cyber crime
Posted By user Posted On

യുഎഇയില്‍ സൈബര്‍ തട്ടിപ്പുകള്‍ പെരുകുന്നു; മലയാളിയുടെ സ്ഥാപനത്തില്‍ നിന്ന് പണം കവര്‍ന്നു

യുഎഇയില്‍ സൈബര്‍ തട്ടിപ്പുകള്‍ പെരുകുന്നു. മലയാളിയുടെ സ്ഥാപനത്തില്‍ നിന്ന് പണം കവര്‍ന്നു. ഷാര്‍ജയിലെ മലയാളിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ ഓണ്‍ലൈന്‍വഴിയാണ് സാമ്പത്തികത്തട്ടിപ്പ് നടന്നത്. സ്ഥാപനത്തിന്റെ ഇ-മെയില്‍ ഹാക്ക് ചെയ്താണ് തട്ടിപ്പ് നടത്തിയതെന്നാണ് ജീവനക്കാര്‍ പറയുന്നത്.
തട്ടിപ്പിനെതിരേ പോലീസിലും സൈബര്‍സെല്ലിലും പരാതികൊടുക്കാനുള്ള ഒരുക്കത്തിലാണ് സ്ഥാപനത്തിന്റെ ഉടമ. ലണ്ടന്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്നാണ് സൂചന.
കോര്‍പ്പറേറ്റ് കമ്പനികള്‍ക്കുനേരേയും വ്യക്തികള്‍ക്കുനേരേയും സൈബര്‍ സാമ്പത്തികത്തട്ടിപ്പുകള്‍ പെരുകുന്നുണ്ട്. സാമൂഹികമാധ്യമങ്ങളില്‍ വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ചാണ് ഭൂരിഭാഗം തട്ടിപ്പുകളും നടക്കുന്നത്. കൂടാതെ പലരുടെയും എ.ടി.എം. കാര്‍ഡുവഴിയും തട്ടിപ്പുകളുണ്ടാകുന്നുണ്ട്.
ഇത്തരത്തില്‍ അടുത്തിടെ ഷാര്‍ജയിലെ പത്തനംതിട്ട സ്വദേശിയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം നഷ്ടപ്പെട്ടിരുന്നു. ദുബായില്‍ ജോലിചെയ്തുകൊണ്ടിരിക്കുമ്പോള്‍ എറണാകുളം സ്വദേശിനിയായ സ്ത്രീയുടെ എ.ടി.എം. കാര്‍ഡ് പിന്‍നമ്പര്‍ ഉപയോഗിച്ച് 19,000 ദിര്‍ഹം തട്ടിയെടുത്തിരുന്നു. ജാഗ്രത പാലിക്കുകമാത്രമാണ് പോംവഴിയെന്ന് അഭിഭാഷകരും ഓര്‍മിപ്പിക്കുന്നു. യു.എ.ഇ.യില്‍ സൈബര്‍ തട്ടിപ്പുകള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. ബിസിനസ് സ്ഥാപനങ്ങളുടെ ഡേറ്റകള്‍ ചോര്‍ത്തിയെടുത്താണ് തട്ടിപ്പുകള്‍ നടത്തുന്നത്. ജോലികഴിഞ്ഞാല്‍ കംപ്യൂട്ടറുകള്‍ കൃത്യമായി ഷട്ട്ഡൗണ്‍ ചെയ്യേണ്ടതാണെന്നും തട്ടിപ്പുകള്‍ ചെറുക്കാന്‍ ഒരുപരിധിവരെ ഇതുപകരിക്കുമെന്നും ഐ.ടി. വിദഗ്ധര്‍ പറയുന്നു. എസ്.എം.എസ്. വഴിവരുന്ന വ്യാജലിങ്കുകള്‍ തുറക്കരുതെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *