Posted By user Posted On

ഫലസ്തീന് 1.5 കോടി ഡോളറിന്റെ സഹായഹസ്തവുമായി യുഎഇ

ഫലസ്തീനിലെ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർത്ഥി ക്യാമ്പിന് ഒന്നരക്കോടി ഡോളറിന്റെ സഹായഹസ്തവുമായി യുഎഇ. ഇസ്രായേൽ സേനയുടെ ആക്രമണത്തിൽ തകർന്ന ഫലസ്തീനിലും ജെനീൻ അഭയാർത്ഥി ക്യാമ്പിലും ഐക്യരാഷ്ട്രസഭ നടത്തുന്ന മാനുഷിക, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള പിന്തുണ എന്ന നിലയിലാണ് ധനസഹായം നൽകുന്നതെന്ന് യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുള്ള ബിൻ സായിദ് പറഞ്ഞു. പ്രദേശത്ത് യു.എൻ നടത്തുന്ന മാനുഷിക പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിൽ രാജ്യം പ്രതിജ്ഞാബദ്ധം ആണെന്നും ശൈഖ് അബ്ദുള്ള യുഎൻ റിലീഫ് ആൻഡ് വർക്ക് ഏജൻസി കമ്മീഷണർ ജനറൽ ഫിലിപ്പ് ലസാറിനിയെ അറിയിച്ചിട്ടുണ്ട്. ജെനിൻ അഭയാർത്ഥി ക്യാമ്പിലെ കുടുംബങ്ങൾക്ക് അടിയന്തരസഹായം നൽകുന്നതിനായി ഈ തുക ഉപയോഗിക്കും. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *