Posted By user Posted On

അപൂർവ്വ നേട്ടവുമായി പ്രവാസി മലയാളി; ദുബൈ ചേംബർ ഓഫ് കൊമേഴ്സിൻറെ സൈബർ സെക്യൂരിറ്റി സമിതി ചെയർമാൻ ഇനി മലയാളി

ദുബൈ ചേംബർ ഓഫ് കൊമേഴ്സ് രൂപീകരിച്ച സൈബർ സെക്യൂരിറ്റി സമിതിയുടെ ആദ്യ ചെയർമാനായി മലയാളിയെ തെരഞ്ഞെടുത്തു. കോഴിക്കോട് ചേന്ദമംഗല്ലൂർ സ്വദേശി സുഹൈറിനാണ് അപൂർവ്വ നേട്ടം. വി​വി​ധ സൈ​ബ​ർ സെ​ക്യൂ​രി​റ്റി സ്ഥാ​പ​ന​ങ്ങ​ളെ​യും വി​ദ​ഗ്ധ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് നടത്തിയത്.സൈബർ സുരക്ഷ ശക്തമാക്കുക, സൈബർ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ദുബൈ സർക്കാരിൻറെ ശ്രദ്ധയിൽ കൊണ്ടുവരിക എന്നീ ലക്ഷ്യത്തോടെ തുടങ്ങിയ ദുബൈ ചേംബർ ഓഫ് കൊമേഴ്സ് രൂപീകരിച്ചതാണ് ഈ സമിതി. ദുബായിലും കോഴിക്കോടുമായി പ്രവർത്തിക്കുന്ന ‘വേറ്റിൽകോർപ്പ്’ എന്ന സൈബർ സെക്യൂരിറ്റി സ്റ്റാർട്ടപ്പിന്റെ സ്ഥാപകനും സി.ഇ.ഒ.യുമാണ് സുഹൈർ.2018ലാണ് വാ​റ്റി​ൽ​കോ​ർ​പ് സ്ഥാപിച്ചത്. അ​ഡ്നോ​ക്, അ​ബൂ​ദ​ബി നാ​ഷ​ണ​ൽ ഹോ​ട്ട​ൽ​സ്, എ​മി​രേ​റ്റ്സ് മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ, ഓ​റ​ഞ്ച് മൊ​ബൈ​ൽ​സ്, കു​ക്കി​യെ​സ്, ടൊ​യോ​ട്ട തു​ട​ങ്ങി പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ വാ​റ്റി​ൽ​കോ​ർ​പ് സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *