Posted By user Posted On

20 മണിക്കൂർ പിന്നിട്ടിട്ടും എയർ ഇന്ത്യ പറന്നില്ല, യാത്രക്കാർ ദുരിതത്തിൽ: യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനം വൈകുന്നു

ദുബായ്> ദുബായില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനം അനിശ്ചിതമായി വൈകുന്നു.ശനിയാഴ്ച രാത്രി യുഎഇ സമയം 8.45-ന് പുറപ്പെടേണ്ട വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല. ഐ എക്സ് 544 എന്ന വിമാനമാണ് വൈകുന്നത്.സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് ഇതോടെ ദുരിതത്തിലായത്. 160-ഓളം യാത്രക്കാര്‍ ശനിയാഴ്ച വൈകുന്നേരം ആറ് മണിമുതല്‍ പലയിടങ്ങളിലായി അനിശ്ചിതത്വത്തില്‍ കഴിയുകയാണ്. യാത്രക്കാരില്‍ അമ്പതോളം സ്ത്രീകളും ഇരുപതോളം കുട്ടികളും ഉള്‍പ്പെടുന്നു. രണ്ട് ഹോട്ടലുകളിലായാണ് യാത്രക്കാരെ താമസിപ്പിച്ചിരിക്കുന്നത്.ഞായറാഴ്ച വിവാഹ നിശ്ചയം നടക്കേണ്ട യുവാവും പിതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കേണ്ടയാളും യാത്രക്കാരുടെ കൂട്ടത്തിലുണ്ട്

Comments (0)

Leave a Reply

Your email address will not be published. Required fields are marked *