പിടിച്ചുവെച്ച വിമാനങ്ങൾ വിട്ടു നൽകണം: സ്‌പൈസ് ജെറ്റിന് അനുകൂല വിധിയുമായി യുഎഇ കോടതി
ദുബൈ: ദുബൈയിൽ പിടിച്ചുവെച്ച സ്‌പൈസ് ജെറ്റ് വിമാനം വിട്ടുനൽകാൻ ഉത്തരവിട്ട് ദുബൈ ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ കോടതി. ഒക്ടോബർ അവസാനം ദുബൈയിൽ പിടിച്ചുവെച്ച വിമാനമാണ് വിട്ടുനൽകാൻ ഉത്തരവിട്ടത്. ഡിസംബർ ഏഴിന് ദുബൈ ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ കോടതിയിൽ നടന്ന ഹിയറിങ്ങിൽ സ്‌പൈസ്‌ജെറ്റിന് അനുകൂലമായി ഉത്തരവുണ്ടായെന്ന് സ്‌പൈസ്‌ജെറ്റ് പ്രസ്താവനയിൽ അറിയിച്ചു. സ്‌പൈസ്‌ജെറ്റിന് ഉണ്ടായ നഷ്ടം അന്വേഷിക്കാനും ജഡ്ജി നിർദ്ദേശം നൽകി. സ്‌പൈസ്‌ജെറ്റിന്റെ നിയമപരമായ ചെലവുകൾ നൽകാനും കോടതി ഉത്തരവിട്ടതായി എയർലൈൻ അറിയിച്ചു. ഇന്ത്യൻ രജിസ്‌ട്രേഷനുള്ള വിമാനത്തിൽ സ്ഥാപിച്ച എഞ്ചിനുകളുമായി ബന്ധപ്പെട്ട് ദുബൈ ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ ഫലമായാണ് വിമാനം ദുബൈ അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിൽ പിടിച്ചുവെച്ചത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)