Posted By user Posted On

മരുഭൂമിയിൽ സൈക്കിൾ അപകടത്തിൽ പരിക്കേറ്റ പ്രവാസിയെ ഹെലികോപ്റ്ററിലെത്തി രക്ഷിച്ചു

ഷാർജ മരുഭൂമിയിൽ സൈക്കിൾ അപകടത്തിൽ പരിക്കേറ്റ പ്രവാസിയെ ഹെലികോപ്റ്ററിലെത്തി രക്ഷിച്ചു. അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ ഏഷ്യൻ വംശജനെ നാഷണൽ സെർച്​ ആൻഡ്​ റെസ്ക്യു സെന്‍ററിന്‍റെ ഹെലികോപ്റ്റർ എത്തി​ ആശുപത്രിയിലേക്ക് ​മാറ്റുകയായിരുന്നു. അപകടത്തിൽ നട്ടെല്ലിനടക്കം പരിക്കേറ്റതായി
കണ്ടെത്തിയതിനാലാണ് നസ്വ മേഖലയിലെ ഷാർജ പൊലീസ് ​അധികൃതരുമായി സഹകരിച്ച് ​ഹെലികോപ്​റ്ററിൽ ആശുപത്രിയിലേക്ക് ​മാറ്റാൻ തീരുമാനിച്ചത്. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പരിക്കുകളുണ്ട്. ഇതേ പ്രദേശത്ത് കഴിഞ്ഞ വർഷം​ അപകടത്തിൽപെട്ട ഫ്രഞ്ചുകാരനെയും അധികൃതർ ഹെലികോപ്റ്റർ വഴി രക്ഷപ്പെടുത്തിയിരുന്നു. മരുഭൂമിയിൽ പോകുന്നവർ പാലിക്കേണ്ട കാര്യങ്ങൾ നേരത്തെ നാഷണൽ സെർച് ​ആൻഡ്​ റെസ്ക്യു സെന്‍റർ പുറത്തിറക്കിയിരുന്നു. കൂടുതൽ സമയം തങ്ങാനാണെങ്കിൽ ആവശ്യത്തിന് ഭക്ഷണവും വെള്ളവും പോർട്ടബിൾ സ്റ്റൗവും കൂടെ കരുതണമെന്നും നിർദേശിച്ചിരുന്നു. പരിക്കേറ്റയാൾ അ​ൽ സാ​യി​ദ്​ ആ​ശു​പ​ത്രി​യിൽ ചികിത്സയിലാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *