Posted By user Posted On

പുക കണ്ടെത്തിയതിനെ തുടർന്ന് റഷ്യയിൽ നിന്നും ദുബായിലേക്കുള്ള എമിറേറ്റ്‌സ് വിമാനം തിരിച്ചിറക്കി

റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട എമിറേറ്റ്‌സ് വിമാനത്തിൽ പുക കണ്ടെത്തിയതിനെ തുടർന്ന് തിരിച്ചിറക്കി.

ഇന്നലെ ജൂൺ 30 ന് പറന്നുയർന്ന EK176 വിമാനത്തിലാണ് പുക കണ്ടത്. തുടർന്ന് വിമാനത്തിൽ നിന്ന് എല്ലാ യാത്രക്കാരെയും ജീവനക്കാരെയും ഇറക്കി പ്രാദേശിക അധികാരികളും അഗ്നിശമന സേനയും ചേർന്ന് വിശദമായ പരിശോധന നടത്തിയിരുന്നു.

പിന്നീട് പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് യാത്രക്കാരെ തിരികെ കയറ്റിയത്.  “നേരിട്ട അസൗകര്യത്തിലും വിമാനം വൈകിയതിനും ഞങ്ങൾ ക്ഷമ ചോദിക്കുന്നു. ഞങ്ങളുടെ യാത്രക്കാരുടെയും ക്യാബിൻ ക്രൂവിന്റെയും സുരക്ഷ വളരെ പ്രധാനമാണ്, അതിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും എയർലൈൻ അറിയിച്ചു.

👆👆
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf 👆👆

Comments (0)

Leave a Reply

Your email address will not be published. Required fields are marked *