Posted By user Posted On

ഇ​നി​യും ന​മ്പ​ർ പ്ലേ​റ്റു​ക​ൾ മാറ്റിയില്ലെ: യുഎഇയിലെ വാഹ​ന ഉ​ട​മ​ക​ൾക്ക് നിർദേശവുമായി പൊലീസ്

വാ​ഹ​ന ഉ​ട​മ​ക​ൾ പ​ഴ​യ ന​മ്പ​ർ പ്ലേ​റ്റു​ക​ൾ മാ​റ്റി പു​തി​യ രൂ​പ​ക​ൽ​പ​ന​യി​ലു​ള്ള ന​മ്പ​ർ പ്ലേ​റ്റു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് റാ​ക് പൊ​ലീ​സ് അ​റി​യി​ച്ചു. റാ​സ​ൽഖൈ​മ ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള മു​ഴു​വ​ൻ വാ​ഹ​ന ഉ​ട​മ​ക​ളും ത​ങ്ങ​ളു​ടെ വാ​ഹ​ന​ങ്ങ​ളി​ലെ പ​ഴ​യ ന​മ്പ​ർ പ്ലേ​റ്റു​ക​ൾ മാ​റ്റി പു​തി​യ​ത് സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നി​ർദേ​ശം. നാ​ല​ര​വ​ർഷ​മാ​യി അ​ധി​കൃ​ത​ർ പു​തി​യ ന​മ്പ​ർ പ്ലേ​റ്റു​ക​ൾ അ​വ​ത​രി​പ്പി​ച്ചെ​ങ്കി​ലും വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ത് നി​ർബ​ന്ധ​മാ​ക്കി​യി​രു​ന്നി​ല്ല. പു​തി​യ നോ​ട്ടീ​സ് കാ​ല​യ​ള​വി​ൽ പ​ഴ​യ ന​മ്പ​ർ പ്ലേ​റ്റു​ക​ൾ മാ​റ്റാ​ത്ത​വ​ർക്ക് ഭാ​വി​യി​ൽ പി​ഴ​യു​ൾപ്പെ​ടെ നി​യ​മ​ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി വ​ന്നേ​ക്കാം. 2020ലാ​ണ് റാ​സ​ൽഖൈ​മ​യി​ൽ അ​റ​ബി​ക് കാ​ലി​ഗ്രാ​ഫി​യി​ൽ രൂ​പ​ക​ൽപ​ന ചെ​യ്ത് പു​തി​യ മു​ഖ​ത്തി​ലു​ള്ള ന​മ്പ​ർ പ്ലേ​റ്റു​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *