Posted By user Posted On

expat ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യി, ര​ണ്ടു​മാ​സം നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ ആ​ളൊ​ഴി​ഞ്ഞ വി​ല്ല​യി​ൽ മരിച്ച നിലയിൽ കണ്ടെത്തി; പ്രവാസി മലയാളിയുടെ മൃതദേഹം യുഎഇയിൽ സംസ്കരിച്ചു

റാ​സ​ൽഖൈ​മ: ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​വു​ക​യും ര​ണ്ടു​മാ​സം നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ expat റാ​സ​ൽഖൈ​മ​യി​ലെ ആ​ളൊ​ഴി​ഞ്ഞ വി​ല്ല​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യും ചെ​യ്ത തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ബി​ജു ഗോ​പി​നാ​ഥ​ൻ നാ​യ​രു​ടെ (44) മൃ​ത​ദേ​ഹം ദു​ബൈ ജ​ബ​ൽ അ​ലി​യി​ൽ സം​സ്ക​രി​ച്ച​താ​യി സാ​മൂ​ഹി​ക പ്ര​വ​ർത്ത​ക​ൻ പു​ഷ്പ​ൻ ഗോ​വി​ന്ദ​ൻ അ​റി​യി​ച്ചു. മാ​ർച്ച് 11നാ​ണ്​ അ​വ​ധി​ക്ക് നാ​ട്ടി​ൽ പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർത്തീ​ക​രി​ച്ച് ബി​ജു ക​മ്പ​നി​യി​ൽ നി​ന്നി​റ​ങ്ങി​യ​ത്. ല​ഗേ​ജ് താ​മ​സ​സ്ഥ​ല​ത്ത് ഒ​രു​ക്കി​വെ​ച്ച ശേ​ഷം സ​ലൂ​ണി​ലേ​ക്കെ​ന്നു​പ​റ​ഞ്ഞ് പോ​യ ബി​ജു​വി​നെ പി​ന്നീ​ട് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. ക​മ്പ​നി​യി​ലും പ​രി​ച​യ​ക്കാ​ർക്കി​ട​യി​ലും അ​ന്വേ​ഷി​ച്ചെ​ങ്കി​ലും വി​വ​ര​മൊ​ന്നും ല​ഭി​ച്ചി​ല്ല. തു​ട​ർന്ന് പൊ​ലീ​സി​ലും നാ​ട്ടി​ൽ കു​ടും​ബ​ത്തെ​യും വി​വ​ര​മ​റി​യി​ച്ചു. അ​ധി​കൃ​ത​രു​ടെ​യും സാ​മൂ​ഹി​ക പ്ര​വ​ർത്ത​ക​രു​ടെ​യും അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ ര​ണ്ട് മാ​സ​ത്തി​നു​ശേ​ഷം റാ​ക് ജ​സീ​റ​യി​ൽ ആ​ളൊ​ഴി​ഞ്ഞ വി​ല്ല​യി​ൽ ബി​ജു​വി​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മാ​ർച്ച് 13ന് ​മ​ര​ണം സം​ഭ​വി​ച്ചെ​ന്നാ​ണ് ഫോ​റ​ൻസി​ക് റി​പ്പോ​ർട്ട്. ജീ​വ​നൊ​ടു​ക്കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്ന് ബ​ന്ധു അ​ഖി​ലും സാ​മൂ​ഹി​ക പ്ര​വ​ർത്ത​ക​ൻ പു​ഷ്പ​നും പ​റ​ഞ്ഞു. കി​ളി​മാ​നൂ​ർ പു​ത്ത​ൻവീ​ട് ഗോ​പി​നാ​ഥ​ൻ നാ​യ​ർ- വി​ജ​യ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ ബി​ജു റാ​സ​ൽഖൈ​മ​യി​ൽ ഒ​ർഗി കെ​മി​ക്ക് ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഷീ​ജ​യാ​ണ് ഭാ​ര്യ. എ​ട്ടു​വ​യ​സ്സു​കാ​ര​ൻ അ​മ​ർനാ​ഥ് ഏ​ക മ​ക​നാ​ണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *