Posted By user Posted On

ഈദ് അൽ അദ്ഹ അവധി ദിവസങ്ങളിൽ ദുബായിലെ പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗിച്ചത് 6.4 മില്യൺ യാത്രക്കാർ

ഈദ് അൽ അദ്ഹ അവധി ദിവസങ്ങളായ ജൂൺ 27 നും 30 നും ഇടയിൽ 6.4 മില്യൺ യാത്രക്കാർ ദുബായിലെ പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗിച്ചതായി ദുബായ് റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു, കഴിഞ്ഞ വർഷം (ജൂലൈ 8 മുതൽ 11 വരെ) ഇതേ നാല് ദിവസങ്ങളെ അപേക്ഷിച്ച് 14 ശതമാനം വർദ്ധനയാണുണ്ടായിരിക്കുന്നത്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11 ശതമാനം വർദ്ധനയോടെ 2.4 മില്യൺ യാത്രക്കാർ കയറിയ ദുബായ് മെട്രോയാണ് അവധിക്കാലത്തെ ഏറ്റവും ജനപ്രിയമായ ഗതാഗത മാർഗമായത്. 13 ശതമാനം വർദ്ധനയോടെ.ഈദ് സമയത്ത് ടാക്‌സി ഉപയോഗിച്ച യാത്രക്കാരുടെ എണ്ണം 1.9 മില്യണിലെത്തി.

1.4 മില്യൺ യാത്രക്കാർ പൊതു ബസുകളും 2,60,000 പേർ മറൈൻ ഗതാഗതവും 104,000 പേർ ട്രാം ഉപയോഗിച്ചതായും അതോറിറ്റി അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *