Posted By user Posted On

ഇനിമുതൽ ഡെലിവറി ബൈക്കുകൾക്ക് സൗജന്യ പാർക്കിംഗ്

അബുദാബിയിൽ സാധനങ്ങൾ വീട്ടിൽ എത്തിക്കുന്ന ഡെലിവറി ബൈക്കുകൾ പാർക്ക് ചെയ്യാൻ സൗജന്യ ഇടം ഇനിമുതൽ ലഭിക്കും. 3000 സൗജന്യ പാർക്കിങ് ഒരുക്കിയതായി സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. ഇതിൽ 2800 പാർക്കിങ്ങുകൾ അബുദാബിയില‍ും 200 എണ്ണം അൽഐനിലുമാണ്. ബൈക്കുകൾ നിർത്തിയിടാൻ സ്ഥലം ലഭിക്കാത്ത മൂലം ഡെലിവറി സേവനങ്ങൾ വൈകുന്നത് പോലുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഇതിന് പരിഹാരമായാണ് സൗജന്യ പാർക്കിങ് അനുവദിച്ചത്. ഭാവിയിൽ ഇത്തരം സ്ഥലങ്ങൾ വർദ്ധിപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു. പ്രതികൂല കാലാവസ്ഥയിലും കർമനിരതരാകുന്ന ബൈക്ക് ഡ്രൈവർമാർക്കായി കഴിഞ്ഞ ആഴ്ച അബുദാബി നഗരത്തിൽ വിശ്രമകേന്ദ്രം തുറന്നിരുന്നു. ഖലീഫ സിറ്റിയിൽ 3 ഇടങ്ങളിൽ വിശ്രമ കേന്ദ്രം സ്ഥാപിച്ചുവരികയാണ്. ശീതീകരിച്ച വിശ്രമ കേന്ദ്രത്തിൽ കുടിവെള്ളം, ഫോൺ ചാർജ്, എയർ പമ്പ്, തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. മുഹമ്മദ് ബിൻ സായിദ് സിറ്റി, ഷഹാമ, അൽ വത്ബ എന്നിവിടങ്ങളിലും ബൈക്ക് വിശ്രമ കേന്ദ്രം സ്ഥാപിക്കുമെന്നും അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *