Posted By user Posted On

ബി​ഗ് ടിക്കറ്റ് തുണച്ചു: പ്രവാസികൾക്ക് പുത്തൻ ലക്ഷ്വറി കാറുകൾ സമ്മാനം

ഏപ്രിൽ മൂന്നിന് നടന്ന ബി​ഗ് ടിക്കറ്റ് ലൈവ് ഡ്രോയിൽ ഡ്രീം കാർ ടിക്കറ്റിൽ വിജയികളായി ഫിലിപ്പീൻസിൽ നിന്നുള്ള ​ഗെലീലിയോ ബലിറ്റാൻ, എമിറേറ്റ്സിൽ നിന്ന് തന്നെയുള്ള ബുഷ്റ അൽനഖ്ബി എന്നിവർ. ഒരു മസെരാറ്റി ​ഗിബ്ലി, റേഞ്ച് റോവർ ഇവോക് എന്നിവയാണ് ഇവർ നേടിയ കാറുകൾ.അബുദാബിയിൽ ജീവിക്കുന്ന ​ഗെലീലിയോ മസെരാറ്റി ​ഗിബ്ലിയാണ് നേടിയത്. അഞ്ച് വർഷമായി സ്ഥിരമായി ബി​ഗ് ടിക്കറ്റ് കളിക്കുന്നുണ്ട് ഇയാൾ. ആദ്യമായി എടുത്ത ഡ്രീം കാർ ടിക്കറ്റിലൂടെയാണ് ​ഗെലീലിയോക്ക് ഭാ​ഗ്യം വന്നത്. നഴ്സാണ് അദ്ദേഹം. അബുദാബി വിമാനത്താവളത്തിലെ കൗണ്ടറിൽ നിന്നാണ് അദ്ദേഹം ടിക്കറ്റെടുത്തത്.കാർ വിൽക്കാനാണ് അദ്ദേഹം ആ​ഗ്രഹിക്കുന്നത്. കുട്ടികളുടെ വി​ദ്യാഭ്യാസത്തിന് തുക ചെലവഴിക്കും. “എന്റെ മൂത്ത കുട്ടികൾ രണ്ടുപേരും കോളേജിലേക്ക് പോകുകയാണ് ഈ വർഷം. അവരുടെ വിദ്യാഭ്യാസത്തിനുള്ള ചെലവിനായി പണം ഉപയോ​ഗിക്കും. ഭാവി ശോഭനമാക്കാൻ ഈ പണം സഹായിക്കും” – ​ഗെലീലിയോ പറയുന്നു. പതിനൊന്നാം ക്ലാസ്സിലാണ് അദ്ദേഹത്തിന്റെ ഇളയ കുട്ടി.SEHA ജീവനക്കാരിയായ ബുഷ്റ കഴിഞ്ഞ ഏഴ് മാസമായി ബി​ഗ് ടിക്കറ്റ് വാങ്ങുന്നുണ്ട്. അബുദാബി വിമാനത്താവളത്തിലെ ഇൻ സ്റ്റോർ കൗണ്ടറിൽ നിന്നാണ് ടിക്കറ്റെടുക്കാറ്. ഇത്തവണ ഓൺലൈനിലാണ് ടിക്കറ്റ് വാങ്ങിയത്. അതിലൂടെ ഭാ​ഗ്യവും ലഭിച്ചു. കാർ വിൽക്കില്ലെന്നാണ് ബുഷ്റ പറയുന്നത്. സ്ഥിരമായി ലൈവ് ഡ്രോകൾ കാണാറുണ്ടെന്ന് ബുഷ്റ പറയുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *