Posted By user Posted On

യുഎഇ യാത്രക്കാർക്ക്​ വിനോദകേന്ദ്രങ്ങളിലേക്ക്​ സൗജന്യ പാസ്: അറിയാതെ പോകരുത് എമിറേറ്റ്​സിന്റെ ഈ ഓഫർ

യുഎഇ യാത്രക്കാർക്ക്​ വിനോദകേന്ദ്രങ്ങളിലേക്ക്​ സൗജന്യ പാസുമായി എ​മി​റേ​റ്റ്​​സ്​ വി​മാ​ന​ക്ക​മ്പ​നി. മാ​ർ​ച്ച്​ 31ന്​ ​മു​മ്പ് യാ​ത്ര ചെ​യ്യാ​ൻ എ​മി​റേ​റ്റ്​​സി​ൽ ടി​ക്ക​റ്റെ​ടു​ക്കു​ന്ന​വ​ർ​ക്കാ​ണ്​ ഈ ഭാ​ഗ്യം കിട്ടുക.എ​ട്ടു മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ ദു​ബൈ​യി​ൽ സ്​​റ്റോ​പ്​ ഓ​വ​റു​ള്ള യാ​ത്ര​ക്കാ​ർ​ക്കും ഈ ​സൗ​ജ​ന്യം ഉ​പ​യോ​ഗി​ക്കാ​നാ​വും. വ​ൺ-​വേ ഫ്ലൈ​റ്റ് ടി​ക്ക​റ്റു​ക​ൾ​ക്ക്​ ഓ​ഫ​ർ ല​ഭി​ക്കു​ക​യി​ല്ല.മ്യൂ​സി​യം ഓ​ഫ്​ ഫ്യൂ​ച​ർ, അ​റ്റ്​​ലാ​ൻ​റി​സ്​ അ​ക്വാ​വെ​ഞ്ച്വ​ർ എ​ന്നി​വ സ​ന്ദ​ർ​ശി​ക്കാനാണ് അവസരമുള്ളത്.ട്രാ​വ​ൽ ഏ​ജ​ന്റ്, എ​മി​റേ​റ്റ്‌​സ് കോ​ൾ സെ​ന്റ​ർ, ടി​ക്ക​റ്റി​ങ്​ ഓ​ഫി​സ് എ​ന്നി​വ വ​ഴി ബു​ക്ക് ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ, യാ​ത്ര ചെ​യ്യു​ന്ന​തി​ന് 96 മ​ണി​ക്കൂ​ർ മു​മ്പെ​ങ്കി​ലും യാ​ത്ര​ക്കാ​ര​ൻറെ പേ​ര്, ദു​ബൈ​യി​ൽ എ​ത്തു​ന്ന ദി​വ​സം, ഫോ​ൺ ന​മ്പ​ർ, ഇ-​മെ​യി​ൽ അ​ഡ്ര​സ്​ എ​ന്നി​വ സ​ഹി​തം [email protected] എ​ന്ന മെ​യി​ൽ വ​ഴി അ​റി​യി​ച്ചാ​ൽ പാ​സു​ക​ൾ ല​ഭി​ക്കും.എ​മി​റേ​റ്റ്​​സി​ൻറെ വെ​ബ്​​സൈ​റ്റി​ൽ ബു​ക്ക്​ ചെ​യ്യു​ന്ന​വ​ർ ഇ.​കെ.​ഡി.​എ​ക്സ്.​ബി24 എ​ന്ന കോ​ഡ് ഉ​പ​യോ​ഗി​ക്കാം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *