Posted By user Posted On

യുഎഇയിലെ ഈ വിമാനത്താവളത്തിൽ കൂടുതൽ ടാക്സികൾ ഏർപ്പെടുത്തി: കാരണം ഇതാണ്

യാത്രക്കാരുടെ എണ്ണം വർധിച്ച ദുബൈ വിമാനത്താവളത്തിൽ കൂടുതൽ ടാക്സികൾ ഏർപ്പെടുത്തി ദുബൈ ടാക്സി കമ്പനി (ഡി.ടി.സി). നിലവിൽ 350 ടാക്​സികളാണുള്ളത്​. പുതിയ നടപടിയോടെ ടാക്സികളുടെ എണ്ണം 700 ആകുംനിലവിലുള്ളതിൻറെ ഇരട്ടി വാഹനങ്ങളാണ്​ യാത്രക്കാർക്ക്​ വേണ്ടി ഏർപ്പെടുത്തുന്നത്​. പുതിയ വാഹനങ്ങൾകൂടി ഉൾപ്പെടുത്തിയതോടെ ഡി.ടി.സി മേഖലയിലെ തന്നെ ഏറ്റവും വലിയ ടാക്സി സേവനദാതാക്കളാകും. ആകെ 5,566 ടാക്സികളാണ്​ കമ്പനിക്ക്​ കീഴിലുള്ളത്​. ഇത്​ ടാക്സി മേഖലയിലെ 45 ശതമാനം വരും. എയർപോർട്ട് ടാക്സി സേവനം ദുബൈ വിമാനത്താവളങ്ങളിലും പോർട്ട്​ റാശിദിലുമാണ്​ നിലവിൽ ലഭിക്കുന്നത്​. യു.എ.ഇയിൽ മുഴുവൻ ഭാഗങ്ങളിലേക്കും ദിവസം മുഴുവൻ സേവനം ലഭിക്കുകയും ചെയ്യും.മികച്ച ജീവനക്കാരുടെ സേവനം ഉപഭോക്​താക്കൾക്ക്​ യാത്ര വളരെ എളുപ്പവും സുഗമവുമാക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *