Posted By user Posted On

യുഎഇയിലെ പ്രവാസി മലയാളി വ്യവസായി നാട്ടിൽ നിര്യാതനായി

യുഎഇയിലെ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനും അബുദാബി കെഎംസിസി ട്രഷററുമായിരുന്ന മുറിയാനാവിയിൽ സി. എച്ച്. അസ്‌ലം (50) അന്തരിച്ചു. കാസർഗോഡ്, കാഞ്ഞങ്ങാട് സ്വദേശിയാണ്. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാവിലെ 9നായിരുന്നു അന്ത്യം. അബുദാബി, ദുബായ്, അൽഐൻ, ഷാർജ എന്നിവിടങ്ങളിലും നാട്ടിലും ഒട്ടേറെ ബിസിനസ് സ്ഥാപനങ്ങളുണ്ട്. സി. എച്ച്. അഹമ്മദ് കുഞ്ഞിയുടെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: നസീറ. മക്കൾ: മഹ്‌റ, നൂരിയ, മുഹമ്മദ്. സഹോദരങ്ങൾ: അ‍ഡ്വ.നുസൈബ്‌ അഹമ്മദ്, നിസാർ അഹമ്മദ് (അബുദാബി), ആജിഷ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *