടപ്പെട്ട പാസ്‌പോർട്ടിന് പകരം പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കാം. അതിനായി, പൂരിപ്പിച്ച EAP-2 ഫോം അപേക്ഷ, നഷ്ടപ്പെട്ട പാസ്‌പോർട്ടിൻറെ മുൻ, പിൻ പേജുകളുടെ പകർപ്പ്, നഷ്ടപ്പെട്ട പാസ്‌പോർട്ടിൻറെ പൊലീസ് റിപ്പോർട്ടിൻറെ പകർപ്പ്, ഫോട്ടോകൾ എന്നിവ ഉൾപ്പെടെ നിരവധി രേഖകൾ എംബസി ആവശ്യപ്പെടും. ഈ നടപടിക്രമം ഒരു ആഴ്ച വരെ എടുത്തേക്കാം.രേഖകൾ സമർപ്പിച്ചുകഴിഞ്ഞാൽ, പുതിയ പാസ്‌പോർട്ട് പ്രിൻറ് ചെയ്യുന്നതിനായി എംബസി നിങ്ങളുടെ അപേക്ഷ ഇന്ത്യയിലേക്ക് അയയ്ക്കും. തുടർന്ന് ഈ പാസ്‌പോർട്ട് നിങ്ങൾ അപേക്ഷിച്ച എംബസിയിലേക്ക് അയയ്ക്കും. എന്നാൽ, ഈ സമയത്ത്, പാസ്പോർട്ട് എത്തുന്നതുവരെ നിങ്ങൾ ആ രാജ്യത്ത് തന്നെ താമസിക്കേണ്ടി വരും. വിദേശത്ത് ഒരു ആഴ്ച കാത്തിരിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കുന്നതിനു പകരം എമർജൻസി സർട്ടിഫിക്കറ്റിന് അപേക്ഷിച്ചാൽ മതി. സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങാനോ, കൂടുതൽ ദൂരം സഞ്ചരിക്കാനോ ഇത് ഉപയോഗിക്കാം.നാട്ടിൽ തിരിച്ചെത്തിക്കഴിഞ്ഞാൽ ആദ്യം ചെയ്യേണ്ട കാര്യം, പുതിയ പാസ്പോർട്ടിന് അപേക്ഷിക്കുക എന്നതാണ്.

    ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
    https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

  • യുപിഐ ഉപയോക്താക്കൾ ശ്രദ്ധിക്കുക! ഏപ്രിൽ 1 മുതൽ ഈ മൊബൈൽ നമ്പറുകളിലെ സേവനം നിർത്തും

    യുപിഐ ഉപയോക്താക്കൾ ശ്രദ്ധിക്കുക! ഏപ്രിൽ 1 മുതൽ ഈ മൊബൈൽ നമ്പറുകളിലെ സേവനം നിർത്തും

    രാജ്യത്തെ യുപിഐ ഉപയോക്താക്കൾക്ക് 2025 ഏപ്രിൽ 1 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. ഗൂഗിൾ പേ, ഫോൺപേ, പേടിഎം പോലുള്ള പേയ്‌മെന്‍റ് ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട അപ്‌ഡേറ്റാണിത്. യുപിഐയുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറുകൾ ഒരു നിശ്ചിത കാലയളവില്‍ സജീവമല്ലെങ്കിൽ ആ നമ്പര്‍ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് നീക്കം ചെയ്യുമെന്നും, യുപിഐ ഇടപാടുകള്‍ സാധ്യമാകില്ലെന്നുമാണ് നാഷണല്‍ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻ‌പി‌സി‌ഐ) അറിയിപ്പ് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു

    കുറച്ചു കാലമായി രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് കണക്കിലെടുത്താണ് എൻ‌പി‌സി‌ഐ പുതിയ നിയമം നടപ്പിലാക്കാൻ തീരുമാനിച്ചത്. ഇന്‍ആക്റ്റീവായ മൊബൈല്‍ നമ്പറുകൾ യുപിഐയിലും ബാങ്കിംഗ് സംവിധാനങ്ങളിലും പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് എൻ‌പി‌സി‌ഐ പറയുന്നു. ആളുകള്‍ ഉപയോഗിക്കാത്ത ഇന്‍ആക്റ്റീവ് നമ്പറുകൾ ടെലികോം ഓപ്പറേറ്റര്‍മാര്‍ പിന്നീട് മറ്റ് ഉപയോക്താക്കള്‍ക്ക് അനുവദിക്കുന്ന പതിവുണ്ട്. ഇത് തട്ടിപ്പിനുള്ള സാധ്യത വർധിപ്പിക്കുന്ന കാരണമായി കണക്കാക്കപ്പെടുന്നു. 

    ഈ ഉപയോക്താക്കളെയായിരിക്കും കൂടുതൽ ബാധിക്കുക

    പുതിയ മൊബൈൽ നമ്പർ എടുത്തിട്ടുള്ളവരും, എന്നാൽ ബാങ്ക് അക്കൗണ്ട് ഇപ്പോഴും ഉപയോഗിക്കാത്ത പഴയ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിരിക്കുന്ന ഉപയോക്താക്കളെയായിരിക്കും ഈ തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുക. ഇതിന് പുറമെ, ഇന്‍ആക്റ്റീവായ മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് UPI സേവനങ്ങള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്കും ഈ തീരുമാനം തിരിച്ചടിയാവും. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് പഴയ നമ്പറുമായോ ഇപ്പോൾ സജീവമല്ലാത്ത ഒരു നമ്പറുമായോ ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ, എത്രയും പെട്ടെന്ന് നിങ്ങളുടെ നമ്പർ അക്കൗണ്ടുമായി അപ്ഡേറ്റ് ചെയ്യണം. കൂടാതെ, നിങ്ങളുടെ ടെലികോം സേവന ദാതാവിനെ ബന്ധപ്പെട്ട് ഇന്‍ആക്റ്റീവായ നമ്പർ സജീവമാക്കാവുന്നതാണ്. നിങ്ങളുടെ നമ്പർ ആക്റ്റീവാക്കിക്കഴിഞ്ഞാല്‍ ഏപ്രിൽ 1-ന് ശേഷം നിങ്ങൾക്ക് യുപിഐ സേവനങ്ങൾ തടസമില്ലാതെ ഉപയോഗിക്കാൻ കഴിയും

    ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
    https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

  • അറിഞ്ഞോ? എടിഎമ്മില്‍ നിന്ന് പണമെടുക്കാന്‍ ഇനി ചെലവേറും; മാറ്റങ്ങള്‍ മെയ് ഒന്ന് മുതല്‍ 

    അറിഞ്ഞോ? എടിഎമ്മില്‍ നിന്ന് പണമെടുക്കാന്‍ ഇനി ചെലവേറും; മാറ്റങ്ങള്‍ മെയ് ഒന്ന് മുതല്‍ 

    ടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഇനി കൂടുതല്‍ തുക നല്‍കേണ്ടി വരും. മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുന്നതിന് ഈടാക്കുന്ന എടിഎം ഇന്റര്‍ചെയ്ഞ്ച് ഫീസ് കൂട്ടുന്നതിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കി. സാമ്പത്തിക ഇടപാടുകള്‍ക്ക് 2 രൂപയുടെയും സാമ്പത്തികേതര ഇടപാടുകള്‍ക്ക് ഒരു രൂപയുടെയും വര്‍ധനവാണ് ഉണ്ടാകുക. മെയ് ഒന്നുമുതലാണ് ഫീസ് വര്‍ധന നടപ്പാക്കുക. നിലവില്‍ എടിഎം വഴിയുള്ള പണമിടപാടുകള്‍ക്ക് 17 രൂപയാണ് ഇന്റര്‍ചെയ്ഞ്ച് ഫീസ് ഇത് 19 രൂപയായി വര്‍ധിക്കും. സാമ്പത്തികേതര ഇടപാടുകള്‍ക്കുള്ള ഫീസ് 6 ല്‍ നിന്ന് ഏഴുരൂപയായി ഉയരും. നിലവില്‍ മെട്രോ നഗരങ്ങളില്‍ മറ്റ് ബാങ്കുകളുടെ എടിഎം അഞ്ചുതവണയും മറ്റ് സ്ഥലങ്ങളില്‍ മൂന്ന് തവണയുമാണ് സൗജന്യമായി ഉപയോഗിക്കാന്‍ സാധിക്കുക. ഇതിനുശേഷമുള്ള ഉപയോഗങ്ങള്‍ക്കാണ് ഫീസ് ഈടാക്കിയിരുന്നത്.

    വര്‍ധന വരുത്താന്‍ നാഷ്‌നല്‍ പേമെന്റ് കോര്‍പറേഷന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും നടപ്പാക്കുന്നത് സംബന്ധിച്ച് ബാങ്കുകള്‍ തീരുമാനമെടുത്തിട്ടില്ല. പുതിയ വര്‍ധന നടപ്പാക്കുന്നതിന് മുന്‍പായി ബാങ്കുകള്‍ ആര്‍ബിഐയുടെ അനുമതി വാങ്ങണമെന്ന് നിര്‍ദേശമുണ്ട്. എടിഎം സേവനം കുറവുള്ള ചെറുകിട ബാങ്കുകളെ പുതിയ നീക്കം സമ്മര്‍ദത്തിലാക്കിയേക്കും. ഫീസ് വര്‍ധന ഒഴിവാക്കുന്നതിനായി ഉപഭോക്താക്കള്‍ സ്വന്തം ബാങ്കുകളുടെ എടിഎം മാത്രം ഉപയോഗിക്കാന്‍ ഇതോടെ നിര്‍ബന്ധിതരാകുന്നതാണ് കാരണം.

    ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
    https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

  • ‘അതേ, അക്കൗണ്ടിലേക്കിട്ടേക്കാം’ ഇനി കണക്ക് കൂട്ടി വിഷമിക്കേണ്ട! ഹോട്ടൽ ബില്ല് കൃത്യമായി വീതം വെക്കാൻ ഇനി എളുപ്പം

    ‘അതേ, അക്കൗണ്ടിലേക്കിട്ടേക്കാം’ ഇനി കണക്ക് കൂട്ടി വിഷമിക്കേണ്ട! ഹോട്ടൽ ബില്ല് കൃത്യമായി വീതം വെക്കാൻ ഇനി എളുപ്പം

    സഹപ്രവർത്തകരുമൊത്ത് അല്ലെങ്കിൽ കൂട്ടുകാരുമെത്ത് ഭക്ഷണം കഴിച്ചാൽ ആരെങ്കിലും ഒരാൾ പണം കൊടുക്കുകയും, പിന്നീട് ബില്ലുകൾ വിഭജിക്കുകയും ചെയ്യാറുണ്ട്. കൃത്യതയുള്ളവരാണെങ്കില്‍ ചിലപ്പോൾ ആപ് പോലും ഉപയോഗിച്ച് കണക്ക് കൂട്ടിയെന്നും വരാം. എന്നാലിതാ പേമെന്റ് ആപ്പുകൾ തന്നെ ഇപ്പോൾ ഒരു ബിൽറ്റ്-ഇൻ ബിൽ-സ്പ്ലിറ്റിങ് സംവിധാനം വാഗ്ദാനം ചെയ്യുന്നു. ആപ്പിനുള്ളിൽ അഭ്യർഥിക്കുകയും സ്വീകരിക്കുകയും അല്ലെങ്കിൽ പണമടയ്ക്കാനുമൊക്കെ കഴിയും.ഗൂഗിൾ പേ( Google Pay) ഉപയോഗിച്ച് ബിൽ വിഭജിക്കുന്നതെങ്ങനെ:∙ഫോണിൽ ഗൂഗിൾ പേ ആപ് തുറക്കുക.∙ബിൽ അടയ്ക്കാൻ സ്കാനർ ഓപ്ഷനിലോ പുതിയ പേമെന്റ് ഓപ്ഷനിലോ ടാപ് ചെയ്യുക.∙താഴെ ഇടത് കോണിലുള്ള സ്പ്ലിറ്റ് ദ് ബിൽ ഓപ്ഷനിൽ ടാപ്പ് ചെയ്യുക.∙ബിൽ വിഭജിക്കാൻ ആഗ്രഹിക്കുന്ന കോൺടാക്റ്റുകൾ തിരഞ്ഞെടുത്ത് അതിന് ഒരു പേര് നൽകി ഒരു ഗ്രൂപ്പ് സൃഷ്ടിക്കുക.∙ഗ്രൂപ്പ് സൃഷ്ടിച്ചുകഴിഞ്ഞാൽ, ചെലവ് വിഭജിക്കുക ബട്ടണിൽ ടാപ്പ് ചെയ്യുക.∙അടയ്ക്കേണ്ട തുക നൽകുക, ബില്ലിനായി പണം നൽകുന്ന ഗ്രൂപ്പിൽ നിന്ന് കസ്റ്റം കോൺടാക്റ്റുകളെ തിരഞ്ഞെടുക്കുക.∙തിരഞ്ഞെടുത്ത കോൺടാക്റ്റുകളിലേക്ക് പേമെന്റ് അഭ്യർത്ഥന അയയ്ക്കാൻ അഭ്യർത്ഥന അയയ്ക്കുക ബട്ടണിൽ ടാപ്പ് ചെയ്യുക.ഫോൺപേ(PhonePe) ഉപയോഗിച്ച് ബിൽ എങ്ങനെ വിഭജിക്കാം:∙നിങ്ങളുടെ ഫോണിൽ PhonePe ആപ്പ് തുറക്കുക.∙‌പ്രധാന സ്ക്രീനിൽ നിന്ന്, സ്പ്ലിറ്റ് ബിൽ ഓപ്ഷനിൽ ടാപ്പ് ചെയ്യുക.∙അടയ്ക്കേണ്ട ആകെ തുക നൽകുക. ∙ബിൽ വിഭജിക്കാൻ ആഗ്രഹിക്കുന്ന കോൺടാക്റ്റുകൾ തിരഞ്ഞെടുക്കുക. ∙പേമെന്റ് അഭ്യർത്ഥന അയയ്ക്കാൻ അഭ്യർത്ഥന അയയ്ക്കുക ബട്ടണിൽ ടാപ്പ് ചെയ്യുക.പേടിഎം ഉപയോഗിച്ച് ബിൽ വിഭജിക്കുന്നതെങ്ങനെ:∙ഫോണിൽ പേടിഎം ആപ്പ് തുറക്കുക.∙സംഭാഷണ പേജിലേക്ക് പോകാൻ മുകളിൽ വലതുവശത്തുള്ള സന്ദേശ ബോക്സ് ഐക്കണിൽ ടാപ്പ്ചെയ്യുക.∙താഴെയുള്ള സ്പ്ലിറ്റ് ബിൽ ഓപ്ഷൻ തിരഞ്ഞെടുക്കുക.∙അടയ്ക്കേണ്ട തുക നൽകുക.∙ബിൽ പങ്കിടാൻ ആഗ്രഹിക്കുന്ന കോൺടാക്റ്റുകൾ തിരഞ്ഞെടുക്കുക.∙വലതുവശത്തുള്ള തുടരുക, ബട്ടണിൽ ടാപ്പ് ചെയ്യുക.∙’ഓട്ടോ-സ്പ്ലിറ്റ് ഈക്വൽ’ ബോക്സിൽ ചെക്ക് മാർക്കിടാം ∙ഓരോ വ്യക്തിയുടെയും വിഹിതം സ്വമേധയാ ക്രമീകരിക്കാം

    ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

  • 2 വർഷം മതി, കിട്ടും ആകർഷക നേട്ടം; ഇതിലും മികച്ച നിക്ഷേപപദ്ധതി സ്വപ്നത്തിൽ മാത്രം, അറിയേണ്ടേ നിങ്ങൾക്ക്?

    2 വർഷം മതി, കിട്ടും ആകർഷക നേട്ടം; ഇതിലും മികച്ച നിക്ഷേപപദ്ധതി സ്വപ്നത്തിൽ മാത്രം, അറിയേണ്ടേ നിങ്ങൾക്ക്?

    ഇത്തവണ ഒരു നിക്ഷേപം തുടങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഒട്ടും മടിക്കേണ്ട, മികച്ച പദ്ധതിയാണ് മഹിള സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ്. 2025 മാർച്ച് 31-ന് അവസാനിക്കുന്ന പദ്ധതിയിൽ ഇപ്പോൾ നിക്ഷേപിച്ചാൽ മികച്ച നേട്ടം ലഭിക്കും. സ്ത്രീകളുടെ സമ്പാദ്യശീലം വർധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത പദ്ധതിയാണിത്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പെൺകുട്ടികൾക്കും നിക്ഷേപം നടത്താം.നിക്ഷേപം 1000 രൂപയാണ് കുറഞ്ഞ നിക്ഷേപം. 100 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം. പരമാവധി നിക്ഷേപം രണ്ട് ലക്ഷം രൂപ. 2 വർഷമാണ് നിക്ഷേപ കാലയളവ്.
    പലിശ

    7.5 ശതമാനമാണ് പലിശ.ഏറ്റവും കൂടുതൽ പലിശ നൽകുന്ന ഒരു നിക്ഷേപ പദ്ധതി കൂടിയാണ് മഹിള സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ്. അതായത്, രണ്ട് ലക്ഷം രൂപ നിക്ഷേപിക്കുന്ന ഒരാൾക്ക് രണ്ട് വർഷം കഴിയുമ്പോൾ പലിശയടക്കം 2,32,044 രൂപ തിരിച്ചു ലഭിക്കും. ഒരു ലക്ഷം രൂപ നിക്ഷേപിക്കുമ്പോൾ ലഭിക്കുന്ന തുക 1,16,022 രൂപ

    പിൻവലിക്കൽ

    രണ്ട് വർഷമാണ് കാലയളവെങ്കിലും അത്യാവശ്യമെങ്കിൽ ഒരു വർഷത്തിനു ശേഷം പിൻവലിക്കാൻ അനുവദിക്കുന്നുണ്ട്. അതായത്, നിക്ഷേപത്തിന്റെ 40 ശതമാനം വരെ പിഴയൊന്നും കൂടാതെ പിൻവലിക്കാം.

    പുരുഷന്മാർക്ക് അക്കൗണ്ട് തുറക്കാമോ?

    സ്ത്രീകൾക്കായുള്ള പദ്ധതിയാണിത്. അതിനാൽ പുരഷന്മാർക്ക് അവരുടെ ഭാര്യമാരുടെ പേരിൽ അക്കൗണ്ട് തുറക്കാം. അതായത്, വിവാഹിതൻ ആണെങ്കിൽ ഭാര്യ, മകൾ, അമ്മ, സഹോദരിമാർ എന്നിവരുടെ പേരിൽ പദ്ധതി ആരംഭിക്കാം. വിവാഹിതനല്ലെങ്കിൽ അമ്മയുടെയോ, സഹോദരിമാരുടെയോ പേരിൽ നിക്ഷേപം നടത്താം.

    അക്കൗണ്ട് തുറക്കാൻ ആവശ്യമായ രേഖകൾ

    മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് അക്കൗണ്ട് തുറക്കാൻ ഈ രേഖകൾ സമർപ്പിക്കേണ്ടതുണ്ട്:

    1 അപേക്ഷാ ഫോം

    2 പെർമനന്റ് അക്കൗണ്ട് നമ്പർ ( പാൻ ) കാർഡ്, ഡ്രൈവിങ് ലൈസൻസ് , വോട്ടേഴ്‌സ് ഐഡി , ആധാർ കാർഡ് തുടങ്ങിയയവിൽ ഏതെങ്കിലും

    3 പുതിയ അക്കൗണ്ട് ഉടമകൾക്കുള്ള KYC ഫോം

    4 പേ സ്ലിപ്പ്

    പോസ്റ്റ് ഓഫീസ് വഴിയും പൊതുമേഖലാ ബാങ്ക് വഴിയും പദ്ധതിയിൽ ചേരാം.

    ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
    https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt​

  • ആദായ നികുതി കിഴിവ് നേടണോ? നിക്ഷേപിക്കാം ഈ 6 പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകളിൽ

    ആദായ നികുതി കിഴിവ് നേടണോ? നിക്ഷേപിക്കാം ഈ 6 പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകളിൽ

    ദായ നികുതി റിട്ടേൺ  സമർപ്പിക്കേണ്ട സമയം ഈ മാസം ജൂലൈയാണ്.  പഴയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കാനാണ് നിങ്ങൾ തീരുമാനിക്കുന്ന വ്യക്തിക്ക് ആദായനികുതി കിഴിവ് ക്ലെയിം ചെയ്യാൻ അർഹതയുണ്ട്. 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം കിഴിവ് ക്ലെയിം ചെയ്യാൻ സാധിക്കുന്ന  ഓപ്‌ഷനുകൾ ഉണ്ട്. 

    നികുതി ഇളവുകൾ വാഗ്ദാനം ചെയ്യുന്ന 6 പോസ്റ്റ് ഓഫീസ് പദ്ധതികൾ: 

    I. സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം: 

    സുരക്ഷിതവരുമാനം ലഭ്യമാക്കുന്ന  മുതിർന്ന പൗരൻമാർക്കായുള്ള ജനപ്രിയ സ്‌കീം ആണിത്. നിലവിൽ 8.2 ശതമാനമാണ് പലിശ. 1000 രൂപ മുതൽ 30 ലക്ഷം രൂപ വരെ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ നിക്ഷേപിക്കാം. 60 വയ്സ്സ്  കഴിഞ്ഞ ഒരു മുതിർന്ന പൗരന് ഒരു ബാങ്കിലോ പോസ്റ്റ് ഓഫീസിലോ സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീമിൽ അക്കൗണ്ട് ഓപ്പൺ ചെയ്യാം.

    II. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്: 

    പൂർണമായും നികുതി ഇളവുള്ള നിക്ഷേപമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് അഥവാ പി പി എഫ്.. സാമ്പത്തിക വർഷം 500 രൂപ നിക്ഷേപിച്ചുകൊണ്ട് പി പി എഫ് പദ്ധതിയിൽ അംഗമാകാം. പരമാവധി പരിധി 1.5 ലക്ഷം രൂപയാണ് അടക്കേണ്ടത്. പി പിഎഫിന്റെ നിലവിലെ പലിശ നിരക്ക് 7.1 ശതമാനമാണ്. 15 വർഷമാണ് ഒരു പി പി എഫ് അക്കൗണ്ടിന്റെ മെച്യുരിറ്റി കാലാവധി.

    III. സുകന്യ സമൃദ്ധി അക്കൗണ്ട്: 

    പത്ത് വയസ്സിൽ താഴെയുള്ള പെൺകുട്ടികൾക്ക് മാത്രമായുള്ള സ്കീം ആണിത്. സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും പദ്ധതിയില്‍ നിക്ഷേപിക്കാം. സുകന്യ സമൃദ്ധി യോജന അക്കൗണ്ടിന് 8 ശതമാനമാണ് പലിശ നിരക്ക്.

    IV. നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്:

    അഞ്ച് വർഷത്തെ ലോക്ഇൻ പിരീഡുള്ള സ്ഥിരനിക്ഷേപപദ്ധതിയാണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്. കുറഞ്ഞത് 1,000 രൂപ നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റില്‍ നിക്ഷേപിക്കണം. 7.7 ശതമാനമാണ് നിലവിലെ പലിശ.

    v. കിസാൻ വികാസ് പത്ര (കെവിപി) : 

    കേന്ദ്ര ഗവൺമെന്റ് നടത്തുന്ന ഒരു ഒറ്റത്തവണ നിക്ഷേപ പദ്ധതിയാണിത്. ആകർഷകമായ പലിശ നിരക്കുകൾ. 1000 രൂപ മുതൽ നിക്ഷേപിക്കാം. കൂടാതെ 2.5 വർഷത്തെ ലോക്ക്-ഇൻ കാലയളവും നൽകുന്നു. നിക്ഷേപത്തിന് പരിധിയില്ല. പ്രായ പരിധിയില്ലാതെ നിക്ഷേപിക്കാനും സാധിക്കും.  7.5 ശതമാനമാന് പലിശ. 

    VI. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്: 

    പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ടുകൾ ഒരു വർഷം, രണ്ട് വർഷം, മൂന്ന് വർഷം, അഞ്ച് വർഷം എന്നിങ്ങനെ  വ്യത്യസ്ത കാലാവധികളുള്ളവയാണ്. ഇതിൽ  5 വർഷത്തെ ഡെപ്പോസിറ്റ് അക്കൗണ്ടിന് സെക്ഷൻ 80C യുടെ നികുതി ഇളവ് ലഭിക്കും. 7.5 ശതമാനമാണ് പലിശ

    ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
    https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt​

  • അനങ്ങാതെ കിടക്കുന്നതിനും സാലറിയോ??? അറിയാം വിവാള്‍ഡി എക്സിപിരിമെന്റ്

    അനങ്ങാതെ കിടക്കുന്നതിനും സാലറിയോ??? അറിയാം വിവാള്‍ഡി എക്സിപിരിമെന്റ്

    പത്തു ദിവസത്തേക്ക് അനങ്ങാതെ കിടക്കണം പ്രതിഫലം ഏകദേശം 4.73 ലക്ഷം രൂപ (5000 യൂറോ). ബഹിരാകാശ പര്യവേക്ഷണ സ്ഥാപനമായ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയാണ് ബഹിരാകാശയാത്രികരുടെ ആരോഗ്യവും പ്രകടനവും മെച്ചപ്പെടുത്താനുള്ള പഠനങ്ങളില്‍ പങ്കെടുക്കുന്നവർക്ക് ഇത്രയും പ്രതിഫലം നൽകുന്നത്.

    ഫ്രാന്‍സിലെ ടൂലൂസിലുള്ള മീഡ്‌സ് സ്‌പേസ് ക്ലിനിക്കിലാണ് (Medes Space Clinic) പഠനം നടക്കുന്നത്. കേൾക്കുമ്പോൾ വെറുതെ കിടന്നാൽ മാത്രം മതി എന്ന ധാരണ പാടില്ല. കട്ടിൽ ബാത്ടബ് പോലെ സജ്ജമാക്കിയ ശേഷം അതിൽ വെള്ളം നിറക്കും. അതിനുമുകളിൽ നനവ് പിടിക്കാത്ത തരത്തിലുള്ള തുണി വിരിക്കും അതിനു മുകളിലാണ് കിടക്കേണ്ടത്. ഇത്തരത്തിൽ കിടക്ക സജ്ജീകരിക്കുന്നത് ശരീരത്തിന് അനുഭവപ്പെടുന്ന ഭാരമില്ലായ്മ മുതലായ കാര്യങ്ങളെ പറ്റി പഠനം നടത്തുന്നതിനായാണ്.

    വിവാള്‍ഡി (Vivaldi) എന്നാണ് ഈ ഗവേഷണത്തിന് പേര് നൽകിയിരിക്കുന്നത്. ​ഗവേഷണത്തിന്റെ അവാസനഘട്ടമാണ് ഇപ്പോൾ നടക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ കഴിയുന്നതിന് സമാനമായ അവസ്ഥയാണ് ഇവിടെ പഠനത്തിനായി പുനഃസൃഷ്ടിച്ചിരിക്കുന്നത്. പത്ത് വോളണ്ടിയര്‍മാരാണ് പഠനത്തിന്റെ ഭാ​ഗമായിരിക്കുന്നത്.

    വെള്ളത്തില്‍ പൊങ്ങികിടക്കുമ്പോൾ ഭക്ഷണം കഴിക്കുന്നതിന് ഒരു ബോര്‍ഡും തലയുയര്‍ത്തിവെക്കാന്‍ നെക്ക് പില്ലോയും ലഭിക്കും. കൂടാതെ മൊബൈല്‍ ഫോണ്‍ കയ്യില്‍ സൂക്ഷിക്കാനുള്ള അനുമതിയും ഉണ്ട്.

    ബഹിരാകാശയാത്രികരുടെ ആരോഗ്യത്തെ പറ്റിയും അവർക്ക് ചെലവഴിക്കേണ്ടി വരുന്ന സാഹചര്യത്തെ പറ്റിയും എടുക്കേണ്ട മുൻകരുതലുകളെ പറ്റിയും ധരണ സൃഷ്ടിക്കാൻ പഠനത്തിലൂടെ സാധിക്കും. 20നും 40നും ഇടയില്‍ പ്രായമുള്ള പഠനത്തിന് അനുയോജ്യരായ വോളണ്ടിയര്‍മാരെ കഴിഞ്ഞ കൊല്ലമാണ് തെറരഞ്ഞെടുക്കാൻ ആരംഭിച്ചത്. 1.65 മീറ്ററിനും 1.80 ഇടയില്‍ ഉയരമുള്ളവരേയും അലർജിയോ മറ്റ് അസുഖങ്ങളോ ഇല്ലാത്തവരേയുമാണ് പഠനത്തിനായി പരിഗണിച്ചത്

    ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
    https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt​

  • ഗൂഗിൾ ക്രോം ഉപയോക്താവാണോ നിങ്ങള്‍; ഈ മുന്നറിയിപ്പ് അവഗണിക്കരുത്

    ഗൂഗിൾ ക്രോം ഉപയോക്താവാണോ നിങ്ങള്‍; ഈ മുന്നറിയിപ്പ് അവഗണിക്കരുത്

    നിങ്ങൾ ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവരാണെങ്കിൽ ശ്രദ്ധിക്കുക. ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് ഇന്ത്യൻ സർക്കാർ ഉയർന്ന അപകടസാധ്യതയുള്ള മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ക്രോമിലെ നിങ്ങളുടെ ഡാറ്റ അപകടത്തിലാക്കാൻ സാധ്യതയുള്ള സുരക്ഷാ പിഴവുകളെക്കുറിച്ച് സർക്കാർ ജനങ്ങളെ അറിയിച്ചിട്ടുണ്ട്. സാധ്യതയുള്ള സൈബർ ഭീഷണികളിൽ നിന്ന് സുരക്ഷിതരായിരിക്കാൻ ഉപയോക്താക്കൾ ഉടൻ തന്നെ അവരുടെ ക്രോം ബ്രൗസറുകൾ അപ്‌ഡേറ്റ് ചെയ്യാൻ നിർദ്ദേശിക്കുന്നു. എന്താണ് പ്രശ്‍നമെന്നും സുരക്ഷിതരായിരിക്കാൻ നിങ്ങൾ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും വിശദമായി അറിയാം. ഗൂഗിൾ ക്രോമിലെ നിരവധി സുരക്ഷാ വീഴ്ചകളെക്കുറിച്ച് ഇന്ത്യാ ഗവൺമെന്‍റിന്‍റെ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) ആണ് മുന്നറിയിപ്പ് നൽകിയത്. ക്രോമിലെ ചില ന്യൂനതകൾ കമ്പ്യൂട്ടറുകളെ വിദൂരമായി നിയന്ത്രിക്കാനും, അവയിലെ സെൻസിറ്റീവ് ഡാറ്റ ആക്‌സസ് ചെയ്യാനും, വിവരങ്ങൾ മമാറ്റാനും, ബ്രൗസർ ക്രാഷ് ചെയ്യാനും, അത് ഉപയോഗശൂന്യമാക്കാനും ഹാക്കർമാരെ അനുവദിക്കും

    സിസ്റ്റത്തിൽ അപകടകരമായ ട്രാഫിക് നിറയുന്ന DoS അറ്റാക്കിനുള്ള സാധ്യതയാണ് ക്രോം യൂസര്‍മാര്‍ക്കുള്ള ഒരു വെല്ലുവിളി. ഇത് സിസ്റ്റം മന്ദഗതിയിലാക്കുകയോ സിസ്റ്റം പ്രവർത്തിക്കുന്നത് നിർത്തുകയോ ചെയ്യുന്നു. പാച്ച് ചെയ്തില്ലെങ്കിൽ, ഈ കേടുപാടുകൾ ഡാറ്റാ ലംഘനങ്ങൾ, സ്വകാര്യതാ അപകടസാധ്യതകൾ, സിസ്റ്റം തടസങ്ങൾ എന്നിവയിലേക്ക് നയിച്ചേക്കാം. ഡെസ്‌ക്‌ടോപ്പിൽ ഗൂഗിൾ ക്രോം ഉപയോഗിക്കുന്ന വ്യക്തിഗത ഉപയോക്താക്കളും സ്ഥാപനങ്ങളും ഒരുപോലെ അപകടത്തിലാണെന്ന് മുന്നറിയിപ്പ് പറയുന്നു.

    ഏതൊക്കെ ഉപകരണങ്ങളാണ് അപകടത്തിലായിരിക്കുന്നത്?

    ബാധിക്കപ്പെട്ട പതിപ്പുകളിൽ വിൻഡോസ്, മാക് എന്നിവയ്‌ക്കുള്ള 134.0.6998.88/.89 ന് മുമ്പുള്ള ക്രോം പതിപ്പുകളും ലിനക്സിന് 134.0.6998.88 ന് മുമ്പുള്ള പതിപ്പുകളും ഉൾപ്പെടുന്നു. സുരക്ഷിതരായിരിക്കാൻ ഉപയോക്താക്കൾ അവരുടെ ബ്രൗസറുകൾ ഉടൻ അപ്‌ഡേറ്റ് ചെയ്യാൻ നിർദ്ദേശിക്കുന്നു.

    ഗൂഗിൾ ക്രോമിന്റെ പതിപ്പ് എങ്ങനെ പരിശോധിക്കാം? നിങ്ങളുടെ ഗൂഗിൾ ക്രോം പതിപ്പ് പരിശോധിക്കാൻ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക:

    – ക്രോം തുറന്ന് മുകളിൽ വലത് കോണിൽ ദൃശ്യമാകുന്ന മൂന്ന് ഡോട്ടുകളിൽ ക്ലിക്കുചെയ്യുക.

    – ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് “ഹെൽപ്പ്” തിരഞ്ഞെടുക്കുക.

    – ഉപ മെനുവിലെ “എബൗട്ട് ഗൂഗിൾ ക്രോം” ക്ലിക്ക് ചെയ്യുക.

    – നിങ്ങളുടെ നിലവിലെ ക്രോം പതിപ്പ് കാണിക്കുന്ന ഒരു പുതിയ ടാബ് തുറക്കും.

    ഗൂഗിൾ ക്രോമിൽ അപ്‌ഡേറ്റുകൾക്കായി എങ്ങനെ പരിശോധിക്കാം?

    നിങ്ങളുടെ ഗൂഗിൾ ക്രോം ബ്രൗസറിൽ ഇൻസ്റ്റാൾ ചെയ്യാൻ തയ്യാറായ അപ്‌ഡേറ്റുകൾ ഉണ്ടോ എന്ന് പരിശോധിക്കാൻ, മുകളിൽ സൂചിപ്പിച്ചതുപോലെ തന്നെ ‘എബൗട്ട് ഗൂഗിൾ ക്രോം’ ടാബിൽ എത്തുക. നിങ്ങൾ പുതിയ ടാബിൽ എത്തിക്കഴിഞ്ഞാൽ, ഡൗൺലോഡ് ചെയ്യാനോ ഇൻസ്റ്റാൾ ചെയ്യാനോ തയ്യാറായ എല്ലാ അപ്‌ഡേറ്റുകളും ബ്രൗസർ ഓട്ടോമാറ്റിക്കലി പ്രദർശിപ്പിക്കും. ഒരു അപ്ഡേറ്റ് ലഭ്യമാണെങ്കിൽ, അത് ഡൗൺലോഡ് ചെയ്യാൻ തുടങ്ങും. ചില സാഹചര്യങ്ങളിൽ, അപ്‌ഡേറ്റ് ലഭിക്കാൻ നിങ്ങൾക്ക് ക്രോം റീ സ്റ്റാർട്ട് ചെയ്യേണ്ടി വന്നേക്കാം

    ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
    https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt​

  • വീഡിയോ കോളിലെ അപകടം ഒഴിവാക്കാം; കോള്‍ അറ്റന്‍ഡ് ചെയ്യും മുമ്പ് ക്യാമറ ഓഫാക്കാനാവുന്ന ഫീച്ചറുമായി വാട്സ്ആപ്പ്

    വീഡിയോ കോളിലെ അപകടം ഒഴിവാക്കാം; കോള്‍ അറ്റന്‍ഡ് ചെയ്യും മുമ്പ് ക്യാമറ ഓഫാക്കാനാവുന്ന ഫീച്ചറുമായി വാട്സ്ആപ്പ്

    വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് വീഡിയോ കോളുകള്‍ ഏറെ ഇഷ്ടമാണെങ്കിലും അതിലൊരു റിസ്‌ക് ഉണ്ട്. പരിചയമില്ലാത്ത നമ്പറുകളില്‍ നിന്നോ, താത്പര്യമില്ലാത്തവരോ വീഡിയോ കോള്‍ വിളിച്ചാല്‍ ക്യാമറ ഓഫാക്കി അറ്റന്‍ഡ് ചെയ്യാന്‍ നിലവില്‍ വാട്‌സ്ആപ്പില്‍ മാര്‍ഗമില്ല. പകരം വീഡിയോ കോള്‍ എടുക്കാതിരിക്കുകയോ കട്ട് ചെയ്യുകയോ മാത്രമാണ് പോംവഴി. ഇനി ഈ സങ്കീര്‍ണതകളെല്ലാം ഒഴിവാക്കാന്‍ വഴിയൊരുങ്ങുകയാണ്. വാട്സ്ആപ്പില്‍ വരുന്ന വീഡിയോ കോളുകള്‍ ക്യാമറ ഓഫാക്കിയ ശേഷം അറ്റന്‍ഡ് ചെയ്യാനാവുന്ന ഫീച്ചര്‍ മെറ്റ തയ്യാറാക്കുകയാണ്. വാട്സ്ആപ്പിന്‍റെ ആന്‍ഡ്രോയ്ഡ് വേര്‍ഷനിലാണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നതെന്ന് ആന്‍ഡ്രോയ്ഡ് അതോറിറ്റി പറയുന്നു. ഡിജിറ്റല്‍ അറസ്റ്റ് അടക്കമുള്ള തട്ടിപ്പുകള്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പുത്തന്‍ ഫീച്ചര്‍ വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടും. പരിചയമില്ലാത്ത നമ്പറുകളില്‍ നിന്ന് വീഡിയോ കോള്‍ വന്നാല്‍ ക്യാമറ ഓഫാക്കി കോള്‍ അറ്റന്‍റ് ചെയ്യാം, വിളിക്കുന്ന ആളെ വ്യക്തമായ ശേഷം മാത്രം ക്യാമറ ഓപ്പണാക്കിയാല്‍ മതിയാകും. ഈ ഫീച്ചര്‍ ഏറെ സൈബര്‍ തട്ടിപ്പുകള്‍ തടയാന്‍ ഉപകരിക്കും

  • ഇനി വാട്‌സ്ആപ്പ് മെസേജുകള്‍ തപ്പി സമയം കളയേണ്ടിവരില്ല; പുതിയ ഫീച്ചര്‍ ഉടൻവരുന്നു

    ഇനി വാട്‌സ്ആപ്പ് മെസേജുകള്‍ തപ്പി സമയം കളയേണ്ടിവരില്ല; പുതിയ ഫീച്ചര്‍ ഉടൻവരുന്നു

    വാട്‌സ്ആപ്പിൽ മുൻപ് വന്ന മെസേജുകള്‍ തപ്പി സമയം പോകാറുണ്ടോ? എങ്കിൽ അതിനിതാ പരിഹാരം. എക്‌സിലെ (പഴയ ട്വിറ്റര്‍) പോലെ ‘ത്രഡഡ് മെസേജ് റിപ്ലൈകള്‍’ (Threaded Message Replies) ചെയ്യാനുള്ള സൗകര്യമാണ് വാട്സ്ആപ്പില്‍ മെറ്റ കൊണ്ടുവരാനൊരുങ്ങുന്നത്. ഈ ഫീച്ചര്‍ വരുന്നതോടെ ഏതെങ്കിലുമൊരു പ്രത്യേക വിഷയത്തെ കുറിച്ചുള്ള മെസേജുകള്‍ നിങ്ങള്‍ക്ക് ലിസ്റ്റ് ചെയ്ത് കാണാന്‍ കഴിയും. വാട്സ്ആപ്പ് അപ്‌ഡേറ്റുകള്‍ അറിയിക്കുന്ന വാബീറ്റ ഇന്‍ഫോയാണ് പുത്തന്‍ ഫീച്ചറിനെ കുറിച്ച് വിവരങ്ങള്‍ പുറത്തുവിട്ടത്.

    വാട്സ്ആപ്പിലെ വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും കമ്മ്യൂണിറ്റികളിലും ചാനലുകളിലും ഭാവിയില്‍ ‘ത്രഡഡ് മെസേജ് റിപ്ലൈ’ ഫീച്ചര്‍ കാണാം. ഒരു ക്വാട്ടഡ് മെസേജിനുള്ള എല്ലാ റിപ്ലൈകളും ഒറിജിനല്‍ മെസേജുമായി കണക്റ്റ് ചെയ്ത് കാണാന്‍ ഇതുവഴിയാകും. ഒരുപാട് ചാറ്റുകള്‍ സ്‌ക്രോള്‍ ചെയ്ത് സമയം പാഴാക്കുന്നത് ഇതോടെ ഒഴിവാകും. എങ്ങനെയാണ് ഈ ഫീച്ചര്‍ വാട്സ്ആപ്പില്‍ പ്രവര്‍ത്തിക്കുക എന്നതിന്‍റെ സ്ക്രീന്‍ഷോട്ട് ചുവടെ കാണാം. എന്നാല്‍ ത്രഡഡ് മെസേജ് റിപ്ലൈ ഫീച്ചര്‍ എത്രത്തോളം വിജയമാകുമെന്ന് കാത്തിരുന്ന് തന്നെ അറിയണം. ഏറെ ചര്‍ച്ചകള്‍ നടക്കുന്ന ഗ്രൂപ്പ് ചാറ്റുകളില്‍ ഒരുപക്ഷേ ഈ ഫീച്ചര്‍ വിജയമായേക്കും. വാട്സ്ആപ്പിന്‍റെ പുത്തന്‍ ഫീച്ചര്‍ പണിപ്പുരയിലാണ്. വാട്സ്ആപ്പ് ആന്‍ഡ്രോയ്ഡ് 2.25.7.7 ബീറ്റ അപ്‌ഡേറ്റിലാണ് ത്രഡഡ് മെസേജ് റിപ്ലൈ ഫീച്ചര്‍ പരീക്ഷിക്കുന്നത്. എന്നാല്‍ സാധാരണ യൂസര്‍മാരുടെ ഉപയോഗത്തിനായി മെറ്റ എപ്പോഴാണ് ഈ ഫീച്ചര്‍ പുറത്തിറക്കുക എന്ന് വ്യക്തമല്ല. പരീക്ഷണ ഘട്ടത്തിലുള്ള ഫീച്ചര്‍ ആദ്യ ഉപയോക്താക്കളുടെ പ്രതികരണം അറിഞ്ഞ ശേഷമായിരിക്കും ആഗോളതലത്തില്‍ അവതരിപ്പിക്കുക. ഇത് കൂടാതെ മറ്റ് പല പുത്തന്‍ ഫീച്ചറുകളുടെ പണിപ്പുരയിലുമാണ് വാട്സ്ആപ്പ്.

  • വീഡിയോ കോൾ തട്ടിപ്പുകൾ ഇനി സ്വപ്നങ്ങളിൽ; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

    വീഡിയോ കോൾ തട്ടിപ്പുകൾ ഇനി സ്വപ്നങ്ങളിൽ; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

    സൈബർ തട്ടിപ്പുകൾ ദിനംപ്രതി വർധിക്കുന്ന ഈ കാലത്ത്, വീഡിയോ കോളിൽ ക്യാമറ ഓട്ടോമാറ്റികായി ഓണാകുന്നത് ആശങ്ക ശ്രഷ്ടിക്കുന്ന ഒന്നാണ്. ഇപ്പോഴിതാ അതിനു പരിഹാരം കാണുകയാണ് വാട്സ്ആപ്പ്. വീഡിയോ കോൾ എടുക്കുന്നതിനു മുമ്പായി ക്യാമറ ഒഫുചെയ്യാൻ സാധിക്കുന്ന പുതിയ ഫീച്ചറാണ് കമ്പനി പരീക്ഷിക്കുന്നത്. ഇതിനായി പ്രത്യേക ബട്ടൺ ലഭ്യമാകുമെന്ന് ആൻഡ്രോയിഡ് അതോറിറ്റി റിപ്പോർട്ട് ചെയ്തു. വാട്സ്ആപ്പ് ബീറ്റ ഉപയോക്താക്കൾക്ക് ഫീച്ചർ ലഭ്യമാണ്. ഫീച്ചർ എല്ലാ ഉപയോക്താക്കളിലേക്കും എപ്പോൾ എത്തുമെന്നത് വ്യക്തമല്ല. അതേസമയം, വാട്സ്ആപ്പിലെ വീഡിയോ കോൾ തട്ടിപ്പുകൾ രാജ്യത്ത് വർധിച്ചുവരികയാണ്. കോടക്കണക്കിന് രൂപയാണ് ഓരോ വർഷവും തട്ടിപ്പു സംഘങ്ങൾ കൈക്കലാക്കുന്നത്.

  • സൊമാറ്റോയ്ക്കും, സ്വിഗ്ഗിയ്ക്കും പുതിയ എതിരാളി; ആധിപത്യം സ്ഥാപിക്കാനൊരുങ്ങി റാപ്പിഡോ

    സൊമാറ്റോയ്ക്കും, സ്വിഗ്ഗിയ്ക്കും പുതിയ എതിരാളി; ആധിപത്യം സ്ഥാപിക്കാനൊരുങ്ങി റാപ്പിഡോ

    ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകളായ സെമാറ്റോയ്ക്കും, സ്വിഗിക്കും എതിരാളിയാകാനൊരുങ്ങി റാപ്പിഡോ. ഭക്ഷ്യ വിതരണ മേഖലയിലേക്കുള്ള റാപ്പിഡോയുടെ കടന്നുവരവിനെ തന്ത്രപരമായ നീക്കമായാണ് കാണേണ്ടത്. ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ടനുസരിച്ച് മുൻനിര ഭക്ഷ്യ വിതരണ ഭീമന്മാർ ഈടാക്കുന്ന കമീഷൻ ഘടനകളെ തകർക്കുക എന്ന ലക്ഷ്യത്തോടെ തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ ഭക്ഷ്യ വിതരണം ചേർക്കുന്നതിനായുള്ള ചർച്ചകൾ റാപ്പിഡോ നടത്തി വരുകയാണ്. സൊമാറ്റോ, സ്വിഗ്ഗി എന്നിവയുമായി മത്സരിക്കാൻ കഴിയുന്ന ഒരു ബിസിനസ് മോഡൽ വികസിപ്പിക്കുന്നതിനായി മുതിർന്ന റാപ്പിഡോ എക്സിക്യൂട്ടീവുകൾ റസ്റ്റോറന്റ് ഉടമകളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നും അവ പ്രാരംഭഘട്ടത്തിലാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ റാപ്പിഡോ ഇതിനകം തന്നെ വ്യക്തിഗത റസ്റ്റോറന്റുകൾക്ക് ഡെലിവറി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

  • സ്മാർട്ഫോൺ ചൂടാകുന്നത് പോലെ തോന്നാറുണ്ടോ? എങ്കിൽ എളുപ്പത്തിൽ തണുപ്പിക്കാൻ പരിഹാരങ്ങൾ

    സ്മാർട്ഫോൺ ചൂടാകുന്നത് പോലെ തോന്നാറുണ്ടോ? എങ്കിൽ എളുപ്പത്തിൽ തണുപ്പിക്കാൻ പരിഹാരങ്ങൾ

    നിങ്ങളുടെ സ്മാർട്ഫോൺ ചൂടാകുന്നത് പോലെ തോന്നാറുണ്ടോ? എങ്കിൽ ഈ വേനൽക്കാലത്ത് നിങ്ങളുടെ ഫോൺ സുരക്ഷിതവും തണുപ്പുള്ളതുമായി നിലനിർത്താൻ ചില നുറുങ്ങുകൾ ഇതാ.

    1. നേരിട്ട് സൂര്യപ്രകാശം ഒഴിവാക്കുക
      നിങ്ങളുടെ ഫോൺ നേരിട്ട് സൂര്യപ്രകാശത്തിൽ നിന്ന് അകറ്റി നിർത്തുക. സൂര്യപ്രകാശത്തിൽ ഇരുന്നാലോ ചൂടായ സ്ഥലങ്ങളിൽ കൊണ്ടുപോയാലോ, ഫോണിന്റെ താപനില വർധിക്കുകയും പ്രവർത്തനക്ഷമത കുറയുകയും ചെയ്യും.
    2. പിൻ കവർ നീക്കം ചെയ്യുക
      ഫോണിന്റെ പിന്നിൽ കവർ ഉണ്ടെങ്കിൽ, അത് ഫോണിനുള്ളിൽ ചൂട് പിടിക്കാനും താപനില ഉയരാനും കാരണമാകും. ഫോൺ അമിതമായി ചൂടാകുന്നുവെന്നു തോന്നിയാൽ, പിൻ കവർ നീക്കം ചെയ്യുക. വേനൽക്കാലത്ത്, കവർ ഇല്ലാതെ ഫോണിന്റെ വായുസഞ്ചാരത്തിന് നിർബന്ധിതമാക്കുക.
    3. തെളിച്ചം (Brightness) കുറക്കുക
      തെളിച്ചം കൂടുതലായാൽ ഫോൺ കൂടുതൽ ചൂടാകുന്നതിന് കാരണമാകും. ബാറ്ററി ഉപഭോഗവും കുറയ്ക്കുന്നതിനായി, സ്ക്രീൻ തെളിച്ചം കുറക്കുക.
    4. ഡാറ്റ, ലൊക്കേഷൻ
      ഫോണിലെ ഡാറ്റ, ലൊക്കേഷൻ, വൈഫൈ ഹോട്സ്പോട്ട്, ജിപിഎസ് എന്നിവ അധികം ഉപയോഗിച്ചാൽ, ബാറ്ററി ഉപഭോഗം കൂടുകയും, ഫോണിന്റെ താപനില ഉയരുകയും ചെയ്യും. ഡാറ്റ ഒപ്പം, ബാറ്ററി ചൂടാകുന്നതും ശ്രദ്ധിക്കുമ്പോൾ, അവയെല്ലാം തിരികെ സ്വിച്ച് ഓഫ് ചെയ്യുക.
    5. ഉപഭോഗം പരിമിതപ്പെടുത്തുക
      ചൂടുള്ള കാലാവസ്ഥയിൽ, ഗെയിമുകൾ, വീഡിയോകൾ, അല്ലെങ്കിൽ കൂടുതൽ ബാറ്ററി ഉപഭോഗം ആവശ്യമുള്ള മറ്റ് കാര്യങ്ങൾ കുറഞ്ഞ സമയത്തേക്ക് പരിമിതപ്പെടുത്തുക. ഫോണിന്റെ ആന്റിനായ ബ്ലൂടൂത്ത്, മൊബൈൽ ഹോട്ട്സ്പോട്ട് പോലുള്ള ഫീച്ചറുകൾ ഫോണിന്റെ താപനില വർധിപ്പിക്കുന്നത് തടയാം.
    6. പവർ സേവിംഗ് മോഡ് സജീവമാക്കുക
      ഫോണിന്റെ പവർ സേവിംഗ് മോഡ് പ്രവർത്തനക്ഷമമാക്കുക. ഇത് ബാറ്ററി ഉപഭോഗം കുറയ്ക്കും, ഫോണിന്റെ താപനിലക്കുറച്ചും നന്നായി പ്രവർത്തിക്കും.
    7. ഗുണനിലവാരമുള്ള ചാർജർ ഉപയോഗിക്കുക
      നിങ്ങളുടെ ഫോണിനൊപ്പം വന്ന അതേ ചാർജറോ അല്ലെങ്കിൽ അതിനു അനുയോജ്യമായ ഗുണനിലവാരമുള്ള ചാർജറോ ഉപയോഗിക്കുക. ദുർഗുണമുള്ള ചാർജറുകൾ ഉപയോഗിച്ചാൽ, ബാറ്ററി, ഫോൺ, ബാറ്ററി അമിതമായി ചൂടാകുന്നത് പോലുള്ള കാര്യങ്ങൾ ഉണ്ടായേക്കാം.
    8. സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യുക
      ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം എല്ലായ്‌പ്പോഴും ഏറ്റവും പുതിയ അപ്‌ഡേറ്റ് ഉപയോഗിക്കുക. ഫോണിൽ ചില ബഗുകൾ ഫോൺ ചൂടാകുന്നതിന് കാരണമാകാം, അതിനാൽ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യുന്നതിന് മുൻഗണന നൽകുക.
  • നിങ്ങളുടെ സ്മാർട്ട്ഫോൺ ബാറ്ററി ലൈഫ് മെച്ചപ്പെടുത്തണോ? എങ്കിൽ ഈ നുറുങ്ങുകൾ പരീക്ഷിക്കൂ

    നിങ്ങളുടെ സ്മാർട്ട്ഫോൺ ബാറ്ററി ലൈഫ് മെച്ചപ്പെടുത്തണോ? എങ്കിൽ ഈ നുറുങ്ങുകൾ പരീക്ഷിക്കൂ

    നിങ്ങളുടെ സ്‌മാർട്ട്‌ഫോണിന്റെ ബാറ്ററി ആയുസ്സ് വർദ്ധിപ്പിക്കാനും ചാർജറിനായി നിരന്തരം എത്താതെ തന്നെ നിങ്ങളുടെ ഉപകരണം പരമാവധി പ്രയോജനപ്പെടുത്താനും നിങ്ങൾക്ക് ഉപയോഗിക്കാവുന്ന നിരവധി നുറുങ്ങുകളും തന്ത്രങ്ങളും ഉണ്ട്.

    1. ഡിസ്പ്ലേ ക്രമീകരണങ്ങൾ ക്രമീകരിക്കുക
      ബ്രൈറ്റ്നസ് ലെവൽ കുറയ്ക്കുക
      നിങ്ങളുടെ സ്മാർട്ട്‌ഫോണിന്റെ ഡിസ്‌പ്ലേയുടെ തെളിച്ചം കുറയ്ക്കുക എന്നതാണ് ബാറ്ററി ലൈഫ് മെച്ചപ്പെടുത്താനുള്ള ഏറ്റവും ലളിതമായ മാർഗ്ഗം. ബ്രൈറ്റ് സ്ക്രീനുകൾ ഗണ്യമായ അളവിൽ വൈദ്യുതി ഉപയോഗിക്കുന്നു, അതിനാൽ തെളിച്ചം കുറയ്ക്കുന്നത് ഊർജ്ജം സംരക്ഷിക്കാൻ സഹായിക്കും. അനാവശ്യ ബാറ്ററി പവർ കളയാതെ ഇപ്പോഴും ദൃശ്യമാകുന്ന സുഖപ്രദമായ തലത്തിലേക്ക് തെളിച്ചം ക്രമീകരിക്കുക.

    അഡാപ്റ്റീവ് ബ്രൈറ്റ്നസ് പ്രവർത്തനക്ഷമമാക്കുക
    ആംബിയന്റ് ലൈറ്റ് അവസ്ഥയെ അടിസ്ഥാനമാക്കി സ്‌ക്രീൻ തെളിച്ചം സ്വയമേവ ക്രമീകരിക്കുന്ന ഒരു അഡാപ്റ്റീവ് ബ്രൈറ്റ്‌നെസ് സവിശേഷതയാണ് പല സ്‌മാർട്ട്‌ഫോണുകളിലും സജ്ജീകരിച്ചിരിക്കുന്നത്. ഈ ഫീച്ചർ പ്രവർത്തനക്ഷമമാക്കുന്നത്, ചുറ്റുപാടുകൾക്കനുസരിച്ച് ഡിസ്പ്ലേ തെളിച്ചം ക്രമീകരിച്ചുകൊണ്ട് വൈദ്യുതി ഉപഭോഗം ഒപ്റ്റിമൈസ് ചെയ്യാൻ നിങ്ങളുടെ ഉപകരണത്തെ അനുവദിക്കുന്നു. ഇതുവഴി, തെളിച്ചം നിരന്തരം സ്വമേധയാ ക്രമീകരിക്കാതെ നിങ്ങൾക്ക് ബാറ്ററി ലൈഫ് ലാഭിക്കാൻ കഴിയും.

    സ്‌ക്രീൻ സമയപരിധി കുറയ്ക്കുക
    സ്‌ക്രീൻ ടൈംഔട്ട് ദൈർഘ്യം കുറയ്ക്കുക എന്നതാണ് ബാറ്ററി ലാഭിക്കാനുള്ള മറ്റൊരു ഫലപ്രദമായ മാർഗം. സ്‌ക്രീൻ ടൈംഔട്ട് നിഷ്‌ക്രിയത്വത്തിന് ശേഷവും നിങ്ങളുടെ സ്‌മാർട്ട്‌ഫോണിന്റെ ഡിസ്‌പ്ലേ എത്ര സമയം സജീവമായി തുടരുമെന്ന് നിർണ്ണയിക്കുന്നു. ഒരു ചെറിയ സ്‌ക്രീൻ ടൈംഔട്ട് സജ്ജീകരിക്കുന്നതിലൂടെ, ബാറ്ററി പവർ സംരക്ഷിച്ചുകൊണ്ട്, ഉപയോഗത്തിലില്ലാത്തപ്പോൾ ഡിസ്‌പ്ലേ പെട്ടെന്ന് ഓഫാക്കുന്നുവെന്ന് ഉറപ്പാക്കാം.

    1. ആപ്പ് ഉപയോഗം നിയന്ത്രിക്കുക
      ഉപയോഗിക്കാത്ത ആപ്പുകൾ അടയ്‌ക്കുക
      ഒന്നിലധികം ആപ്പുകൾ ഒരേസമയം പ്രവർത്തിപ്പിക്കുന്നത് നിങ്ങളുടെ സ്‌മാർട്ട്‌ഫോണിന്റെ ബാറ്ററി വേഗത്തിലാക്കും. സിസ്റ്റം ഉറവിടങ്ങൾ ഉപയോഗിക്കുകയും ബാറ്ററി ലൈഫ് കളയുകയും ചെയ്യുന്നതിനാൽ പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്ന ഉപയോഗിക്കാത്ത ആപ്പുകൾ ക്ലോസ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ബാറ്ററി പെർഫോമൻസ് ഒപ്റ്റിമൈസ് ചെയ്യാൻ ഉപയോഗിക്കാത്ത ആപ്പുകൾ പതിവായി അടയ്ക്കുന്നത് ശീലമാക്കുക.

    ബാക്ക്ഗ്രൗണ്ട് ആപ്പ് റിഫ്രഷ് പ്രവർത്തനരഹിതമാക്കുക
    ചില ആപ്പുകൾക്ക് ബാക്ക്ഗ്രൗണ്ട് ആപ്പ് റിഫ്രഷ് ഫീച്ചർ ഉണ്ട്. അത് നിങ്ങൾ സജീവമായി ഉപയോഗിക്കാത്തപ്പോൾ പോലും ഉള്ളടക്കം അപ്ഡേറ്റ് ചെയ്യാൻ അവരെ അനുവദിക്കുന്നു. ഇത് സൗകര്യപ്രദമാണെങ്കിലും, ബാറ്ററി ലൈഫിനെ ഇത് സാരമായി ബാധിക്കും. നിങ്ങളുടെ ബാറ്ററിയുടെ ദീർഘായുസ്സ് വർദ്ധിപ്പിക്കുന്നതിന് നിരന്തരമായ അപ്‌ഡേറ്റുകൾ ആവശ്യമില്ലാത്ത ആപ്പുകൾക്കായി ഈ ഫീച്ചർ പ്രവർത്തനരഹിതമാക്കുന്നത് പരിഗണിക്കുക.

    നോട്ടിഫിക്കേഷനുകൾ നിയന്ത്രിക്കുക
    വിവിധ ആപ്പുകളിൽ നിന്നുള്ള നോട്ടിഫിക്കേഷനുകൾ ബാറ്ററി ചോർച്ചയ്ക്ക് കാരണമാകും. പ്രത്യേകിച്ചും ദിവസം മുഴുവൻ നിങ്ങൾക്ക് ഉയർന്ന അളവിലുള്ള നോട്ടിഫിക്കേഷനുകൾ ലഭിക്കുകയാണെങ്കിൽ. നിങ്ങൾക്ക് നോട്ടിഫിക്കേഷനുകൾ അയയ്‌ക്കാൻ കഴിയുന്ന ആപ്പുകൾ ഇഷ്‌ടാനുസൃതമാക്കി നിങ്ങളുടെ നോട്ടിഫിക്കേഷനുകളുടെ നിയന്ത്രണം ഏറ്റെടുക്കുക. അനാവശ്യ അറിയിപ്പുകൾ പരിമിതപ്പെടുത്തുന്നതിലൂടെ, നിങ്ങളുടെ ഉപകരണം ഉണരുന്ന ആവൃത്തി കുറയ്ക്കുകയും ആത്യന്തികമായി ബാറ്ററി പവർ ലാഭിക്കുകയും ചെയ്യാം.

    1. കണക്റ്റിവിറ്റി ഒപ്റ്റിമൈസ് ചെയ്യുക
      ഉപയോഗത്തിലില്ലാത്തപ്പോൾ വൈഫൈയും ബ്ലൂടൂത്തും ഓഫാക്കുക
      വൈ-ഫൈയും ബ്ലൂടൂത്തും ഗണ്യമായ അളവിൽ ബാറ്ററി പവർ ഉപയോഗിക്കുന്നതിൽ കുപ്രസിദ്ധമാണ്. നിങ്ങൾ ഈ കണക്റ്റിവിറ്റി ഫീച്ചറുകൾ സജീവമായി ഉപയോഗിക്കുന്നില്ലെങ്കിൽ, അവ ഓഫാക്കുന്നത് ഉറപ്പാക്കുക. അവ അനാവശ്യമായി ഓൺ ചെയ്യുന്നത് നെറ്റ്‌വർക്കുകൾക്കോ ​​ഉപകരണങ്ങൾക്കോ ​​വേണ്ടി നിരന്തരം സ്‌കാൻ ചെയ്യുന്നതിനും നിങ്ങളുടെ ബാറ്ററിയെ ബുദ്ധിമുട്ടിലാക്കുന്നതിനും ഇടയാക്കും. നിങ്ങൾ അറിയപ്പെടുന്ന നെറ്റ്‌വർക്കുകളിൽ നിന്ന് അകലെയായിരിക്കുമ്പോഴോ വയർലെസ് ആക്‌സസറികൾ ഉപയോഗിക്കാതിരിക്കുമ്പോഴോ വൈഫൈയും ബ്ലൂടൂത്തും പ്രവർത്തനരഹിതമാക്കാൻ ഓർക്കുക.

    താഴ്ന്ന സിഗ്നൽ ഏരിയകളിൽ എയർപ്ലെയിൻ മോഡ് ഉപയോഗിക്കുക
    നിങ്ങൾ ദുർബലമായതോ നെറ്റ്‌വർക്ക് സിഗ്നൽ ഇല്ലാത്തതോ ആയ ഒരു പ്രദേശത്തായിരിക്കുമ്പോൾ, ഒരു കണക്ഷൻ സ്ഥാപിക്കുന്നതിനും നിലനിർത്തുന്നതിനും നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ അധിക ഊർജ്ജം ചെലവഴിക്കുന്നു. അനാവശ്യമായ ബാറ്ററി ചോർച്ച തടയാൻ അത്തരം സാഹചര്യങ്ങളിൽ നിങ്ങളുടെ ഉപകരണം എയർപ്ലെയിൻ മോഡിലേക്ക് മാറ്റുന്നത് പരിഗണിക്കുക. എയർപ്ലെയിൻ മോഡ് എല്ലാ വയർലെസ് ഫംഗ്‌ഷനുകളും പ്രവർത്തനരഹിതമാക്കുന്നു. ശക്തമായ സിഗ്നലുള്ള ഒരു പ്രദേശത്ത് നിങ്ങൾ തിരികെ എത്തുന്നതുവരെ ബാറ്ററി പവർ സംരക്ഷിക്കാൻ നിങ്ങളെ അനുവദിക്കുന്നു.

    ബാക്ക്ഗ്രൗണ്ട് ഡാറ്റ ഉപയോഗം പരിമിതപ്പെടുത്തുക
    നിങ്ങൾ സജീവമായി ഉപയോഗിക്കാത്തപ്പോൾ പോലും ചില ആപ്പുകൾ ബാക്ക്ഗ്രൗണ്ട്ൽ ഡാറ്റ ഉപയോഗിക്കുന്നു. ഈ തുടർച്ചയായ ഡാറ്റ ഉപയോഗം നിങ്ങളുടെ ബാറ്ററി ലൈഫിനെ ബാധിക്കും. ഇത് ലഘൂകരിക്കാൻ, നിങ്ങളുടെ ആപ്പുകളുടെ ക്രമീകരണം അവലോകനം ചെയ്യുകയും അത്യാവശ്യമല്ലാത്തവയുടെ ബാക്ക്ഗ്രൗണ്ട് ഡാറ്റ ഉപയോഗം നിയന്ത്രിക്കുകയും ചെയ്യുക. ഈ ആപ്പുകൾ ഉപയോഗിക്കുന്ന ഡാറ്റയുടെ അളവ് പരിമിതപ്പെടുത്തുന്നതിലൂടെ, നിങ്ങളുടെ ബാറ്ററിയുടെ ആയുസ്സ് ഫലപ്രദമായി വർദ്ധിപ്പിക്കാനാകും.

    1. ബാറ്ററിയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ ക്രമീകരിക്കുക
      ബാറ്ററി സേവർ മോഡ് സജീവമാക്കുക
      മിക്ക സ്മാർട്ട്ഫോണുകളും ബാറ്ററി സേവർ അല്ലെങ്കിൽ പവർ സേവിംഗ് മോഡ് വാഗ്ദാനം ചെയ്യുന്നു, അത് പ്രവർത്തനക്ഷമമാക്കുമ്പോൾ ബാറ്ററി ലൈഫ് ഗണ്യമായി വർദ്ധിപ്പിക്കും. വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിന് ബാറ്ററി സേവർ മോഡ് നിങ്ങളുടെ ഉപകരണത്തിലെ വിവിധ ക്രമീകരണങ്ങൾ ക്രമീകരിക്കുന്നു. പശ്ചാത്തല പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തുന്നതും സ്‌ക്രീൻ തെളിച്ചം കുറയ്ക്കുന്നതും ചില സവിശേഷതകൾ പ്രവർത്തനരഹിതമാക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. നിങ്ങളുടെ ബാറ്ററി കുറവായിരിക്കുമ്പോഴോ ദീർഘനാളത്തേക്ക് നിങ്ങൾ ചാർജറിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അറിയുമ്പോഴോ ഈ മോഡ് സജീവമാക്കുക.

    ലൊക്കേഷൻ സേവനങ്ങൾ പ്രവർത്തനരഹിതമാക്കുക
    ലൊക്കേഷൻ സേവനങ്ങൾ, നാവിഗേഷനും ലൊക്കേഷൻ അധിഷ്‌ഠിത ആപ്പുകൾക്കും ഉപയോഗപ്രദമാണെങ്കിലും, നിങ്ങളുടെ ബാറ്ററി വേഗത്തിൽ കളയാൻ കഴിയും. നിങ്ങളുടെ ഉപകരണത്തിന്റെ GPS നിരന്തരം ആക്‌സസ് ചെയ്യുന്ന ആപ്പുകൾ ഗണ്യമായ പവർ ഉപയോഗിക്കുന്നു. ആവശ്യമില്ലാത്ത ആപ്പുകൾക്കായി ലൊക്കേഷൻ സേവനങ്ങൾ പ്രവർത്തനരഹിതമാക്കുന്നത് പരിഗണിക്കുക, അല്ലെങ്കിൽ ഓരോ കേസിന്റെ അടിസ്ഥാനത്തിൽ ആപ്പുകൾക്ക് നേരിട്ട് അനുമതി നൽകുക. ലൊക്കേഷൻ സേവനങ്ങൾ നിയന്ത്രിക്കുന്നതിലൂടെ, പ്രവർത്തനക്ഷമത നഷ്ടപ്പെടുത്താതെ നിങ്ങൾക്ക് ബാറ്ററി ഉപയോഗം ഒപ്റ്റിമൈസ് ചെയ്യാം.

    വൈബ്രേഷനും ഹാപ്റ്റിക് ഫീഡ്‌ബാക്കും കുറയ്ക്കുക
    നിങ്ങളുടെ സ്‌മാർട്ട്‌ഫോണിലെ വൈബ്രേഷൻ മോട്ടോറിന് പ്രവർത്തിക്കാൻ ഊർജ്ജം ആവശ്യമാണ്, ഇത് ബാറ്ററി ചോർച്ചയ്ക്ക് കാരണമാകുന്നു. വൈബ്രേഷനുകളും ഹാപ്‌റ്റിക് ഫീഡ്‌ബാക്കും ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താൻ കഴിയുമെങ്കിലും, അവ ബാറ്ററി ശക്തിയും ഉപയോഗിക്കുന്നു. ബാറ്ററി ലൈഫ് ലാഭിക്കുന്നതിന് അറിയിപ്പുകൾ, കോളുകൾ, കീബോർഡ് ഫീഡ്‌ബാക്ക് എന്നിവയുടെ തീവ്രത കുറയ്ക്കുന്നതോ വൈബ്രേഷനുകൾ പ്രവർത്തനരഹിതമാക്കുന്നതോ പരിഗണിക്കുക.

    1. റിസോഴ്സ്-ഇന്റൻസീവ് ഫീച്ചറുകൾ കുറയ്ക്കുക
      ലൈവ് വാൾപേപ്പറുകളും ഡൈനാമിക് വിജറ്റുകളും പരിമിതപ്പെടുത്തുക
      ലൈവ് വാൾപേപ്പറുകളും ഡൈനാമിക് വിജറ്റുകളും കാഴ്ചയിൽ ആകർഷകമായി തോന്നിയേക്കാം, എന്നാൽ അവ കാര്യമായ സിസ്റ്റം ഉറവിടങ്ങൾ ഉപയോഗിക്കുകയും ബാറ്ററി ലൈഫിനെ ബാധിക്കുകയും ചെയ്യും. പകരം സ്റ്റാറ്റിക് വാൾപേപ്പറുകളും നോൺ-ഡൈനാമിക് വിജറ്റുകളും തിരഞ്ഞെടുക്കുക. റിസോഴ്‌സ്-ഇന്റൻസീവ് വിഷ്വൽ ഘടകങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിലൂടെ, നിങ്ങളുടെ സ്മാർട്ട്‌ഫോണിന്റെ ബാറ്ററി പ്രകടനം ഒപ്റ്റിമൈസ് ചെയ്യാം.

    ഓട്ടോ-സിങ്ക് ഫോർ അക്കൗണ്ട്സ് പ്രവർത്തനരഹിതമാക്കുക
    ഇമെയിൽ, സോഷ്യൽ മീഡിയ, ക്ലൗഡ് സ്റ്റോറേജ് എന്നിങ്ങനെ വിവിധ അക്കൗണ്ടുകളിൽ നിന്നുള്ള വിവരങ്ങൾ സ്വയമേവ അപ്‌ഡേറ്റ് ചെയ്യാൻ നിങ്ങളുടെ സ്മാർട്ട്‌ഫോണിനെ സ്വയമേവ സമന്വയിപ്പിക്കൽ അനുവദിക്കുന്നു. സൗകര്യപ്രദമായിരിക്കുമ്പോൾ, സ്വയമേവ സമന്വയിപ്പിക്കുന്നതിന് നിങ്ങളുടെ ബാറ്ററി കളയാൻ കഴിയും, പ്രത്യേകിച്ചും നിങ്ങൾക്ക് ഒന്നിലധികം അക്കൗണ്ടുകൾ കോൺഫിഗർ ചെയ്‌തിട്ടുണ്ടെങ്കിൽ. ബാറ്ററി പവർ ലാഭിക്കുന്നതിന് ഓട്ടോ-സിങ്ക് പ്രവർത്തനരഹിതമാക്കുന്നതും നിങ്ങളുടെ അക്കൗണ്ടുകൾ പ്രത്യേക ഇടവേളകളിൽ സ്വമേധയാ മാന്വൽ ആയി സിങ്ക് ചെയ്യുന്നത് പരിഗണിക്കുക.

    ചലനങ്ങളും ആനിമേഷനുകളും കുറയ്ക്കുക
    ഫാൻസി ആനിമേഷനുകളും സംക്രമണങ്ങളും നിങ്ങളുടെ സ്‌മാർട്ട്‌ഫോണിന്റെ ദൃശ്യാനുഭവം മെച്ചപ്പെടുത്തിയേക്കാം, എന്നാൽ അവയ്‌ക്ക് പ്രോസസ്സിംഗ് പവറും ബാറ്ററി ഉറവിടങ്ങളും ആവശ്യമാണ്. ബാറ്ററി ലൈഫ് മെച്ചപ്പെടുത്താൻ നിങ്ങളുടെ ഉപകരണത്തിലെ ചലനത്തിന്റെയും ആനിമേഷനുകളുടെയും അളവ് കുറയ്ക്കുക. നിങ്ങളുടെ സ്മാർട്ട്‌ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തെ ആശ്രയിച്ച് ഡെവലപ്പർ ഓപ്‌ഷനുകളിലോ പ്രവേശനക്ഷമത ക്രമീകരണങ്ങൾ വഴിയോ ക്രമീകരണങ്ങൾ ക്രമീകരിച്ചുകൊണ്ട് ഇത് ചെയ്യാൻ കഴിയും.

    1. ആപ്പുകളും ഓപ്പറേറ്റിംഗ് സിസ്റ്റവും അപ്ഡേറ്റ് ചെയ്യുക
      ആപ്പുകളും ഒഎസും അപ് ടു ഡേറ്റ് ആയി സൂക്ഷിക്കുക
      ബഗ് പരിഹരിക്കലുകൾ, പ്രകടന മെച്ചപ്പെടുത്തലുകൾ, ബാറ്ററി ഒപ്റ്റിമൈസേഷൻ എന്നിവ ഉൾപ്പെടുന്ന അപ്ഡേറ്റുകൾ ആപ്പ് ഡെവലപ്പർമാരും സ്മാർട്ട്ഫോൺ നിർമ്മാതാക്കളും പതിവായി പുറത്തിറക്കുന്നു. ഏറ്റവും പുതിയ മെച്ചപ്പെടുത്തലുകളിൽ നിന്ന് നിങ്ങൾക്ക് പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിങ്ങളുടെ ആപ്പുകളും ഓപ്പറേറ്റിംഗ് സിസ്റ്റവും കാലികമായി നിലനിർത്തുന്നത് നിർണായകമാണ്. ഒപ്റ്റിമൽ ബാറ്ററി പെർഫോമൻസ് നിലനിർത്താൻ നിങ്ങളുടെ ആപ്പ് സ്റ്റോറിലും സിസ്റ്റം ക്രമീകരണത്തിലും പതിവായി അപ്ഡേറ്റുകൾ പരിശോധിക്കുക.

    പതിവ് അപ്ഡേറ്റുകളുടെ പ്രയോജനങ്ങൾ
    നിങ്ങളുടെ ആപ്പുകളും ഓപ്പറേറ്റിംഗ് സിസ്റ്റവും അപ്‌ഡേറ്റ് ചെയ്യുന്നത് സുരക്ഷയും പ്രവർത്തനവും മെച്ചപ്പെടുത്താൻ മാത്രമല്ല, ബാറ്ററി ഉപയോഗം ഒപ്റ്റിമൈസ് ചെയ്യാനും സഹായിക്കുന്നു. ഡെവലപ്പർമാർ പലപ്പോഴും അവരുടെ ആപ്പുകളുടെ പുതിയ പതിപ്പുകളിൽ ബാറ്ററി ലാഭിക്കൽ ടെക്നിക്കുകളും അൽഗോരിതങ്ങളും നടപ്പിലാക്കുന്നു, ഇത് മെച്ചപ്പെട്ട പവർ കാര്യക്ഷമതയ്ക്ക് കാരണമാകുന്നു. കാലികമായി തുടരുന്നതിലൂടെ, നിങ്ങൾക്ക് ഈ ഒപ്റ്റിമൈസേഷനുകൾ പ്രയോജനപ്പെടുത്താനും നിങ്ങളുടെ സ്മാർട്ട്ഫോണിന്റെ ബാറ്ററി ആയുസ്സ് വർദ്ധിപ്പിക്കാനും കഴിയും.

    ഓട്ടോമാറ്റിക് ആപ്പ് അപ്‌ഡേറ്റുകൾ പ്രവർത്തനക്ഷമമാക്കുക
    നിങ്ങൾക്ക് ഒരിക്കലും ഒരു ആപ്പ് അപ്‌ഡേറ്റ് നഷ്‌ടമാകില്ലെന്ന് ഉറപ്പാക്കാൻ, നിങ്ങളുടെ സ്‌മാർട്ട്‌ഫോണിൽ സ്വയമേവയുള്ള അപ്‌ഡേറ്റുകൾ പ്രവർത്തനക്ഷമമാക്കുന്നത് പരിഗണിക്കുക. ഈ ഫീച്ചർ പ്രവർത്തനക്ഷമമാക്കിയാൽ, ആപ്പ് അപ്‌ഡേറ്റുകൾ ലഭ്യമാകുമ്പോൾ നിങ്ങളുടെ ഉപകരണം സ്വയമേവ ഡൗൺലോഡ് ചെയ്യുകയും ഇൻസ്റ്റാൾ ചെയ്യുകയും ചെയ്യും. ഇത് സ്വമേധയാലുള്ള അപ്‌ഡേറ്റുകളുടെ ആവശ്യകത ഇല്ലാതാക്കുകയും നിങ്ങളുടെ ആപ്പുകൾ എപ്പോഴും ഏറ്റവും പുതിയതും ഏറ്റവും ബാറ്ററി-കാര്യക്ഷമവുമായ പതിപ്പുകൾ പ്രവർത്തിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

    ബാറ്ററി ചാർജ് ചെയ്യുന്ന മികച്ച രീതികൾ
    തീവ്രമായ താപനില ഒഴിവാക്കുക
    കടുത്ത ചൂടും തണുപ്പും നിങ്ങളുടെ സ്മാർട്ട്ഫോണിന്റെ ബാറ്ററി ലൈഫിനെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. നേരിട്ടുള്ള സൂര്യപ്രകാശം, കടുത്ത ചൂട്, അല്ലെങ്കിൽ മരവിപ്പിക്കുന്ന താപനില എന്നിവയിൽ നിങ്ങളുടെ ഉപകരണം തുറന്നുകാട്ടുന്നത് ഒഴിവാക്കുക. ഉയർന്ന ഊഷ്മാവ് ബാറ്ററി വേഗത്തിലാക്കാൻ ഇടയാക്കും, അതേസമയം തണുത്ത താപനില ബാറ്ററി ശേഷി താൽക്കാലികമായി കുറയ്ക്കും. ഒപ്റ്റിമൽ ബാറ്ററി പ്രകടനം നിലനിർത്താൻ നിങ്ങളുടെ ഉപകരണം മിതമായ താപനിലയിൽ സൂക്ഷിക്കുക.

    ഒറിജിനൽ ചാർജറുകളും കേബിളുകളും ഉപയോഗിക്കുക
    നിങ്ങളുടെ സ്മാർട്ട്‌ഫോൺ മോഡലിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന യഥാർത്ഥ ചാർജറുകളും കേബിളുകളും ഉപയോഗിക്കുന്നത് ബാറ്ററിയുടെ ആയുസ്സ് സംരക്ഷിക്കുന്നതിന് നിർണായകമാണ്. ജനറിക് അല്ലെങ്കിൽ കുറഞ്ഞ നിലവാരമുള്ള ചാർജറുകൾ ആവശ്യമായ പവർ ഔട്ട്പുട്ടോ വോൾട്ടേജ് സ്ഥിരതയോ നൽകില്ല. ഇത് കാര്യക്ഷമമല്ലാത്ത ചാർജിംഗിലേക്കും ബാറ്ററിക്ക് കേടുപാടുകൾ വരുത്താനും ഇടയാക്കും. സുരക്ഷിതവും കാര്യക്ഷമവുമായ ചാർജിംഗ് ഉറപ്പാക്കാൻ യഥാർത്ഥ ചാർജറുകളും കേബിളുകളും ഒട്ടിപ്പിടിക്കുക.

    പതിവ് പൂർണ്ണ ഡിസ്ചാർജുകൾ ഒഴിവാക്കുക
    ജനപ്രിയ വിശ്വാസത്തിന് വിരുദ്ധമായി, സ്‌മാർട്ട്‌ഫോണുകളിൽ ഉപയോഗിക്കുന്ന ലിഥിയം അയൺ ബാറ്ററികൾക്ക് അടിക്കടിയുള്ള ഫുൾ ഡിസ്‌ചാർജുകൾ (ബാറ്ററി 0% വരെ കളയുന്നത്) ഗുണം ചെയ്യില്ല. ആധുനിക ബാറ്ററികൾ 20% മുതൽ 80% വരെ ചാർജ് ലെവലുകൾക്കിടയിൽ സൂക്ഷിക്കുമ്പോൾ, ഇടയ്ക്കിടെ ചാർജ് ചെയ്യാനും മികച്ച രീതിയിൽ പ്രവർത്തിക്കാനുമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിങ്ങളുടെ ബാറ്ററി പൂർണ്ണമായി ഡിസ്ചാർജ് ചെയ്യുന്നത് ഒഴിവാക്കുക, ബാറ്ററിയുടെ ആയുസ്സ് വർദ്ധിപ്പിക്കുന്നതിന് ഭാഗിക ചാർജുകൾ ലക്ഷ്യം വയ്ക്കുക.

    ചുരുക്കത്തിൽ
    തടസ്സമില്ലാത്ത ഉപയോഗത്തിനും സൗകര്യത്തിനും സ്‌മാർട്ട്‌ഫോൺ ബാറ്ററി ലൈഫ് മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഡിസ്പ്ലേ ക്രമീകരണങ്ങൾ ക്രമീകരിക്കുക, ആപ്പ് ഉപയോഗം നിയന്ത്രിക്കുക, കണക്റ്റിവിറ്റി ഒപ്റ്റിമൈസ് ചെയ്യുക, ബാറ്ററിയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ ക്രമീകരിക്കുക, റിസോഴ്സ്-ഇന്റൻസീവ് ഫീച്ചറുകൾ കുറയ്ക്കുക, ആപ്പുകളും ഓപ്പറേറ്റിംഗ് സിസ്റ്റവും അപ്ഡേറ്റ് ചെയ്യുക, ബാറ്ററി ചാർജിംഗ് മികച്ച രീതികൾ പിന്തുടരുക തുടങ്ങിയ മുകളിൽ സൂചിപ്പിച്ച നുറുങ്ങുകൾ നടപ്പിലാക്കുന്നതിലൂടെ, നിങ്ങൾക്ക് ഗണ്യമായി നീട്ടാൻ കഴിയും. നിങ്ങളുടെ ഉപകരണത്തിന്റെ ബാറ്ററി ലൈഫ്. നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് പ്രവർത്തനക്ഷമത നിലനിർത്തിക്കൊണ്ട് വൈദ്യുതി കാര്യക്ഷമതയ്‌ക്ക് മുൻഗണന നൽകാൻ ഓർക്കുക.

  • അമിതമായി റീൽ കണ്ടാൽ പ്രശ്നമാകും; ചെറുപ്പക്കാരെ ബാധിക്കുന്നത് ബ്രെയ്ന്‍ ഫോഗോ!

    അമിതമായി റീൽ കണ്ടാൽ പ്രശ്നമാകും; ചെറുപ്പക്കാരെ ബാധിക്കുന്നത് ബ്രെയ്ന്‍ ഫോഗോ!

    ഫോൺ എടുത്താൽ ഉടനെ റീല് സ്ക്രോൾ ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കണം. അതെ സമൂഹമാധ്യമങ്ങളിലെ റീല്‍ സ്ക്രോളിങ് പലപ്പോഴും മേൽവിവരിച്ച അവസ്ഥകളുണ്ടാക്കുന്ന ബ്രെയ്ൻ ഫോഗിന് കാരണമായേക്കാം. ക്ഷീണം, ശ്രദ്ധയില്ലായ്മ, ഓർ‍മക്കുറവ് തുടങ്ങിയവയെല്ലാം കാരണം മസ്തിഷ്കം ആശയക്കുഴപ്പത്തിലാകുന്ന അവസ്ഥയാണ് ബ്രെയ്ൻ ഫോഗ്. പ്രിയപ്പെട്ട പരമ്പരകൾ തുടർച്ചയായി കാണുന്നതും (പലപ്പോഴും ഉറക്കം കളഞ്ഞ്), അനന്തമായ ഇൻസ്റ്റഗ്രാം സ്ക്രോളിങ്, സമ്മർദ്ദമേറിയ ജോലി സാഹചര്യങ്ങൾ തുടങ്ങിയവയെല്ലാം ബ്രെയ്ൻ ഫോഗിന് കാരണമായേക്കാം. അതേപോലെ നോട്ടിഫിക്കേഷനുകള്‍, സോഷ്യല്‍ മീഡിയകൾ ഓരോ സ്ക്രോളിങിലും നൽകുന്ന ചിന്താഭാരം വർദ്ധിപ്പിക്കുന്ന, ഉത്കണ്ഠയുണ്ടാക്കുന്ന വിവരങ്ങളെല്ലാം ഡിജിറ്റൽ ഓവർലോഡിന് കാരണമായേക്കാം.

    റീൽസുകളിലെ ഉത്തേജിപ്പിക്കുന്ന, അല്ലെങ്കിൽ ആകാംക്ഷ ഭരിതരാക്കുന്ന, ഭയപ്പെടുത്തുന്ന കാര്യങ്ങളെല്ലാം ഡോപമൈൻ‍ ഉത്പാദിപ്പിക്കുകയും തത്കാലം സന്തോഷം, ആകാക്ഷ എന്നിവ ലഭിക്കാൻ കാരണമാകുമെങ്കിലും അവിരാമം ഇത് തുടരുന്നത് നമ്മെ ക്ഷീണിതരാകാൻ കാരണമാകുകയും ചെയ്യുന്നത്രെ. സോഷ്യൽ മീഡിയയ്ക്കും ഇലക്ട്രോണിക് ഉപകരണ ഉപയോഗത്തിനും അതിരുകൾ നിശ്ചയിക്കുക‍യും പഞ്ചസാര, കഫീൻ എന്നിവ പരിമിതപ്പെടുത്തുകയും ചെയ്യുക. പസിലുകൾ അല്ലെങ്കിൽ പുതിയ ഹോബികൾ, ഭാഷ എന്നിവയാൽ നിങ്ങളുടെ തലച്ചോറിനെ ജോലിയെടുപ്പിക്കുക എന്നത് പരീക്ഷിക്കാം. ഒപ്പം ശാരീരിക പ്രവർത്തനങ്ങൾ വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്തുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുമെന്നതിനാൽ വ്യായാമം ചെയ്യുക. അതോടൊപ്പം ഉറക്കം ആവശ്യത്തിനുണ്ടെന്ന് ഉറപ്പുവരുത്തുക. കാര്യങ്ങൾ അപകടകരമാണെന്ന് തോന്നിയാൽ വൈദ്യ സഹായം തേടുക എന്നീ മാർഗങ്ങൾ ബ്രെയ്ൻ ഫോഗിനെ മറികടക്കാന്‍ അവലംബിക്കാം.

  • സുരക്ഷാ ഭീഷണി; ഈ രണ്ട് റഷ്യൻ പ്രദേശങ്ങളിൽ ടെലഗ്രാം ആപ്പിന് നിരോധനം

    സുരക്ഷാ ഭീഷണി; ഈ രണ്ട് റഷ്യൻ പ്രദേശങ്ങളിൽ ടെലഗ്രാം ആപ്പിന് നിരോധനം

    ശത്രു രാജ്യങ്ങൾ ആക്രമണം ആസൂത്രണം ചെയ്യാൻ ടെലിഗ്രാം ആപ്പ് യൂസ് ചെയ്യുന്നെന്ന ഭയത്തെ തുടർന്ന് റഷ്യയിലെ രണ്ട് പ്രദേശങ്ങളിൽ ആപ്പ് നിരോധിച്ചു. തീവ്രവാദം വർധിച്ചുവരുന്നതായി അധികൃതർ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് തെക്കൻ റഷ്യൻ പ്രദേശങ്ങളായ ഡാഗെസ്‍താൻ, ചെച്‌നിയ എന്നിവിടങ്ങളിലാണ് ടെലഗ്രാമിന് നിരോധനം ഏർപ്പെടുത്തിയത്. റഷ്യയിൽ ടെലഗ്രാം പ്രശ്‌നങ്ങളിൽ അകപ്പെടുന്നത് ഇതാദ്യമല്ലെന്ന് 2023 ഒക്ടോബറിൽ ഡാഗെസ്‍താനിൽ നടന്ന ഇസ്രയേൽ വിരുദ്ധ കലാപത്തെ പരാമര്‍ശിച്ച് ഗാംസറ്റോവ് വ്യക്തമാക്കി. ഇസ്രയേലിൽ നിന്ന് വിമാനത്തിൽ എത്തിയ യാത്രക്കാരെ ആക്രമിക്കാൻ നൂറുകണക്കിന് പ്രതിഷേധക്കാർ വിമാനത്താവളത്തിലേക്ക് ഇരച്ചുകയറിയിരുന്നു അന്ന്. സംഭവത്തിൽ നിരവധി പേരെ അധികൃതർ പ്രോസിക്യൂട്ട് ചെയ്തിട്ടുണ്ട്. വിമാനം എത്തിയെന്ന വാർത്ത പ്രാദേശിക ടെലഗ്രാം ചാനലുകളിൽ പ്രചരിച്ചതിനെ തുടർന്ന് അവിടെ ജനക്കൂട്ടം അക്രമത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

    അതേസമയം റഷ്യയിലെ നിരോധനങ്ങളെക്കുറിച്ച് ടെലഗ്രാം ഇതുവരെ പ്രതികരിച്ചില്ല. റഷ്യൻ വംശജനായ പാവേൽ ദുറോവ് സ്ഥാപിച്ച ഈ മെസഞ്ചർ ആപ്പിന് ഏകദേശം ഒരു ബില്യൺ ഉപയോക്താക്കളുണ്ട്. റഷ്യ, യുക്രൈന്‍, മറ്റ് മുൻ സോവിയറ്റ് റിപ്പബ്ലിക്കുകൾ തുടങ്ങിയ ഇടങ്ങളിൽ ഇത് വ്യാപകമായി ഉപയോഗിക്കുന്നു. 2018-ൽ ടെലഗ്രാമിനെ തടയാൻ മോസ്കോ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. മുമ്പ് ഉപയോക്തൃ ഡാറ്റ കൈമാറാനും റഷ്യ പ്ലാറ്റ്‌ഫോമിനോട് ആവശ്യപ്പെട്ടിരുന്നു. പ്ലാറ്റ്‌ഫോമിൽ സംഘടിത കുറ്റകൃത്യങ്ങൾ പ്രോത്സാഹിപ്പിച്ചതിന് ടെലിഗ്രാം സ്ഥാപകൻ പാവേൽ ദുറോവിനെ കഴിഞ്ഞ വർഷം ഫ്രാൻസിൽ അറസ്റ്റ് ചെയ്തിരുന്നു. ഉപയോക്തൃ സ്വകാര്യതയെ സംബന്ധിച്ച ടെലഗ്രാമിന്‍റെ നിലപാട് കാരണം, അതിന്‍റെ സെർവറുകളിൽ എന്ത് സംഭവിച്ചാലും പ്ലാറ്റ്‌ഫോം ഉത്തരവാദിയാണെന്ന് ഫ്രാൻസ് ആരോപിക്കുന്നു.

  • അറിഞ്ഞോ ഇനി നിങ്ങളുടെ വാട്ട്‌സ്ആപ്പിൽ AI-നിർമിത ഗ്രൂപ്പ് ഐക്കണുകൾ സൃഷ്ടിക്കാം

    അറിഞ്ഞോ ഇനി നിങ്ങളുടെ വാട്ട്‌സ്ആപ്പിൽ AI-നിർമിത ഗ്രൂപ്പ് ഐക്കണുകൾ സൃഷ്ടിക്കാം

    വാട്ട്‌സ്ആപ്പിൽ നിരവധി അപ്‌ഡേറ്റുകളാണ് ദിവസംതോറും വന്നുകൊണ്ടിരിക്കുന്നത്. AI-യിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പ് ഐക്കണുകൾ സൃഷ്ടിക്കാൻ വാട്ട്‌സ്ആപ്പ് ഉടൻ തന്നെ ഉപയോക്താക്കളെ അനുവദിക്കുന്നു. വാട്ട്‌സ്ആപ്പിൽ മെറ്റാ AI അവതരിപ്പിച്ചതുമുതൽ, ആപ്പിലെ സവിശേഷതകൾ മെച്ചപ്പെടുത്തുന്നതിനായി മെസേജിംഗ് ആപ്പ് പ്രവർത്തിച്ചുവരികയാണ്. അടുത്തിടെ, WABeta റിപ്പോർട്ട് അനുസരിച്ച്, ഗ്രൂപ്പ് ചാറ്റുകൾക്കായി പ്രൊഫൈൽ ഫോട്ടോകൾ സൃഷ്ടിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ AI- പവർ ഫീച്ചർ ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. മുമ്പ്, വ്യക്തിഗത പ്രൊഫൈൽ ഫോട്ടോകൾ സൃഷ്ടിക്കാൻ കഴിയുന്ന സമാനമായ ഒരു ഫീച്ചർ വാട്ട്‌സ്ആപ്പ് കൊണ്ടുവരുമെന്ന് കരുതിയിരുന്നു. ഈ പ്രതീക്ഷയ്ക്ക് വിരുദ്ധമായി, വ്യക്തിഗത പ്രൊഫൈൽ ചിത്രങ്ങൾക്ക് ഈ കഴിവ് ഇതുവരെ ലഭ്യമല്ല. പകരം, വാട്ട്‌സ്ആപ്പിനുള്ളിൽ മെറ്റാ AI ആക്‌സസ് ഉള്ളവർക്ക് ഇപ്പോൾ അതുല്യവും ഇഷ്ടാനുസൃതവുമായ ഗ്രൂപ്പ് ഇമേജുകൾ സൃഷ്ടിക്കാൻ കൃത്രിമബുദ്ധി ഉപയോഗിക്കാം, ഇത് ദൃശ്യപരമായി വ്യതിരിക്തമായ ഐക്കണുകൾ സജ്ജീകരിക്കുന്നത് എളുപ്പമാക്കുന്നു.

    ഗ്രൂപ്പിന് അനുയോജ്യമായ ഒരു ഇമേജ് ഇല്ലാത്തവരും സഹായത്തിനായി AI-യെ ആശ്രയിക്കാൻ ഇഷ്ടപ്പെടുന്നവരുമായ ഉപയോക്താക്കൾക്ക് ഈ സവിശേഷത പ്രത്യേകിച്ചും ഉപയോഗപ്രദമാണ്. നിലവിലുള്ള ഒരു ചിത്രം തിരയുന്നതിനോ പുതിയത് പകർത്തുന്നതിനോ പകരം, ഉപയോക്താക്കൾക്ക് ഒരു വിവരണം നൽകാൻ കഴിയും, കൂടാതെ മെറ്റാ AI ഒരു പ്രസക്തമായ ചിത്രം സൃഷ്ടിക്കും. സവിശേഷത പല തരത്തിൽ ഉപയോഗിക്കാമെങ്കിലും, ഫ്യൂച്ചറിസ്റ്റിക് സാങ്കേതികവിദ്യ, ഫാന്റസി അല്ലെങ്കിൽ അമൂർത്ത ആശയങ്ങൾ പോലുള്ള നിർദ്ദിഷ്ട തീമുകളെ ചുറ്റിപ്പറ്റിയുള്ള ഗ്രൂപ്പുകൾക്ക് ഈ ഉപകരണം പ്രത്യേകിച്ചും പ്രയോജനകരമാണ്, കാരണം യഥാർത്ഥ ലോക ചിത്രങ്ങൾ ഉദ്ദേശിച്ച സത്ത പൂർണ്ണമായി പിടിച്ചെടുക്കണമെന്നില്ല.

    ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് വാട്ട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ സ്റ്റേബിൾ പതിപ്പ് ഇൻസ്റ്റാൾ ചെയ്ത ചില ഉപയോക്താക്കൾ ഈ ഫീച്ചറിലേക്കുള്ള ആക്‌സസ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു, ഇത് ബീറ്റാ ടെസ്റ്ററുകൾക്ക് അപ്പുറത്തേക്ക് അതിന്റെ ലഭ്യത വ്യാപിക്കുന്നുവെന്ന് സൂചിപ്പിക്കുന്നു. വാട്ട്‌സ്ആപ്പ് ഈ വികസനം ഔദ്യോഗികമായി സ്ഥിരീകരിച്ചു, ഇത് തുടക്കത്തിൽ പ്രതീക്ഷിച്ചതിലും വിശാലമായിരിക്കാമെന്ന് സൂചിപ്പിക്കുന്നു. അപ്‌ഡേറ്റ് കൂടുതൽ ഉപയോക്താക്കളിലേക്ക് എത്തുന്നത് തുടരുന്നതിനാൽ, AI- പവർഡ് ഗ്രൂപ്പ് ഐക്കൺ ജനറേഷൻ ടൂൾ സമീപഭാവിയിൽ വ്യാപകമായി ആക്‌സസ് ചെയ്യാവുന്ന ഒരു ഫീച്ചറായി മാറുമെന്ന് പ്രതീക്ഷിക്കുന്നു.

  • ഇനി പരസ്യമില്ല! അമേരിക്കയിൽ യൂട്യൂബ് ലൈറ്റ് സബ്‌സ്‌ക്രിപ്ഷൻ വന്നു, ഇന്ത്യയിൽ എപ്പോൾ

    ഇനി പരസ്യമില്ല! അമേരിക്കയിൽ യൂട്യൂബ് ലൈറ്റ് സബ്‌സ്‌ക്രിപ്ഷൻ വന്നു, ഇന്ത്യയിൽ എപ്പോൾ

    യൂട്യൂബ് വീഡിയോകൾക്കിടയിലുള്ള പരസ്യം ഒഴിവാക്കുന്നതിനായി പ്രീമിയം സബ്‌സ്‌ക്രിപ്ഷന്റെ ലൈറ്റ് വേർഷൻ അവതരിപ്പിച്ച് ഉപയോക്താക്കൾ നേരിടുന്ന ഈ പ്രശ്നം യൂട്യൂബ് പരിഹരിച്ചിരിക്കുന്നത്. പ്രീമിയം സബ്‌സ്‌ക്രിപ്ഷന്റെ പകുതി പണമടച്ചാൽ മതിയാകും ഇതിന്. കുറഞ്ഞ രീതിയിൽ പരസ്യങ്ങൾ ഉൾപ്പെടുത്തി കൊണ്ട് ഉപഭോക്താക്കൾക്കായി പുതിയ സബ്‌സ്‌ക്രിപ്ഷൻ പ്ലാൻ അവതരിപ്പിച്ച് സബ്സ്‌ക്രിപ്ഷൻ കൂട്ടലാണ് യൂട്യൂബിന്റെ ലക്ഷ്യം. മാസങ്ങളായുള്ള പരീക്ഷണത്തിന് ശേഷമാണ് യൂട്യൂബ് ഔദ്യോഗികമായി പ്രീമിയം ലൈറ്റ് സബ്സ്‌ക്രിപ്ഷൻ പുറത്തുവിട്ടത് എന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ഇതിലൂടെ പൂർണമായും പരസ്യങ്ങളില്ലാത്ത പ്ലാനല്ല, പരസ്യങ്ങൾ കുറവായിരിക്കും എന്നാണ് പ്രീമിയം ലൈറ്റിന്റെ സവിശേഷത. അമേരിക്കയിലാണ് ആദ്യ ഘട്ടമെന്ന നിലയിൽ പ്രീമിയം ലൈറ്റ് അവതരിപ്പിച്ചിരിക്കുന്നത്.

    പരീക്ഷണം വിജയകരമാകുന്നതിന് അനുസരിച്ച് ഇന്ത്യയിലും സേവനം ലഭ്യമാകും. നിലവിൽ യൂട്യൂബിൽ പരസ്യങ്ങൾ ഒഴിവാക്കാനായി പ്രീമിയം സബ്സ്‌ക്രിപ്ഷൻ എടുക്കുകയാണ് വേണ്ടത്. ഇതിനായി ഉപയോക്താക്കൾ നിശ്ചിത തുക മാസവും നൽകുകയും വേണം. പ്രീമിയം സബ്‌സ്‌ക്രിപ്ഷന്റെ ലൈറ്റ് വേർഷനിൽ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്റെ പകുതി പണമടച്ചാൽ മതിയാകും ഇതിന്. പ്രീമിയം ലൈറ്റ് പ്ലാൻ തിരഞ്ഞെടുക്കുന്നവർക്ക് സംഗീത വിഡിയോകളിൽ പരസ്യങ്ങൾ കാണേണ്ടിവരും. യൂട്യൂബ് ലൈറ്റ് പ്രീമിയത്തിന്റെ പ്രോഡക്ട് മാനേജ്മെന്റ് ഡയറക്ടർ ജാക്ക് ഗ്രീൻബർഗിന്റെ ത്രെഡ് പോസ്റ്റ് അനുസരിച്ച്, കുറഞ്ഞ രീതിയിൽ പരസ്യങ്ങൾ ഉൾപ്പെടുത്തി കൊണ്ട് ഉപഭോക്താക്കൾക്കായി പുതിയ സബ്‌സ്‌ക്രിപ്ഷൻ പ്ലാൻ അവതരിപ്പിക്കുന്നത് മികച്ച തീരുമാനമായാണ് യുട്യൂബ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. ഇതിലൂടെ 125 ദശലക്ഷം സബ്സ്‌ക്രൈബർമാരെ കൂടുതൽ കിട്ടുമെന്നാണ് യൂട്യൂബ് പ്രതീക്ഷിക്കുന്നത്.

    പ്രീമിയം ലൈറ്റ് പ്ലാൻ സംഗീത വിഡിയോകളല്ലാത്ത വിഡിയോകൾ കാണുന്നവരെ സഹായിക്കുന്നതാണ്. സംഗീതവിഡിയോകൾ പരസ്യങ്ങളില്ലാതെ കാണാൻ താത്പര്യമുള്ളവർക്ക് പ്രീമിയം സബ്സ്‌ക്രിപ്ഷൻ തന്നെ എടുക്കേണ്ടിവരും. മറ്റ് വിഡിയോകൾ പരസ്യങ്ങളില്ലാതെ തന്നെ സ്ട്രീം ചെയ്യാം. ഏറെക്കാലമായി പ്രീമിയം ലൈറ്റ് സബ്സ്‌ക്രിപ്ഷൻ പ്ലാനുകൾ പലയിടത്തും പരീക്ഷിച്ചുവരികയാണെന്ന് യൂട്യൂബ്.

    താമസിയാതെ ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും യൂട്യൂബ് പ്രീമിയം ലൈറ്റ് സബ്സ്‌ക്രിപ്ഷൻ അവതരിപ്പിക്കും. ഇന്ത്യയിൽ 149 രൂപയാണ് പ്രതിമാസം യൂട്യൂബ് പ്രീമിയത്തിനായി മുടക്കേണ്ടത്. വിദ്യാർത്ഥികൾക്ക് 99 രൂപ. പ്രതിമാസം 299 രൂപയ്ക്ക് ഫാമിലി പ്ലാൻ ആസ്വദിക്കാം. യൂട്യൂബ് മ്യൂസിക് പ്രീമിയം സബ്സ്‌ക്രിപ്ഷൻ പ്രതിമാസം 119 രൂപയ്ക്കും ലഭിക്കുമെന്നാണ് വിലയിരുത്തൽ.

  • ആപ്പിളിന് നേട്ടം; ഇന്ത്യയിലെ സ്‍മാർട്ട്‌ഫോൺ കയറ്റുമതിയിൽ കുറവ്

    ആപ്പിളിന് നേട്ടം; ഇന്ത്യയിലെ സ്‍മാർട്ട്‌ഫോൺ കയറ്റുമതിയിൽ കുറവ്

    2025 ന്റെ ആദ്യ മാസം ഇന്ത്യയിൽ സ്മാർട്ട്‌ഫോൺ കയറ്റുമതി കുറഞ്ഞതോടെ മൊബൈല്‍ വിപണിയിൽ ഇടിവ്. വിപണിയിലെ ഈ മാന്ദ്യം ഉണ്ടായിരുന്നിട്ടും, ആപ്പിളും ഒപ്പോയും ഈ കാലയളവിൽ വളർച്ച രേഖപ്പെടുത്തിയെന്ന് ഐഡിസി റിപ്പോർട്ട് വ്യക്തമാക്കുന്നു. 2024ൽ ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണി നാല് ശതമാനം വാർഷിക വളർച്ച (YoY) രേഖപ്പെടുത്ത ശേഷമാണ് ഈ മാന്ദ്യം ഉണ്ടാകുന്നത്. രാജ്യത്ത് ഈ വര്‍ഷം (2025) ജനുവരിയിൽ ആപ്പിൾ ശക്തമായ വാര്‍ഷിക വളർച്ചാ കണക്കുകൾ രേഖപ്പെടുത്തി. എങ്കിലും, മൊത്തത്തിലുള്ള ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ കയറ്റുമതിയിൽ ഇടിവുണ്ടായി. വർഷത്തിലെ ആദ്യ മാസത്തിലെ ദുർബലമായ ഉപഭോക്തൃ ഡിമാൻഡാണ് ഈ ഇടിവിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷത്തെ മിച്ച ഇൻവെന്‍ററിയും ഇതിനെ ബാധിച്ചുവെന്ന് റിപ്പോർട്ട് പറയുന്നു. അതേസമയം ശക്തമായ ഷിപ്പിംഗ് നമ്പറുകൾ കാരണം ടെക് ഭീമനായ ആപ്പിളിന് ജനുവരിയിൽ വിപണിയിൽ ആദ്യ അഞ്ച് സ്ഥാനം നേടാൻ കഴിഞ്ഞു.

    ജനുവരിയിൽ ആപ്പിൾ ഏറ്റവും ശക്തമായ കമ്പനിയായി ഉയർന്നുവന്നു. കയറ്റുമതിയിൽ വാർഷികാടിസ്ഥാനത്തിൽ 11.7 ശതമാനം വളർച്ച ആപ്പിൾ നേടി. ഐഡിസി ഡാറ്റ പ്രകാരം, തുടർച്ചയായ അഞ്ച് മാസമായി ഇന്ത്യയിലെ മികച്ച അഞ്ച് ബ്രാൻഡുകളിൽ ആപ്പിൾ സ്ഥാനം പിടിച്ചിട്ടുണ്ട്.

    2025 ജനുവരിയിൽ ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണി വാർഷിക ഇടിവിന് സാക്ഷ്യം വഹിച്ചു എന്നാണ് റിപ്പോർട്ടുകൾ. ലിങ്ക്ഡ്ഇനിൽ പോസ്റ്റ് ചെയ്ത ഇന്റർനാഷണൽ ഡാറ്റ കോർപ്പറേഷൻ (IDC) റിപ്പോർട്ട് അനുസരിച്ച്, സ്മാർട്ട്‌ഫോൺ ബ്രാൻഡുകൾ ജനുവരിയിൽ മൊത്തം 11.1 ദശലക്ഷം യൂണിറ്റുകൾ കയറ്റുമതി ചെയ്തു, 2024-ലെ ഇതേ മാസവുമായി താരതമ്യപ്പെടുത്തുമ്പോൾ 9.7 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2024 ലെ നാലാം പാദത്തിലെ വിൽപ്പന ഇടിവാണ് ഇതിനുകാരണമെന്ന് ഐഡിസി റിപ്പോർട്ട് പറയുന്നു. അതേസമയം 2024-ൽ, ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണി കയറ്റുമതിയിൽ നാല് ശതമാനം വാർഷിക വളർച്ച കൈവരിച്ചിരുന്നു എന്നതാണ് ശ്രദ്ധേയം.

  • ഒരു കൊല്ലത്തേക്കുള്ള വാര്‍ഷിക പ്ലാൻ; പുതിയ പ്രഖ്യാപനവുമായി ബിഎസ്എൻഎൽ

    ഒരു കൊല്ലത്തേക്കുള്ള വാര്‍ഷിക പ്ലാൻ; പുതിയ പ്രഖ്യാപനവുമായി ബിഎസ്എൻഎൽ

    ഒരു കൊല്ലത്തേക്കുള്ള വാര്‍ഷിക പ്ലാൻ പ്രഖ്യാപനവുമായി ബിഎസ്എൻഎൽ. എന്നാൽ മറ്റ് സർവീസ് പ്രൊവൈഡർമാരെക്കാൾ രണ്ട് മാസം കൂടി അധികം നല്‍കി 14 മാസത്തേക്കാണ് പ്ലാൻ പ്രഖ്യാപിച്ചിരിക്കുന്നത്. വില വെറും 2398 രൂപയും! ജിയോ പോലുള്ള സ്വകാര്യ കമ്പനികൾ 12 മാസത്തെ പ്ലാനിന് പോലും 3500 രൂപയിലധികം ഈടാക്കുമ്പോഴാണ് ബിഎസ്എൻഎൽ ഇത്രയും കുറഞ്ഞ നിരക്കിൽ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. ദിവസവും 2 ജിബി ഡാറ്റ, അനിയന്ത്രിതമായ കോൾ, ദിവസേന 100 സൗജന്യ എസ്എംഎസ് ഓപ്‌ഷനുകൾ എന്നിവയും പ്ലാനിലുണ്ട്.

    നിലവിൽ ജമ്മു കശ്മീർ മേഖലയിൽ മാത്രമാണ് ഈ പ്ലാൻ ലഭിക്കുക. മറ്റ് സംസ്ഥാനങ്ങളിലേക്ക് ഇവ വ്യാപിപ്പിക്കുന്ന കാര്യം ബിഎസ്എൻഎല്ലിന്റെ പരിഗണനയിലുണ്ട്. വാര്‍ഷിക പ്ലാനുകൾക്ക് രാജ്യമെമ്പാടും സ്വീകാര്യത വർധിച്ചുവരുന്ന സമയത്ത്, ഉടൻ തന്നെ പുതിയ പ്ലാൻ രാജ്യമെമ്പാടും ബിഎസ്എന്‍എല്‍ നടപ്പിലാക്കുമെന്നാണ് പ്രതീക്ഷ.

  • അടിപൊളി മാറ്റം! ഇൻസ്റ്റഗ്രാമിൽ ഇനി മെസ്സേജുകളും പിൻ ചെയ്ത് വെക്കാം, കൂടാതെ ഗ്രൂപ്പ് ചാറ്റിന് ക്യുആർ കോഡും

    അടിപൊളി മാറ്റം! ഇൻസ്റ്റഗ്രാമിൽ ഇനി മെസ്സേജുകളും പിൻ ചെയ്ത് വെക്കാം, കൂടാതെ ഗ്രൂപ്പ് ചാറ്റിന് ക്യുആർ കോഡും

    ഇൻസ്റ്റഗ്രാമിൽ പുതിയ മാറ്റങ്ങൾ. സൗഹൃദ സംഭാഷണങ്ങളും ഗ്രൂപ്പ് ചാറ്റുകളും കൂടുതൽ വ്യത്യസ്ത അനുഭവത്തിലേക്ക് മാറ്റുകയാണ് ലക്ഷ്യം. ഗ്രൂപ്പ് ചാറ്റുകൾക്ക് ക്യുആർ കോടും മെസ്സേജുകൾ ഇഷ്ടഭാഷയിലേക്ക് വിവർത്തനം ചെയ്യാനും മ്യൂസിക് സ്റ്റിക്കറുകൾ അയക്കാനും കഴിയുന്ന നിരവധി ഫീച്ചറുകളാണ് പുറത്തിറക്കിയത്. മറ്റുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ഇൻസ്റ്റഗ്രാമിനെ വ്യത്യസ്തമാക്കുന്നത് അതിന്റെ വീഡിയോ കണ്ടൻറുകൾ തന്നെയാണ്. ഇൻസ്റ്റഗ്രാമിലൂടെ ഒരു മിനുട്ട് മാത്രമുള്ള കണ്ടൻറുകൾ പങ്കുവെച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരായവർ വരെ ഏറെയാണ്. കൂടാതെ സിനിമാ സെലിബ്രിറ്റിക്കൾ, കായിക താരങ്ങൾ തുടങ്ങിയവരും ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ഇൻസ്റ്റഗ്രാം. എന്നാൽ ഇൻസ്റ്റഗ്രാം പുറത്തിറക്കിയ പുതിയ ഫീച്ചറുകളാണ് ഇപ്പോൾ ചർച്ചാ വിഷയം. മൊത്തത്തിൽ മാറ്റം വരുത്തിയിട്ടില്ലെങ്കിലും ഡിഎം (ഡയറക്ട് മെസ്സേജ്) അതായത് മെസ്സേജ് സെക്ഷനിലാണ് പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചത്.

    ഇനി മുതൽ ഇൻസ്റ്റഗ്രാമിൽ സുഹൃത്തുക്കൾ അയക്കുന്ന റീലുകളും മെസ്സേജുകളും പിൻ ചെയ്ത് വെക്കാൻ കഴിയുന്ന ഫീച്ചറാണ് ഏറ്റവും ശ്രദ്ധേയം. മെറ്റയുടെ മെസ്സേജിങ് ആപ്പായ വാട്‌സ്ആപ്പിൽ ഈ ഫീച്ചർ നേരത്തെ തന്നെ ലഭ്യമായിരുന്നു. എന്നാൽ ഇനി മുതൽ ഇൻസ്റ്റഗ്രാമിലും ഈ ഉപകാരപ്രദമായ ഫീച്ചർ ലഭ്യമാവും. ഏത് മെസ്സേജ് ആണോ പിൻ ചെയ്ത് വെക്കേണ്ടത്, അത് ഹോൾഡ് ചെയ്താൽ പിൻ എന്ന ഒപ്ഷൻ വരികയും പിൻ ചെയ്ത് വെക്കാൻ കഴിയുകയും ചെയ്യും. അതുപോലെ പുതുതായി വന്ന മറ്റൊരു ശ്രദ്ധേയമായ ഫീച്ചറാണ് മെസ്സേജുകൾ സ്വന്തം ഭാഷയിലേക്ക് മാറ്റാൻ കഴിയുന്ന ട്രാൻസിലേഷൻ ഒപ്ഷൻ. മറ്റു ആപ്പുകളുടെ സഹായമില്ലാതെ തന്നെ ഇൻസ്റ്റഗ്രാമിലെ മെസ്സേജ് വിൻഡോയിൽ നിന്നുകൊണ്ട് തന്നെ മെസ്സേജുകൾ ട്രാൻസിലേറ്റ് ചെയ്യാം. ഏത് മെസ്സേജ് ആണോ ട്രാൻസിലേറ്റ് ചെയ്യേണ്ടത് അത് ഹോൾഡ് ചെയ്ത് പിടിച്ചാൽ ട്രാൻസിലേഷൻ ഒപ്ഷൻ ലഭിക്കും. ഇതര ഭാഷകൾ സംസാരിക്കുന്നവരോട് എളുപ്പത്തിൽ ആശയവിനിമയം നടത്താൻ ഈ ഫീച്ചർ ഏറെ ഉപകാരപ്രദമാണ്. ഗ്രൂപ്പ് ചാറ്റുകൾക്ക് ക്യുആർ കോഡ് കൊണ്ടുവന്നതാണ് മറ്റൊരു ഫീച്ചർ. ഗ്രൂപ്പ് ചാറ്റിൽ ആരെങ്കിലും ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ ഗ്രൂപ്പ് തുറന്ന് മുകളിലെ ഗ്രൂപ്പ് നെയിമിൽ ടാപ് ചെയ്യുക. അവിടെ invite link എന്ന ഒപ്ഷൻ കാണും. അതിൽ ക്ലിക്ക് ചെയ്താൽ ക്യുആർ കോഡ് ഒപ്ഷനും ലഭിക്കും. ഇത് സുഹൃത്തുക്കൾക്കോ കുടുംബാംഗങ്ങൾക്കോ അയക്കാൻ കഴിയും. ഈ ക്യുആർ കോഡ് ഉപയോഗിച്ച് അവർക്ക് ഗ്രൂപ്പ് ചാറ്റിൽ പ്രവേശിക്കാനും കഴിയും. ഏറ്റവും രസകരമായ ഫീച്ചറാണ് മ്യൂസിക് സ്റ്റിക്കർ. ഇൻസ്റ്റഗ്രാം മെസ്സേജ് ഒപ്ഷനിൽ നിന്ന് പുറത്തുപോകാതെ സുഹൃത്തുക്കൾക്ക് മ്യൂസിക് അയക്കാൻ ഈ ഫീച്ചർ സഹായിക്കുന്നു.

  • പരസ്യം കാണാൻ വയ്യേ? എങ്കിൽ ഇതാ യുട്യൂബിൽ പുതിയ ബജറ്റ് ഫ്രണ്ട്‌ലി ലൈറ്റ് സബ്‌സ്‌ക്രിപ്ഷൻ വരുന്നു

    പരസ്യം കാണാൻ വയ്യേ? എങ്കിൽ ഇതാ യുട്യൂബിൽ പുതിയ ബജറ്റ് ഫ്രണ്ട്‌ലി ലൈറ്റ് സബ്‌സ്‌ക്രിപ്ഷൻ വരുന്നു

    യൂട്യൂബിൽ വീഡിയോകൾ കാണുമ്പോൾ ഉപയോക്താക്കളെ ശല്ല്യപ്പെടുത്തുന്ന പ്രധാന ഘടകമാണ് പരസ്യങ്ങൾ. പ്രീമിയം സബ്‌സ്‌ക്രിപ്ഷന്റെ ലൈറ്റ് വേർഷൻ അവതരിപ്പിച്ചാണ് ഉപയോക്താക്കൾ നേരിടുന്ന ഈ പ്രശ്നം പരിഹരിക്കാൻ യുട്യൂബ് തയ്യാറായിരിക്കുന്നത്. നിലവിൽ പരസ്യങ്ങൾ ഒഴിവാക്കാനായി പ്രീമിയം സബ്സ്‌ക്രിപ്ഷൻ എടുക്കുകയാണ് വേണ്ടത്. ഇതിനായി ഉപയോക്താക്കൾ നിശ്ചിത തുക മാസവും നൽകുകയും വേണം. പ്രീമിയം സബ്‌സ്‌ക്രിപ്ഷന്റെ ലൈറ്റ് വേർഷനിൽ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്റെ പകുതി പണമടച്ചാൽ മതിയാകും ഇതിന്. പ്രീമിയം സബ്‌സ്‌ക്രിപ്ഷനേക്കാൾ കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്ഷനിലൂടെ യുട്യൂബ് പ്രക്ഷകർക്ക് നൽകുകയാണ് ലക്ഷ്യം പ്രീമിയം സബ്‌സ്‌ക്രിപ്ഷന്റെ പകുതി വിലയായിരിക്കും പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്ഷന് എന്നാണ് ‘ദി വെർജ്’ നൽകുന്ന റിപ്പോർട്ടുകളിൽ പറയുന്നത്. യുട്യൂബ് പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്ഷൻ കുറഞ്ഞ പരസ്യങ്ങളോടെ ആയിരിക്കും ലഭ്യമാകുക. മിക്ക വീഡിയോകളിലും പരസ്യമില്ലാത്ത സേവനം നൽകുമെങ്കിലും, പാട്ടുകളിലും ഷോർട്ട് വീഡിയോകളിലും പരസ്യം ഉൾകൊള്ളിച്ചു കൊണ്ടായിരിക്കും പ്ലാൻ നടപ്പിലാക്കുകയെന്നും യുട്യൂബ് പറയുന്നു.

    എന്നാൽ പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്ഷൻ എടുക്കുന്നവർക്ക് ആഡ് ഫ്രീ സ്ട്രീമിങ്, ഓഫ്‌ലൈൻ ഡൗൺലോഡുകൾ, യുട്യൂബ് മ്യൂസിക്കിലെ ബാക്ക്ഗ്രൗണ്ട് പ്ലേ തുടങ്ങിയ ആനുകൂല്യങ്ങൾ നഷ്ടമായേക്കാം. പ്ലാനുകളിൽ യുട്യൂബ് വില വർധിപ്പിച്ചതോടെ പരസ്യങ്ങളുടെ എണ്ണം കുറയാനുള്ള സാധ്യതകളുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ബ്ലൂബർഗ് മാർഗ് ഗുർമൻ എന്ന ഉപയോക്താവിന്റെ ത്രെഡ് പോസ്റ്റ് അനുസരിച്ച്, കുറഞ്ഞ രീതിയിൽ പരസ്യങ്ങൾ ഉൾപ്പെടുത്തി കൊണ്ട് ഉപഭോക്താക്കൾക്കായി പുതിയ സബ്‌സ്‌ക്രിപ്ഷൻ പ്ലാൻ അവതരിപ്പിക്കുന്നത് മികച്ച തീരുമാനമായാണ് യുട്യൂബ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. യുട്യൂബ് പ്രീമിയം ലൈറ്റിന്റെ വില പ്രതിമാസം 8.99 ഡോളറും, യുട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്ഷന്റെ വില 16.99 ഡോളറുമാണ്. പുതിയ പ്ലാനിന്റെ വില പ്രീമിയം സബ്‌സ്‌ക്രിപ്ഷനേക്കാൾ 50 ശതമാനം കുറവായിരിക്കുമെന്നാണ് ഇത് കാണിക്കുന്നത്. എന്നാൽ യുട്യൂബ് പ്രീമിയം ലൈറ്റിന്റെ വാർഷിക സബ്‌സ്‌ക്രിപ്ഷനെ കുറിച്ച് നിലവിൽ സ്ഥിരീകരണമൊന്നും ഇതുവരെ വന്നിട്ടില്ല.

    2021ലാണ് പ്രീമിയം ലൈറ്റ് യുട്യൂബ് പരീക്ഷിക്കാനാരംഭിച്ചത്. യൂറോപ്യൻ വിപണി ലക്ഷ്യമിട്ടായിരുന്നു യുട്യൂബിന്റെ ആദ്യനീക്കം. പിന്നീട് ജർമ്മനി, തായ്‌ലൻഡ്, ഓസ്ട്രേലിയ തുടങ്ങിയ തിരഞ്ഞെടുത്ത രാജ്യങ്ങളിൽ കൂടി യുട്യൂബ് പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചിരിക്കുകയായിരുന്നു. പരീക്ഷണം വിജയകരമാകുന്നതിന് അനുസരിച്ച് ഇന്ത്യയിലും സേവനം ലഭ്യമാകും. യുട്യൂബ് പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്ഷൻ ഇന്ത്യയിൽ ലഭ്യമാകുമോ എന്നതിനെ കുറിച്ച് നിലവിൽ വിവരങ്ങളൊന്നും തന്നെയില്ല. പ്രതിമാസം 149 രൂപയാണ് ഇന്ത്യയിൽ സാധാരണ പ്രീമിയം പ്ലാനിന്റെ നിലവിലെ വില വരുന്നത്. അതിനാൽ തന്നെ യുട്യൂബ് പ്രീമിയം ലൈറ്റ് സബ്‌സ്‌ക്രിപ്ഷൻ രാജ്യത്ത് അവതരിപ്പിക്കുകയാണെങ്കിൽ ഏകദേശം 75 രൂപയ്ക്ക് ലഭ്യമാകാകും. മിക്ക വീഡിയോകളിലും പരസ്യരഹിത ഉപയോക്തൃ അനുഭവമാണ് പ്രീമിയം ലൈറ്റിലൂടെ ലഭിക്കുന്നത്. എന്നാൽ ഉപയോക്താക്കൾക്ക് സംഗീത ഉള്ളടക്കത്തിലും ഹ്രസ്വ വീഡിയോകളിലും നാമ മാത്രമായി പരസ്യങ്ങൾ കാണാനാകും. അതേസമയം, പ്രീമിയം ലൈറ്റ് വരിക്കാർക്ക് യൂട്യൂബ് മ്യൂസിക്കിൽ ഓഫ്‌ലൈൻ ഡൗൺലോഡുകൾ, ബാക്ക്ഗ്രൗണ്ട് പ്ലേ തുടങ്ങിയ ആനുകൂല്യങ്ങൾ ആസ്വദിക്കാൻ സാധിക്കില്ല എന്ന പോരായ്മ കൂടി ഇതിൽ നിലനിൽക്കുന്നുണ്ട്. ഇന്ത്യയിൽ എത്തിയാൽ മറ്റു രാജ്യങ്ങളിലെ പോലെ തന്നെ കുറഞ്ഞ പരസ്യത്തിൽ യൂട്യൂബിൽ വീഡിയോകാൾ കാണാൻ ഇന്ത്യയിൽ ഉള്ളവർക്കും കഴിയും.

  • കേട്ടുകൊണ്ടിരിക്കാൻ സമയമില്ലേ? എങ്കിൽ ഇനി വാട്സ്ആപ്പ് വോയിസ് മെസ്സേജ് ടെക്‌സ്റ്റ് ആക്കാം

    കേട്ടുകൊണ്ടിരിക്കാൻ സമയമില്ലേ? എങ്കിൽ ഇനി വാട്സ്ആപ്പ് വോയിസ് മെസ്സേജ് ടെക്‌സ്റ്റ് ആക്കാം

    പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് ഉപയോക്താക്ക് കാര്യങ്ങൾ ഏറ്റവും വേഗത്തിലാക്കുകയാണ് വാട്സ്ആപ്പ്. വോയിസ് മെസേജ് വായിക്കാവുന്ന തരത്തിൽ ടെക്സ്റ്റ് രൂപത്തിലാക്കി ഉപഭോക്താക്കളുടെ മനസിൽ കൂടുതൽ ഇടംപിടിക്കുകയാണ് ജനപ്രിയ മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. വോയിസ് മെസേജ് കേൾക്കാൻ കഴിയാതെ വരുന്ന സാഹചര്യങ്ങൾ കണക്കിലെടുത്താണ് പുതിയ അപ്‌ഡേഷൻ വാട്സ്ആപ്പ് കൊണ്ടു വന്നിരിക്കുന്നത്. ഇനി നിങ്ങൾ തിരക്കേറിയ സ്ഥലത്തോ മീറ്റിങ്ങിലോ ആയ സന്ദർഭങ്ങളിലാണെങ്കിൽ വോയിസ് മെസേജ് കേൾക്കാൻ കഴിയാതെ വരുമ്പോൾ ഇനി നിങ്ങൾക്ക് വോയിസ് സന്ദേശത്തെ ടെക്സ്റ്റ് രൂപത്തിലേക്ക് മാറ്റി വായിക്കാനാകും. വോയ്‌സ് മെസേജുകളെ വായിക്കാവുന്ന തരത്തിൽ ടെക്സ്റ്റ് മെസേജുകളുടെ രൂപത്തിലാക്കുന്നതാണ് വോയ്‌സ് മെസേജ് ട്രാൻസ്‌ക്രിപ്റ്റ് ഫീച്ചർ.
    ശബ്ദ രൂപത്തിലുള്ള മെസേജ് അക്ഷര രൂപത്തിലേക്ക് മാറുന്നത് ഡിവൈസിനുള്ളിൽ വെച്ച് തന്നെയായിരിക്കും. ഇത് പൂർണമായും സുരക്ഷിതമായിരിക്കുമെന്നുമാണ് മെറ്റയുടെ അഭിപ്രായം. വോയിസ് മെസേജിലെ ഉള്ളടക്കം വാട്‌സ്ആപ്പ് അധികൃതർക്ക് പോലും മനസിലാക്കാനാകില്ലെന്നും മെറ്റ ഉറപ്പു നൽകുന്നുണ്ട്. നിലവിൽ വാട്‌സ്ആപ്പ് പുറത്തിറക്കിയ ഫീച്ചറുകളിൽ മികച്ചതാവാൻ ഇത് സാധ്യതയുണ്ട്.

    ഇതോടെ കേൾക്കാനായില്ലെങ്കിലും മെസേജ് എന്തെന്ന് വായിക്കാം. വോയിസ് മെസേജിന് തൊട്ടുതാഴെ തന്നെയാണ് ഇത്തരത്തിൽ വാട്‌സ്ആപ്പ് വോയിസ് മെസേജ് ട്രാൻസ്‌ക്രിപ്റ്റ് വായിക്കാനായി പ്രത്യക്ഷപ്പെടുന്നതും. ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, റഷ്യൻ എന്നെ ഭാഷകളിലാണ് നിലവിൽ ട്രാൻസ്‌ക്രിപ്റ്റ് സംവിധാനമുള്ളത്. ഹിന്ദിയോ മറ്റ് ഇന്ത്യൻ പ്രാദേശിക ഭാഷകളോ നിലവിൽ ലഭ്യമല്ല. വോയ്‌സ് ടെക്സ്റ്റാക്കി മാറ്റാൻ വാട്‌സ്ആപ്പിലെ സെറ്റിങ്‌സിൽ മാറ്റം വരുത്തണം. ഇതിനായി വാട്സ്ആപ്പ് സെറ്റിംഗ്സ് തുറന്ന് ചാറ്റ്‌സിൽ ടാപ്പ് ചെയ്യുക. തുടർന്ന് താഴേക്ക് സ്‌ക്രോൾ ചെയ്ത് വോയ്‌സ് മെസേജ് ട്രാൻസ്‌ക്രിപ്റ്റ് എന്ന ഓപ്ഷൻ ടാഗിൾ ചെയ്യുക. ഇപ്പോൾ കാണിക്കുന്ന ഓപ്ഷനുകളിൽ നിന്ന് നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഷ തിരഞ്ഞെടുക്കാം.

    2024 നവംബറിലാണ് വാട്സ്ആപ്പ് വോയിസ് മെസ്സേജ് ട്രാൻസ്‌ക്രിപ്ഷൻ പുറത്തിറക്കുന്നതായി അറിയിച്ചത്. യാത്രകൾക്കിടയിലും ബഹളങ്ങൾക്കിടയിലും വോയിസ് മെസ്സേജ് കേൾക്കാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ ഈ ഫീച്ചർ ഉപകാരപ്രദമാകും. ഓൺ ഡിവൈസ് പ്രോസസിങ്ങിലൂടെയാണ് വോയിസ് മെസേജുകളെ ടെക്സ്റ്റ് മെസേജുകളാക്കുന്നത്. ഈ വിവരങ്ങളെല്ലാം സുരക്ഷിതമായിരിക്കുമെന്നും, യാതൊരു വിവരവും തങ്ങൾ ശേഖരിക്കില്ലെന്നും വാട്സ്ആപ്പ് തന്നെ പറയുന്നുണ്ട്. വോയ്സ് മെസ്സേജ് ട്രാൻസ്‌ക്രിപ്ഷൻ ഫീച്ചർ ആൻഡ്രോയിഡ് ഫോണുകളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. ഉടൻ തന്നെ ഐഒഎസ് ഫോണുകളിലും ഫീച്ചർ ലഭ്യമാകുന്നും വാട്സാപ്പ് അറിയിച്ചിട്ടുണ്ട്. ടൈപ്പ് ചെയ്തതും എന്നാൽ അയക്കാൻ വിട്ടുപോയതോ സെന്റ് ആവാത്തതോ ആയ മെസേജുകൾ ലിസ്റ്റ് ചെയ്യുന്ന ‘ഡ്രാഫ്റ്റ്’ ഫീച്ചർ വാട്‌സ്ആപ്പിൽ ഉടൻ വരുമെന്ന് മെറ്റ അടുത്തിടെ അറിയിച്ചിരുന്നു. ഇതിന് പുറമെ വാട്‌സ്ആപ്പ് വഴിയുള്ള ചിത്രങ്ങൾ റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തി യാഥാർഥ്യം ബോധ്യപ്പെടുത്തുന്ന ഫീച്ചറും വാട്‌സ്ആപ്പിൽ ഉടൻ വരുന്നുണ്ടെന്നാണ് പുറത്തു വരുന്ന പുതിയ വിവരങ്ങൾ.

    2025 ജനുവരിയിലാണ് ചാറ്റ് അനുഭവം കൂടുതൽ സംവേദനാത്മകവും രസകരവും സൗകര്യപ്രദവുമാക്കുന്നതിനായി നിരവധി ബീറ്റ സവിശേഷതകൾ മെറ്റ പുറത്തിറക്കിയത്. ഉപയോക്താക്കൾക്ക് എഐ പവർ ചെയ്ത കഥാപാത്രങ്ങളുമായി സംവദിക്കാൻ കഴിയുന്ന എഐ സ്റ്റുഡിയോ ഫീച്ചർ വാട്‌സ്ആപ്പ് ഈയടുത്ത് അവതരിപ്പിച്ചിരുന്നു. കൂടാതെ ഇൻസ്റ്റഗ്രാമിലെ സമാന ഫീച്ചറുമായി വാട്സ്ആപ്പ് എത്തിയിരുന്നു. പങ്കുവെക്കുന്ന സ്റ്റോറികൾക്കും പോസ്റ്റുകൾക്കും ഉപയോക്താക്കൾക്ക് മ്യൂസിക് ചേർക്കാനുള്ള ഫീച്ചർ അവതരിപ്പിച്ചിരുന്നു.

  • അറിഞ്ഞോ? യൂട്യൂബിൽ വീണ്ടും മാറ്റങ്ങൾ വരുന്നു; വരുമാനം മുഖ്യം

    അറിഞ്ഞോ? യൂട്യൂബിൽ വീണ്ടും മാറ്റങ്ങൾ വരുന്നു; വരുമാനം മുഖ്യം

    യൂട്യൂബ് വമ്പൻ മാറ്റത്തിന് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. സബ്‌സ്‌ക്രിപ്ഷൻ ആവശ്യമുള്ള കണ്ടൻറുകൾ കൂടുതലായി ഉൾപ്പെടുത്താൻ പോകുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ നെറ്റ്ഫ്‌ലിക്‌സ് ആമസോൺ പോലെയുള്ള വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ് ഫോമിലേക്ക് മാറാനും നീക്കമുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. പരസ്യ വരുമാനത്തിലുപരി കൂടുതൽ വരുമാനം കണ്ടെത്താനാണ് യൂട്യബ് ഈ രീതിയിലേക്കുള്ള മാറ്റം കൊണ്ട് പ്രതീക്ഷിക്കുന്നതെന്നാണ് ടെക് വിദഗ്ദരുടെ കണ്ടെത്തൽ. വർഷങ്ങൾക്ക് മുമ്പ് യൂട്യൂബ് പ്രൈംടൈം ചാനലുകൾ അവതരിപ്പിച്ചിരുന്നു. ഇത് ഉപയോക്താക്കൾക്ക് മാക്‌സ്, പാരാമൗണ്ട് പ്ലസ് പോലുള്ള സേവനങ്ങളിലേക്ക് നേരിട്ട് സബ്സ്‌ക്രൈബ് ചെയ്യാൻ കഴിഞ്ഞിരുന്നു. എന്നാൽ ഈ സേവനം കമ്പനി തുടർന്നു കൊണ്ടു പോയില്ല. വൈകാതെ തന്നെ നിർത്തി. പക്ഷെ നിലവിലെ റിപ്പോർട്ട് പ്രകാരം ഈ രീതിയിലേക്കുള്ള മടക്കയാത്രയിലാണ് യൂട്യൂബ് എന്ന് അനുമാനിക്കാം.

    ഈ മാറ്റം പ്രാബല്യത്തിലായാൽ എറ്റവും കൂടുതൽ ഗുണം ചെയ്യുക യുട്യൂബർമാർക്കാണ്. അവരുടെ വീഡിയോ കണ്ടൻറുകൾ ഉള്ളടക്കത്തിനനുസരിച്ച് എപ്പിസോഡുകളായും സീസണുകളായും സെറ്റ് ചെയ്യാൻ കഴിയും. പല യൂട്യൂബർമാരും അവരുടെ വീഡിയോ കണ്ടൻറുകൾ ഇതേ രീതിയിൽ സെറ്റ് ചെയ്യുന്നുണ്ടെങ്കിലും പുതിയ അപ്‌ഡേറ്റ് വരുമ്പോൾ പ്ലേലിസ്റ്റ് സിസ്റ്റമായാണ് വീഡിയോകൾ കാണാൻ സാധിക്കുക. ഇത് വീഡിയോകൾ പെട്ടെന്ന് ഫൈൻഡ് ചെയ്യാൻ ഈ അപ്ഡേറ്റ് വളരെ എളുപ്പമാക്കും. പരസ്യത്തിൽ നിന്നുള്ള വരുമാനത്തോടൊപ്പം സബ്‌സ്‌ക്രിപ്ഷൻ വഴിയും വരുമാനം കൂട്ടാൻ യൂട്യൂബ് നേരത്തെ പദ്ധതികൾ അവതരിപ്പിച്ചിരുന്നു. എന്നാൽ പുതിയ റിപ്പോർട്ട് പ്രകാരം കൂടുതൽ വരുമാനം കണ്ടെത്താൻ വേണ്ടിയാണ് യൂട്യൂബ് ഇത്തരമൊരു നീക്കം നടത്തുന്നയെതന്നാണ് ടെക് വിദഗ്ദരുടെ അഭിപ്രായം. യൂട്യൂബിൽ വീഡിയോകൾ കാണുമ്പോൾ ഉപയോക്താക്കളെ ശല്ല്യപ്പെടുത്തുന്ന പ്രധാന ഘടകമായ പരസ്യങ്ങൾ ഒഴിവാക്കാനായി പ്രീമിയം സബ്സ്‌ക്രിപ്ഷന്റെ ലൈറ്റ് വേർഷൻ യൂട്യൂബ് അവതരിപ്പിച്ചിരുന്നു. ലൈറ്റ് വേർഷനിൽ പ്രീമിയം സബ്സ്‌ക്രിപ്ഷന്റെ പകുതി പണമടച്ചാൽ മതിയാകും ഇതിന്. പ്രീമിയം സബ്സ്‌ക്രിപ്ഷനേക്കാൾ കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന പ്രീമിയം ലൈറ്റ് സബ്സ്‌ക്രിപ്ഷനിലൂടെ യുട്യൂബ് പ്രേക്ഷകർക്ക് നൽകുകയാണ് ലക്ഷ്യം. പ്രീമിയം സബ്സ്‌ക്രിപ്ഷന്റെ പകുതി വിലയായിരിക്കും പ്രീമിയം ലൈറ്റ് സബ്സ്‌ക്രിപ്ഷന്. യുട്യൂബ് പ്രീമിയം ലൈറ്റ് സബ്സ്‌ക്രിപ്ഷൻ കുറഞ്ഞ പരസ്യങ്ങളോടെ ആയിരിക്കും ലഭ്യമാകുക. മിക്ക വീഡിയോകളിലും പരസ്യമില്ലാത്ത സേവനം നൽകുമെങ്കിലും, പാട്ടുകളിലും ഷോർട്ട് വീഡിയോകളിലും പരസ്യം ഉൾകൊള്ളിച്ചു കൊണ്ടായിരിക്കും പ്ലാൻ നടപ്പിലാക്കുകയെന്നും യുട്യൂബ് അറിയിച്ചിരുന്നു.

  • ഇന്‍സ്റ്റഗ്രാമിൽ ‘സെന്‍സിറ്റീവ്’, വയലന്റ് കണ്ടന്റുകൾ പെരുകുന്നു; ക്ഷമാപണവുമായി മെറ്റ

    ഇന്‍സ്റ്റഗ്രാമിൽ ‘സെന്‍സിറ്റീവ്’, വയലന്റ് കണ്ടന്റുകൾ പെരുകുന്നു; ക്ഷമാപണവുമായി മെറ്റ

    ഇന്‍സ്റ്റഗ്രാമിൽ ‘സെന്‍സിറ്റീവ്’, വയലന്റ് കണ്ടന്റുകൾ പെരുകിയതോടെ ക്ഷമാപണവുമായി എത്തിയിരിക്കുകയാണ് മെറ്റ. സാങ്കേതിക പഴവു മൂലമാണ് സെന്‍സിറ്റീവ് കണ്ടന്റുകൾ കൂടുതലായി പ്രത്യക്ഷപ്പെട്ടതെന്നും ഇതു പരിഹരിച്ചെന്നും മെറ്റാ വക്താവ് അറിയിച്ചു. ‘ചില ഉപയോക്താക്കൾ അവരുടെ ഇൻസ്റ്റാഗ്രാം ഫീഡിൽ ശുപാർശ ചെയ്യാൻ പാടില്ലാത്ത തരം ഉള്ളടക്കങ്ങൾ കാണാൻ ഇടയായി. ആ പിശക് പരിഹരിച്ചിട്ടുണ്ട്. തെറ്റിന് ക്ഷമ ചോദിക്കുന്നു,’ ഇൻസ്റ്റഗ്രാം വക്താവ് പറഞ്ഞു.

    “സെൻസിറ്റീവ് കണ്ടന്റ് കൺട്രോൾ” ഫീച്ചർ എനേബിള്‍ ആയിരുന്നിട്ടും സെൻസിറ്റീവ് പോസ്റ്റുകൾ കാണിച്ചതായി ഉപയോക്താക്കൾ പരാതിപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട്, ഇൻസ്റ്റഗ്രാമിലും എക്സിലും നിരവധി ഉപയോക്താക്കൾ സ്ക്രീൻ ഷോട്ട് പങ്കുവച്ചിരുന്നു.

  • സ്കൈപ്പ് അടച്ചുപൂട്ടാനൊരുങ്ങി മൈക്രോസോഫ്റ്റ്

    സ്കൈപ്പ് അടച്ചുപൂട്ടാനൊരുങ്ങി മൈക്രോസോഫ്റ്റ്

    സ്കൈപ്പിൻ്റെ പ്രവർത്തനം നിർത്തലാക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്. മൈക്രോസോഫ്റ്റ് ടീമിനെ പ്രോത്സാഹിപ്പിക്കുന്നതിനായി, മെയ് 5 മുതൽ സ്കൈപ്പ് ലഭ്യമാകില്ലെന്ന് കമ്പനി പ്രഖ്യാപിച്ചു. “ഉപഭോക്തൃ ആവശ്യങ്ങളുമായി കൂടുതൽ എളുപ്പത്തിൽ പൊരുത്തപ്പെടാൻ കഴിയുന്ന തരത്തിൽ ഞങ്ങളുടെ സൗജന്യ ഉപഭോക്തൃ ആശയവിനിമയ ഓഫറുകൾ കാര്യക്ഷമമാക്കുന്നതിന്, ഞങ്ങളുടെ ആധുനിക ആശയവിനിമയ, സഹകരണ കേന്ദ്രമായ മൈക്രോസോഫ്റ്റ് ടീമുകളിൽ (സൗജന്യ) ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി 2025 മെയ് മാസത്തിൽ ഞങ്ങൾ സ്കൈപ്പ് പിൻവലിക്കും.”മൈക്രോസോഫ്റ്റ് ഒരു ഔദ്യോഗിക ബ്ലോഗ് പോസ്റ്റിൽ പ്രഖ്യാപിച്ചു. നിലവിലുള്ള സ്കൈപ്പ് ഉപയോക്താക്കൾ അവരുടെ ഡാറ്റ ടീംസ് പ്ലാറ്റ്‌ഫോമിലേക്ക് മൈഗ്രേറ്റ് ചെയ്യുകയോ മാറ്റുകയോ ചെയ്യണമെന്ന് കമ്പനി നിർബന്ധിക്കുന്നു. അടുത്ത മൂന്ന് മാസത്തിനുള്ളിൽ സ്കൈപ്പിൽ നിന്ന് ടീമുകളിലേക്കുള്ള മാറ്റം ക്രമേണ നടപ്പിലാക്കാനാണ് മൈക്രോസോഫ്റ്റ് പദ്ധതിയിടുന്നത്. ടീംസ് ആരംഭിച്ചതുമുതൽ കമ്പനി ഈ മാറ്റത്തെ പ്രോത്സാഹിപ്പിച്ചുവരികയാണ്, സ്കൈപ്പിന്റെ വിരമിക്കൽ പ്രഖ്യാപിച്ച ബ്ലോഗ് പോസ്റ്റിൽ, രണ്ട് പ്ലാറ്റ്‌ഫോമുകളും ഒരേ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും ടീമുകൾ അധിക കഴിവുകൾ നൽകുമെന്നും ഊന്നിപ്പറഞ്ഞു.

  • എഐ ചാറ്റ്ബോട്ടിന് ഇനിമുതൽ വരിസംഘ്യ; പുതിയ മാറ്റവുമായി മെറ്റ

    എഐ ചാറ്റ്ബോട്ടിന് ഇനിമുതൽ വരിസംഘ്യ; പുതിയ മാറ്റവുമായി മെറ്റ

    മെറ്റ പുറത്തിറക്കിയ എഐ ചാറ്റ്ബോട്ടായ മെറ്റ എഐ വാട്സ്ആപ്, ഫെയ്സ്ബുക്, മെസഞ്ചർ, ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്കിടയിൽ വലിയ സ്വീകാര്യതയാണ് നേടിയത്. ഇപ്പോഴിതാ മെറ്റ എഐയ്ക്ക് പണമടച്ചുള്ള സബ്‌സ്‌ക്രിപ്‌ഷൻ ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് കമ്പനി. മെറ്റ എഐ ഉപയോഗിക്കാൻ ഉടൻ തന്നെ വരിസംഘ്യ നൽകേണ്ടി വരുമെന്ന് സ്രോതസ്സുകളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ടു ചെയ്തു. ഈ വർഷം രണ്ടാം പാദത്തോടെ പരീക്ഷണം ആരംഭിക്കുമെന്നാണ് വിവരം. 2023 സെപ്റ്റംബറിൽ ആരംഭിച്ച മെറ്റ എഐ, വിവിധ ജോലികൾക്കായി വലിയ ഭാഷാ മോഡലുകൾ ഉപയോഗിക്കുന്ന ഒരു വെർച്വൽ അസിസ്റ്റന്റാണ്.

    അതേസമയം, എഐ ഇൻഫ്രാസ്ട്രക്ചർ വികസനത്തിന്റെ ഭാഗമായി ഈ വർഷം 65 ബില്യൺ ഡോളർ കമ്പനി ചെലവഴിക്കാൻ പദ്ധതിയിടുന്നതായി മെറ്റ സിഇഒ മാർക്ക് സക്കർബർഗ് അറിയിച്ചിരുന്നു. എഐ മേഖലയിൽ ആധിപത്യം സ്ഥാപിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഫിസിക്കൽ ടാസ്കുകളിൽ സഹായിക്കാൻ കഴിയുന്ന എഐ- പവർഡ് ഹ്യൂമനോയിഡ് റോബോട്ടുകൾ വികസിപ്പിക്കുന്നതിനായി മെറ്റ റിയാലിറ്റി ലാബ്സ് യൂണിറ്റിനുള്ളിൽ പുതിയ ഡിവിഷൻ ആരംഭിക്കുന്നതായി ഈ മാസം ആദ്യം റിപ്പോർട്ട് പുറത്തുവന്നിരുന്നു. അതേസമയം എഐ മേഖല ശക്തിപ്പെടുത്തുന്നതിനായി മെറ്റയുടെ എതിരാളികളായ ഓപ്പൺ എഐ, ഗൂഗിൾ തുടങ്ങി ഭീമന്മാരും വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്.

  • പുതിയ ഷോർട്ട്-ഫോം വീഡിയോ ആപ്പ് ആരംഭിക്കാനൊരുങ്ങി ഇൻസ്റ്റാഗ്രാം

    പുതിയ ഷോർട്ട്-ഫോം വീഡിയോ ആപ്പ് ആരംഭിക്കാനൊരുങ്ങി ഇൻസ്റ്റാഗ്രാം

    ഇൻസ്റ്റാഗ്രാം പുതിയ ഒരു ഷോർട്ട്-ഫോം വീഡിയോ ആപ്പ് അവതരിപ്പിക്കാൻ പരാമർശിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. റീൽസ് മേധാവി മൊസേരി ജീവനക്കാരോട് ഇതിനെ സംസാരിച്ചതായിട്ടാണ് റിപ്പോർട്ടുകൾ. ടിക് ടോക്കിന്റെ യുണൈറ്റഡ് സ്റ്റേറ്റ്സിലെ അനിശ്ചിതത്വ സാഹചര്യം മുതലെടുത്ത് സമാനമായ വീഡിയോ-സ്ക്രോളിംഗ് അനുഭവം നൽകാനാണ് മെറ്റാ ഉടമസ്ഥതയിലുള്ള കമ്പനി ശ്രമിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ മെറ്റാ ഇതുവരെ പ്രതികരിച്ചിട്ടില്ല.

    ജനുവരിയിൽ, മെറ്റ ഒരു പുതിയ വീഡിയോ എഡിറ്റിംഗ് ആപ്പ് എഡിറ്റ്സ് പ്രഖ്യാപിച്ചു. ടിക് ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ്ഡാൻസിൻ്റെ ഉടമസ്ഥതയിലുള്ള സമാനമായ വീഡിയോ എഡിറ്റിംഗ് ആപ്പായ ക്യാപ്കട്ട് ഉപയോഗിക്കുന്നവരെ കൂടി തങ്ങളിലേക്ക് എത്തിക്കുക എന്നതാണ് അതിന്റെ ലക്ഷ്യം. ടിക് ടോക്കുമായി മത്സരിക്കുക എന്ന ലക്ഷ്യത്തോടെ 2018 ൽ മെറ്റ ലാസോ എന്ന ഒരു വീഡിയോ ഷെയറിംഗ് ആപ്പ് പരീക്ഷിച്ചിരുന്നു, എന്നാൽ ആപ്പിന് വലിയ പ്രചാരം ലഭിച്ചില്ല, തുടർന്ന് കമ്പനി പിന്നീട് അത് അടച്ചുപൂട്ടി.

  • നിങ്ങളുടെ ഫോൺ നഷ്ടമാവുകയോ, ചീത്തയാവുകയോ ചെയ്താൽ ഫോണിലുള്ള ഫോട്ടോസും, ഡാറ്റയും നഷ്ടപ്പെടുമോ എന്ന പേടി വേണ്ട; ഈ ആപ്പ് ഉടൻ ഡൗൺലോഡ് ചെയ്യൂ

    നിങ്ങളുടെ ഫോൺ നഷ്ടമാവുകയോ, ചീത്തയാവുകയോ ചെയ്താൽ ഫോണിലുള്ള ഫോട്ടോസും, ഡാറ്റയും നഷ്ടപ്പെടുമോ എന്ന പേടി വേണ്ട; ഈ ആപ്പ് ഉടൻ ഡൗൺലോഡ് ചെയ്യൂ

    നിങ്ങളുടെ ഫോൺ ബാക്കപ്പ് ചെയ്യാനും Google അക്കൗണ്ട് സ്റ്റോറേജ് മാനേജ് ചെയ്യാനും Google One ആപ്പ് നിങ്ങളെ സഹായിക്കുന്നു.

    • Google അക്കൗണ്ടിനൊപ്പം ലഭിക്കുന്ന 15 GB സ്റ്റോറേജ് ഉപയോഗിച്ച് ഫോട്ടോകൾ, കോൺടാക്റ്റുകൾ, സന്ദേശങ്ങൾ എന്നിവ പോലുള്ള നിങ്ങളുടെ ഫോണിലെ പ്രധാനപ്പെട്ട കാര്യങ്ങൾ ബാക്കപ്പ് ചെയ്യുക. നിങ്ങളുടെ ഫോൺ പൊട്ടുകയോ നഷ്ടപ്പെടുകയോ അപ്‌ഗ്രേഡ് ചെയ്യുകയോ ചെയ്‌താൽ, നിങ്ങൾക്ക് താൽപ്പര്യമുള്ള കാര്യങ്ങൾ ക്ലൗഡിൽ സുരക്ഷിതമായിരിക്കും.
    • Google ഡ്രൈവ്, Gmail, Google ഫോട്ടോസ് എന്നിവയിലുടനീളം നിങ്ങളുടെ സ്റ്റോറേജ് കാണുക, സ്റ്റോറേജ് മാനേജർ ഉപയോഗിച്ച് ആപ്പിനുള്ളിൽ എളുപ്പത്തിൽ ഇടം ശൂന്യമാക്കുക.

    കൂടുതൽ ലഭിക്കാൻ Google One അംഗത്വത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്യുക:

    • നിങ്ങളുടെ ഫോട്ടോകൾ, പ്രോജക്റ്റുകൾ, ഡിജിറ്റൽ ഫയലുകൾ എന്നിവയ്‌ക്കായി നിങ്ങൾക്ക് ആവശ്യമുള്ളത്ര സ്റ്റോറേജ് നേടുക. നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്ലാൻ തിരഞ്ഞെടുക്കുക.

    DOWNLOAD NOW: https://apps.apple.com/in/app/google-one/id1451784328

    DOWNLOAD NOW (ANDROID): https://play.google.com/store/apps/details?id=com.google.android.apps.subscriptions.red

    https://www.pravasiinfo.com/2024/12/10/application-2/
  • പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാമിലൂടെ, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, നഗ്നചിത്രം പകര്‍ത്തി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണി; വ്ളോഗര്‍ പിടിയില്‍

    പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാമിലൂടെ, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, നഗ്നചിത്രം പകര്‍ത്തി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണി; വ്ളോഗര്‍ പിടിയില്‍

    യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ പിടിയില്‍. വഴിക്കടവ് സ്വദേശി ജുനൈദിനെയാണ് മലപ്പുറം പോലീസ് ബെംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് യുവതി ജുനൈദിനെ പരിചയപ്പെട്ടത്. വിവാഹവാഗ്ദാനം നൽകി രണ്ട് വർഷത്തോളം ലോഡ്ജുകളിലും ഹോട്ടലുകളുമെത്തിച്ച് പീഡ‍ിപ്പിച്ചെന്നാണ് യുവതി പരാതി നല്‍കി. ഹോട്ടലുകളില്‍ വെച്ച് ജുനൈദ് യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തിയിരുന്നു. സമൂഹമാധ്യമം വഴി ഈ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.  യുവതി പരാതി നൽകിയ വിവരം അറിഞ്ഞതോടെ, ജുനൈദ് വിദേശത്തേക്ക് കടക്കാൻ ശ്രമം നടത്തിയിരുന്നു. ഈ വിവരം അറിഞ്ഞ മലപ്പുറം പോലീസ് പ്രതിയെ ബെംഗളൂരു വിമാനത്താവളത്തിന്‍റെ പരിസരത്ത് വെച്ചാണ് അറസ്റ്റുചെയ്തത്. ജുനൈദിനെ ഇന്ന് മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും.

  • ഏറ്റവും കട്ടി കുറഞ്ഞ ഫോൺ പുറത്തിറങ്ങാൻ ഒരുങ്ങി ടെക്നോ

    ഏറ്റവും കട്ടി കുറഞ്ഞ ഫോൺ പുറത്തിറങ്ങാൻ ഒരുങ്ങി ടെക്നോ

    ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ സ്മാർട്ട് ഫോൺ രംഗത്തിറക്കാനൊരുങ്ങുകയാണ് ടെക്നോ (Tecno). ടെക്നോ സ്പാർക്ക് സ്ലിം (Tecno Spark Slim)എന്ന പേരിലാണ് പുതിയ ഫോൺ ഇറങ്ങുക. 5.75 mm മാത്രം കനമുള്ള ഇതിൽ രണ്ട് 50 MP ക്യാമറകളും ശക്തമായ 5,200 mAh ബാറ്ററിയും ബാക്കമുമാണ് നൽകുന്നത്. ഇന്ത്യയിലെ 5ജി സ്മാർട്ട്ഫോൺ വിപണിയിൽ പിടിമുറുക്കാൻ ലക്ഷ്യമിട്ട് കൊണ്ടാണ് ടെക്നോ പുത്തൻ സ്മാർട്ട്ഫോണുമായി രംഗത്ത് ഇറങ്ങിയിരിക്കുന്നത്.

    കുറഞ്ഞ വിലയിയിലും കനം കുറഞ്ഞതുമായ ഒരു 5ജി സ്മാർട്ട്ഫോൺ തേടുന്നവർക്ക് സന്തോഷം പകരുന്നതാണ് ടെക്നോ സ്പാർക്ക് സ്ലിം. സ്പെയിനിലെ ബാഴ്‌സലോണയിൽ നടക്കുന്ന വേൾഡ് മൊബൈൽ കോൺഫറൻസിന് മുന്നോടിയായായാണ് ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ സ്മാർട്ട് ഫോണായ സ്പാർക്ക് സ്ലിം ടെക്‌നോ പ്രഖ്യാപിച്ചിരിക്കുന്നത്. ഫോണിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളിലൊന്ന് ഡിസൈൻ തന്നെയാണ്. ടെക്നോ സീരീസിലെ മറ്റ് ഫോണുകളുടെ കനം ഇതിനുണ്ടാകില്ല. മാത്രമല്ല, സ്പാർക്ക് സ്ലിമിൽ ഒരു സെറാമിക് അല്ലെങ്കിൽ ഗ്ലാസ്-സെറാമിക് ഹൈബ്രിഡ് മെറ്റീരിയലായിരിക്കും കൊടുക്കുന്നത്. സാധാരണ ഉപയോഗിക്കുന്ന ഗ്ലാസ് മെറ്റീരിയൽ ഒഴിവാക്കുന്നത് ഫോണിനെ സ്ലിം ആക്കാനാണ്. ഏകദേശം 5.75 എംഎം മാത്രമായിരിക്കും ഫോണിന് കനം വരുന്നതെന്നാണ് അറിയാൻ സാധിക്കുന്നത്.

    സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി 13 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണ് ഇതിലുള്ളത്. സ്പാർക്ക് സ്ലിമിന്റെ ചിപ്‌സെറ്റ് ടെക്‌നോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ ഒക്ടാ കോർ സിപിയുവിൽ പ്രവർത്തിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,200mAh ബാറ്ററിയാണ് ഇതിലുള്ളത്. ബാറ്ററിക്ക് 4.04mm കനം മാത്രമേയുള്ളു. 5ജി, വൈഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഇതിലുണ്ട്. സ്പാർക്ക് സ്ലിമിന്റെ വിലയോ ലഭ്യതയോ സംബന്ധിച്ച വിവരങ്ങൾ ടെക്നോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കമ്പനി ഈ ഫോണിനെ ഒരു കൺസെപ്റ്റ് സ്മാർട്ട്‌ഫോൺ എന്നാണ് പരാമർശിക്കുന്നത്, മാർച്ച് 3 മുതൽ മാർച്ച് 6 വരെ സ്പെയിനിലെ ബാഴ്‌സലോണയിൽ നടക്കുന്ന MWC യിൽ കൂടുതൽ വിവരങ്ങൾ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. ഗാലക്‌സി എസ് 25 എഡ്ജ്, ഐഫോൺ 17 സ്ലിം (അല്ലെങ്കിൽ എയർ) എന്നിവയ്‌ക്കെതിരെ ടെക്നോ സ്പാർക്ക് സ്ലിം മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  • യുപിഐ തട്ടിപ്പുകൾ പെരുകുന്നു; പ്രധാന 5 തട്ടിപ്പുകൾ ഇവയാണ്; ശ്രദ്ധിക്കാം

    യുപിഐ തട്ടിപ്പുകൾ പെരുകുന്നു; പ്രധാന 5 തട്ടിപ്പുകൾ ഇവയാണ്; ശ്രദ്ധിക്കാം

    2023-24 സാമ്പത്തിക വർഷത്തിൽ ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസുകൾ ഏകദേശം 300% വർദ്ധിച്ച് 36,075 കേസുകളിലെത്തി, അതേസമയം 2024-25 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ തട്ടിപ്പ് കേസുകൾ 27% വർദ്ധിച്ച് 18,461 കേസുകളായി എന്ന് ആർ‌ബി‌ഐ ഡാറ്റ വെളിപ്പെടുത്തുന്നു. നാഷണൽ പേയ്‌മെൻ്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച്, 2025 ജനുവരിയിൽ, യുപിഐ ഒരു മാസത്തിനുള്ളിൽ 23.48 ലക്ഷം കോടി രൂപയുടെ 16.99 ബില്യൺ ഇടപാടുകൾ പ്രോസസ്സ് ചെയ്തു.

    യുപിഐയുമായി ബന്ധപ്പെട്ട ചില സാധാരണ തട്ടിപ്പുകൾ നോക്കാം.

    ഫിഷിംഗ്

    ഇവിടെ, തട്ടിപ്പുകാർ വ്യാപാരിയുടെ യഥാർത്ഥ URL-നോട് സാമ്യമുള്ള വ്യാജ UPI ലിങ്കുകൾ അയയ്ക്കുന്നു. ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ, ഉപയോക്താക്കളെ ഓട്ടോ-ഡെബിറ്റ് നടക്കുന്ന ക്ഷുദ്രകരമായ ആപ്പുകളിലേക്ക് നയിക്കും, അതുവഴി ഇരകൾക്ക് പണം നഷ്ടപ്പെടും.

    വ്യാജ റീഫണ്ട് സന്ദേശങ്ങൾ അയയ്ക്കൽ

    ചില തട്ടിപ്പുകാർ ഉപയോക്താക്കളോട് അബദ്ധത്തിൽ ട്രാൻസ്ഫർ ചെയ്ത പണം തിരികെ അയയ്ക്കാൻ അഭ്യർത്ഥിച്ച് അഭ്യർത്ഥനകൾ അയയ്ക്കുന്നു. പ്രാരംഭ ക്രെഡിറ്റും സന്ദേശങ്ങളും വ്യാജമാണെങ്കിലും, ഇര നടത്തിയ പേയ്‌മെന്റ് യഥാർത്ഥമാണ്.

    സിം ക്ലോണിംഗ്

    ഇവിടെ തട്ടിപ്പുകാർ ഇരയുടെ മൊബൈൽ നമ്പറിന്റെ ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് സൃഷ്ടിച്ച് ഇരയുടെ യുപിഐ അക്കൗണ്ടിലേക്ക് ആക്‌സസ് നൽകുകയും ഇര അറിയാതെ തുക കൈമാറുകയും ചെയ്യുന്നു.

    വ്യക്തിഗത വിവരങ്ങൾ ശേഖരിക്കൽ

    തട്ടിപ്പുകാർ പലപ്പോഴും ബാങ്കുകളെയോ സ്ഥാപനങ്ങളെയോ അനുകരിക്കുകയും ഇരകളെ കബളിപ്പിക്കുകയും യുപിഐ അക്കൗണ്ട്, ഒടിപി, പിൻ വിശദാംശങ്ങൾ പോലുള്ള സെൻസിറ്റീവ് വിവരങ്ങൾ വെളിപ്പെടുത്തുകയും ചെയ്യുന്നു.

    ‘എനി ഡെസ്ക്’

    ചിലപ്പോൾ തട്ടിപ്പുകാർ ബാങ്ക് ജീവനക്കാരെയോ കസ്റ്റമർ കെയർ പ്രതിനിധികളെയോ അനുകരിച്ച് കബളിപ്പിക്കപ്പെടുന്ന ഇരകളെ കബളിപ്പിച്ച് ഏതെങ്കിലും ഡെസ്ക് പോലുള്ള സ്‌ക്രീൻ-ഷെയറിംഗ് ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ അവരെ പ്രേരിപ്പിക്കുന്നു. തുടർന്ന് അവർ ഇരയുടെ കമ്പ്യൂട്ടറോ മൊബൈൽ ഫോണോ ആക്‌സസ് ചെയ്‌ത് വഞ്ചനാപരമായ ഇടപാടുകൾ നടത്തുന്നു.

    UPI തട്ടിപ്പ് തടയുന്നതിനുള്ള ചില മാർഗങ്ങൾ

    നിങ്ങളുടെ UPI പിൻ നമ്പർ അപരിചിതരുമായോ നിങ്ങൾക്ക് വിശ്വാസമില്ലാത്ത ആരുമായോ ഒരിക്കലും പങ്കിടരുത്, എത്ര പ്രലോഭനകരമായി തോന്നിയാലും ഒരു ഓൺലൈൻ ലിങ്കിലും ക്ലിക്ക് ചെയ്യരുത്, സംശയാസ്പദമായ ആപ്ലിക്കേഷനുകളെക്കുറിച്ച് എപ്പോഴും ജാഗ്രത പാലിക്കുക, വിശ്വസനീയമല്ലാത്ത ഉറവിടങ്ങളിൽ നിന്ന് ഒരിക്കലും ആപ്പുകൾ ഡൗൺലോഡ് ചെയ്യരുത്.