Posted By user Posted On

ajman ബലിപെരുന്നാൾ പ്രമാണിച്ച് യുഎഇയിലെ ഈ എമിറേറ്റ്സിൽ 166 തടവുകാർക്ക് മോചനം

അ​ജ്മാ​ൻ: യു.​എ.​ഇ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും അ​ജ്മാ​ൻ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഹു​മൈ​ദ് ബി​ൻ റാ​ഷി​ദ് ajman അ​ൽ നു​ഐ​മി 166 ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കു​ന്നു. ബ​ലി​പെ​രു​ന്നാ​ൾ മു​ൻനി​ർത്തി​യാ​ണ് ന​ട​പ​ടി. ശി​ക്ഷാ കാ​ലാ​വ​ധി​യി​ൽ ന​ല്ല പെ​രു​മാ​റ്റം പ്ര​ക​ട​മാ​ക്കി​യ​വ​രെ​യാ​ണ് മോ​ചി​പ്പി​ക്കു​ന്ന​ത്. ശി​ക്ഷ ക​ഴി​ഞ്ഞ് മോ​ചി​ത​രാ​യ ആ​ളു​ക​ൾ സ​മൂ​ഹ​ത്തി​ലേ​ക്കും പൊ​തു​ജീ​വി​ത​ത്തി​ലേ​ക്കും മ​ട​ങ്ങി​വ​രാ​നും ത​ട​വു​കാ​ർ അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് മ​ട​ങ്ങി​വ​രു​ന്ന​തി​ലൂ​ടെ ഈ​ദി​ന്റെ സ​ന്തോ​ഷം പൂ​ർ​ത്തി​യാ​കാ​നും ക​ഴി​യ​ട്ടെ​യെ​ന്ന് അ​ജ്മാ​ൻ ഭ​ര​ണാ​ധി​കാ​രി ആ​ശം​സി​ച്ചു. ഭ​ര​ണാ​ധി​കാ​രി​യു​ടെ ന​ട​പ​ടി ആ​ഘോ​ഷ​വേ​ള​യി​ൽ അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളി​ൽ സ​ന്തോ​ഷം ന​ൽകു​വാ​ൻ ഇ​ട​യാ​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി അ​ജ്മാ​ൻ പൊ​ലീ​സ് ക​മാ​ണ്ട​ർ ഇ​ൻ ചീ​ഫ് മേ​ജ​ർ ജ​ന​റ​ൽ ശൈ​ഖ് സു​ൽത്താ​ൻ ബി​ൻ അ​ബ്ദു​ല്ല അ​ൽ നു​ഐ​മി പ​റ​ഞ്ഞു. ത​ട​വി​ന് ശേ​ഷ​മു​ള്ള ജീ​വി​തം സ​ന്തോ​ഷ​ക​ര​മാ​യി​രി​ക്ക​ട്ടെ​യെ​ന്ന് അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *