taxi transfer യുഎഇയിൽ അനധികൃത ടാക്സികൾ പെരുകുന്നു; യാത്രക്കാർക്ക് മുന്നറിയിപ്പുമായി അധികൃതർ
അബൂദബി: അനധികൃത ടാക്സികൾ പെരുകുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി അധികൃതർ. അനധികൃത ടാക്സി taxi transfer സർവിസ് പിടിക്കപ്പെട്ടാൽ 3000 ദിർഹം പിഴ ചുമത്തുമെന്ന് അബൂദബി പൊലീസ് അറിയിച്ചു. വാഹനം 30 ദിവസത്തേക്ക് കണ്ടുകെട്ടുകയും ലൈസൻസിൽ 24 ബ്ലാക്ക് പോയൻറ് ചുമത്തുകയും ചെയ്യും. അനധികൃത ടാക്സി സർവിസുകളുമായി സഹകരിക്കുന്നതുമൂലം യാത്രികർക്കുണ്ടാവുന്ന സുരക്ഷാ ഭീഷണിയെക്കുറിച്ചും അപകടത്തെക്കുറിച്ചും പൊലീസ് ബോധവത്കരിക്കുന്നുണ്ട്.ബന്ധപ്പെട്ടവരുടെ അനുമതിയില്ലാതെ യാത്രക്കാരെ കൊണ്ടുപോവരുതെന്ന് സ്വകാര്യ വാഹനങ്ങളുടെ ഡ്രൈവർമാരോട് പൊലീസ് ആവശ്യപ്പെട്ടു. സുരക്ഷ ഉറപ്പുവരുത്തുന്നതിനായും അനധികൃത ടാക്സി സർവിസുകൾ ഇല്ലാതാക്കുന്നതിനും അംഗീകൃത ടാക്സികളെ മാത്രമേ ആശ്രയിക്കാവൂ. അബൂദബിയുടെ വിവിധ മേഖലകളിൽ സർവിസ് നടത്തിയിരുന്ന ആയിരക്കണക്കിന് അനധികൃത ടാക്സി വാഹനങ്ങൾ കഴിഞ്ഞ വർഷങ്ങളിലായി പിടികൂടിയിട്ടുണ്ട്. യാത്രികരെ ഇറക്കുമ്പോഴും കയറ്റുമ്പോഴുമായി രഹസ്യ പൊലീസ് ആണ് വാഹനങ്ങൾ പിടികൂടുന്നത്. അതേസമയം, സുരക്ഷിതമായ യാത്രക്ക് പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും അധികൃതർ നിർദേശിച്ചു. എയർപോർട്ട്, ജോലി സ്ഥലം, താമസ മേഖലകൾ തുടങ്ങിയ ഇടങ്ങളിലേക്ക് എത്തിച്ചേരാൻ അനധികൃത ടാക്സികളെ ആശ്രയിക്കുന്നത് ഒഴിവാക്കണം. സ്വന്തം വാഹനമുള്ളവർ അതിലും പൊതുഗതാഗത മാർഗങ്ങളായ ബസ്, ടാക്സി, എയർപോർട്ട് ടാക്സി, ഷട്ടിൽ സർവിസ്, സിറ്റി ബസ് സർവിസ് എന്നിവയിലും യാത്ര ചെയ്യാം. അബൂദബി എമിറേറ്റിൽനിന്ന് ഷഹാമ, ബനിയാസ്, സിറ്റി ബസ് ടെർമിനൽ, മുസഫ ബസ് സ്റ്റാൻഡ്, ദുബൈ, അൽ അൽ ഐൻ മേഖലകളിലേക്ക് നിരവധി ബസുകൾ നിശ്ചിത സമയങ്ങളിലായി സർവിസ് നടത്തുന്നുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)