അറിഞ്ഞോ? യൂട്യൂബിൽ വീണ്ടും മാറ്റങ്ങൾ വരുന്നു; വരുമാനം മുഖ്യം

യൂട്യൂബ് വമ്പൻ മാറ്റത്തിന് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. സബ്‌സ്‌ക്രിപ്ഷൻ ആവശ്യമുള്ള കണ്ടൻറുകൾ കൂടുതലായി ഉൾപ്പെടുത്താൻ പോകുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ നെറ്റ്ഫ്‌ലിക്‌സ് ആമസോൺ പോലെയുള്ള വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ് ഫോമിലേക്ക് മാറാനും നീക്കമുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. പരസ്യ വരുമാനത്തിലുപരി കൂടുതൽ വരുമാനം കണ്ടെത്താനാണ് യൂട്യബ് ഈ രീതിയിലേക്കുള്ള മാറ്റം കൊണ്ട് പ്രതീക്ഷിക്കുന്നതെന്നാണ് ടെക് വിദഗ്ദരുടെ കണ്ടെത്തൽ. വർഷങ്ങൾക്ക് മുമ്പ് യൂട്യൂബ് പ്രൈംടൈം ചാനലുകൾ അവതരിപ്പിച്ചിരുന്നു. ഇത് ഉപയോക്താക്കൾക്ക് മാക്‌സ്, പാരാമൗണ്ട് പ്ലസ് പോലുള്ള സേവനങ്ങളിലേക്ക് നേരിട്ട് സബ്സ്‌ക്രൈബ് ചെയ്യാൻ കഴിഞ്ഞിരുന്നു. എന്നാൽ ഈ സേവനം കമ്പനി തുടർന്നു കൊണ്ടു പോയില്ല. വൈകാതെ തന്നെ നിർത്തി. പക്ഷെ നിലവിലെ റിപ്പോർട്ട് പ്രകാരം ഈ രീതിയിലേക്കുള്ള മടക്കയാത്രയിലാണ് യൂട്യൂബ് എന്ന് അനുമാനിക്കാം.

ഈ മാറ്റം പ്രാബല്യത്തിലായാൽ എറ്റവും കൂടുതൽ ഗുണം ചെയ്യുക യുട്യൂബർമാർക്കാണ്. അവരുടെ വീഡിയോ കണ്ടൻറുകൾ ഉള്ളടക്കത്തിനനുസരിച്ച് എപ്പിസോഡുകളായും സീസണുകളായും സെറ്റ് ചെയ്യാൻ കഴിയും. പല യൂട്യൂബർമാരും അവരുടെ വീഡിയോ കണ്ടൻറുകൾ ഇതേ രീതിയിൽ സെറ്റ് ചെയ്യുന്നുണ്ടെങ്കിലും പുതിയ അപ്‌ഡേറ്റ് വരുമ്പോൾ പ്ലേലിസ്റ്റ് സിസ്റ്റമായാണ് വീഡിയോകൾ കാണാൻ സാധിക്കുക. ഇത് വീഡിയോകൾ പെട്ടെന്ന് ഫൈൻഡ് ചെയ്യാൻ ഈ അപ്ഡേറ്റ് വളരെ എളുപ്പമാക്കും. പരസ്യത്തിൽ നിന്നുള്ള വരുമാനത്തോടൊപ്പം സബ്‌സ്‌ക്രിപ്ഷൻ വഴിയും വരുമാനം കൂട്ടാൻ യൂട്യൂബ് നേരത്തെ പദ്ധതികൾ അവതരിപ്പിച്ചിരുന്നു. എന്നാൽ പുതിയ റിപ്പോർട്ട് പ്രകാരം കൂടുതൽ വരുമാനം കണ്ടെത്താൻ വേണ്ടിയാണ് യൂട്യൂബ് ഇത്തരമൊരു നീക്കം നടത്തുന്നയെതന്നാണ് ടെക് വിദഗ്ദരുടെ അഭിപ്രായം. യൂട്യൂബിൽ വീഡിയോകൾ കാണുമ്പോൾ ഉപയോക്താക്കളെ ശല്ല്യപ്പെടുത്തുന്ന പ്രധാന ഘടകമായ പരസ്യങ്ങൾ ഒഴിവാക്കാനായി പ്രീമിയം സബ്സ്‌ക്രിപ്ഷന്റെ ലൈറ്റ് വേർഷൻ യൂട്യൂബ് അവതരിപ്പിച്ചിരുന്നു. ലൈറ്റ് വേർഷനിൽ പ്രീമിയം സബ്സ്‌ക്രിപ്ഷന്റെ പകുതി പണമടച്ചാൽ മതിയാകും ഇതിന്. പ്രീമിയം സബ്സ്‌ക്രിപ്ഷനേക്കാൾ കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന പ്രീമിയം ലൈറ്റ് സബ്സ്‌ക്രിപ്ഷനിലൂടെ യുട്യൂബ് പ്രേക്ഷകർക്ക് നൽകുകയാണ് ലക്ഷ്യം. പ്രീമിയം സബ്സ്‌ക്രിപ്ഷന്റെ പകുതി വിലയായിരിക്കും പ്രീമിയം ലൈറ്റ് സബ്സ്‌ക്രിപ്ഷന്. യുട്യൂബ് പ്രീമിയം ലൈറ്റ് സബ്സ്‌ക്രിപ്ഷൻ കുറഞ്ഞ പരസ്യങ്ങളോടെ ആയിരിക്കും ലഭ്യമാകുക. മിക്ക വീഡിയോകളിലും പരസ്യമില്ലാത്ത സേവനം നൽകുമെങ്കിലും, പാട്ടുകളിലും ഷോർട്ട് വീഡിയോകളിലും പരസ്യം ഉൾകൊള്ളിച്ചു കൊണ്ടായിരിക്കും പ്ലാൻ നടപ്പിലാക്കുകയെന്നും യുട്യൂബ് അറിയിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top