Posted By user Posted On

യുഎഇയിലെ ഈ ബീ​ച്ച്​ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചു

യുഎഇ ന​ഗ​ര​ത്തി​ലെ ബീ​ച്ചു​ക​ളി​ലൊ​ന്നാ​യ അ​ൽ സു​യൂ​ഫ്​ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചു. ബീ​ച്ച്​ അ​ട​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ പ്ര​തി​ക​ര​ണം ല​ഭ്യ​മാ​യി​ട്ടി​ല്ല. ബീ​ച്ചി​ന്റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ട്ട​താ​യി അ​റി​യി​പ്പ് ബോ​ർ​ഡ് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ച്​ സ​ന്ദ​ർ​ശ​ക​രും വാ​ഹ​ന​ങ്ങ​ളും പ്ര​വേ​ശി​ക്കു​ന്ന​ത്​ ത​ട​ഞ്ഞി​ട്ടു​മു​ണ്ട്. അ​തി​മ​നോ​ഹ​ര​മാ​യ സൂ​ര്യാ​സ്ത​മ​യ കാ​ഴ്ച​ക​ൾ​ക്ക് പേ​രു​കേ​ട്ട ഈ ​പ്ര​ദേ​ശം ബു​ർ​ജ് അ​ൽ അ​റ​ബി​നും പാം ​ജു​മൈ​റ​ക്കും ഇ​ട​യി​ലാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര ഇ​വി​ടെ​യു​ണ്ടാ​കാ​റു​ണ്ട്. സീ​ക്ര​ട്ട്​ ബീ​ച്ച്, ഹി​ഡ​ൻ ബീ​ച്ച്, ബ്ലാ​ക്ക്​ പാ​ല​സ്​ ബീ​ച്ച്​ എ​ന്നെ​ല്ലാം ഇ​വി​ടം അ​റി​യ​​പ്പെ​ടു​ന്നു​ണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക* https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *