Posted By user Posted On

expat ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ദുബായിൽ നിന്നും നാട്ടിലെത്തി; പ്രവാസി മലയാളി യുവാവ് മരിച്ചു

പാലാ: ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ദുബായിൽ നിന്നും നാട്ടിലെത്തിയ യുവാവ് മരിച്ചു.രാമപുരം മുണ്ടപ്ലാക്കൽ expat എബിൻ സിബി (25) ആണ് മരിച്ചത്. ഏതാനും നാളുകളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ദുബായിൽ പ്രവാസ ജീവിതം നയിക്കുകയായിരുന്ന എബിൻ മാസങ്ങൾക്കു മുമ്പാണ് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയ്ക്കായി നാട്ടിലെത്തിയത്. പിന്നീട് ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. കോൺഗ്രസ് പ്രാദേശിക നേതാവ് സിബി മുണ്ടപ്ലാക്കലിൻറെ മകനാണ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30 ന് രാമപുരം സെൻറ് അഗസ്റ്റിൻ ദേവാലയ സെമിത്തേരിയിൽ. ബിൻസിയാണ് മാതാവ്. സഹോദരൻ ആൽവിൻ

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *