Posted By user Posted On

കേരള ലളിതകലാ അക്കാദമി മുൻ ചെയർമാൻ പ്രഫ. സി.എൽ. പൊറിഞ്ചുക്കുട്ടി യുഎഇയിൽ നിര്യാതനായി

ദുബൈ: ചിത്രകലാ രംഗത്ത് പതിറ്റാണ്ടുകളായി​ നിറസാന്നിധ്യമായിരുന്ന പ്രഫ. സി.എൽ. പൊറിഞ്ചുക്കുട്ടി (91) ദുബൈയിൽ നിര്യാതനായി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന്​ ഏറെ നാളായി കിടപ്പിലായിരുന്നു. ശനിയാഴ്ച രാത്രി എട്ടിന് ദുബൈ ഗാർഡൻസിൽ മകൻറെ വീട്ടിലായിരുന്നു അന്ത്യം. തൃശൂർ കേച്ചേരി ചിറനെല്ലൂർ സ്വദേശിയായ പൊറിഞ്ചുക്കുട്ടി അഞ്ചു വർഷമായി മകനും കുടുംബത്തിനൊപ്പം ദുബൈയിലായിരുന്നു താമസം.കേരള ലളിതകലാ അക്കാദമി മുൻ ചെയർമാൻ, കേന്ദ്ര ലളിതകലാ അക്കാദമി മുൻ സെക്രട്ടറി, വൈസ് ചെയർമാൻ, ഫൈനാർട്സ് കോളജ് പ്രഥമ പ്രിൻസിപ്പൽ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം ഫൈൻ ആർട്സ് കോളജിൻറെ ശിൽപികളിലൊരാളും പ്രധാന അധ്യാപകനുമായിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *