Posted By user Posted On

police യുഎഇയിൽ ബലിപെരുന്നാൾ പ്രമാണിച്ച പൊലീസ്​ സമഗ്ര സുരക്ഷയൊരുക്കും

ദുബൈ: ബലിപെരുന്നാൾ ദിനങ്ങളിൽ സമഗ്ര സുരക്ഷാ പദ്ധതി തയ്യാറാക്കി ദുബൈ പൊലീസ്​. ബുർജ് ഖലീഫ police അർമാനി ഹോട്ടലിൽ ചേർന്ന യോഗത്തിലാണ് പൊലീസിന്റെ ഈവന്റ് സെക്യൂരി കമ്മിറ്റി സുരക്ഷാ പദ്ധതികൾ വിശദീകരിച്ചത്​. ആഘോഷവേളകളിൽ താമസക്കാർക്കും സന്ദർശകർക്കും മികച്ച സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഈവന്റ്സ് സെക്യൂരിറ്റി കമ്മിറ്റി ചെയർമാനും ഓപ്പറേഷൻസ് അഫയേഴ്സ് അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫുമായ മേജർ ജനറൽ അബ്ദുള്ള അലി അൽ ഹൈത്തി വ്യക്തമാക്കി. ഉൾപ്രദേശങ്ങൾ, ഹൈവേകൾ, പ്രധാന വാണിജ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പട്രോളിങ് വർധിപ്പിക്കും. പൊതു ഗതാഗത വകുപ്പിന്റെയും റോഡ്സ് ആൻഡ്​ ട്രാൻസ്​പോർട്ട്​ ​അതോറിറ്റിയുടെയും (ആർ.ടി.എ) സഹകരണത്തോടെ ഗതാഗതക്കുരുക്ക്​ ഒഴിവാക്കാനാവശ്യമായ മുൻകരുതലുകൾ സ്വീകരിക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *